തല്ല് വേണ്ട സോറി മതി;അതിപ്പോ കൊല്ലത്തായാലും ആലപ്പുഴ ആയാലുമെന്ന് പോലീസ്,അതെന്താ ബാക്കി ജില്ലകളിലൊന്നും പ്രശ്നക്കാരില്ലെയെന്ന് കമന്റ്
സംസ്ഥാനത്ത് ഈ അടുത്തായി നടന്നുവരുന്ന നിസാര കാര്യങ്ങൾക്കുള്ള അടിപിടിയിൽ ബോധവത്കരണ വീഡിയോയുമായി കേരള പൊലീസ്. ഫേസ്ബുക്കിലൂടെയാണ് പൊലീസ് വീഡിയോ പങ്കുവെച്ചത്.ഈ അടുത്തിടെ ആലപ്പുഴയിൽ കല്ല്യാണ സദ്യയില്‍ പപ്പടം കിട്ടിയില്ല എന്ന പേരിൽ ഉണ്ടായ തല്ലും വർഷങ്ങളായി പ്രണയത്തിലായിരുന്ന യുവാവും യുവതിയും വിവാഹ തലേന്നുണ്ടായ തർക്കത്തെ തുടർന്ന് തെറ്റിപ്പിരിഞ്ഞതിന് പിന്നാലെ കൊല്ലത്ത് ഉണ്ടായ തല്ലുമെല്ലാം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.’തല്ലുമാല’ എന്ന സിനിമയിലെ രംഗം ഉൾപ്പെടുത്തിയാണ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത് . ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം തല്ല് വേണ്ട സോറി മതി”ആരാണ് […]