Kerala News

സിറോ മലബാര്‍ സഭ ഭൂമി ഇടപാട് കേസ്; കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്ക് സര്‍ക്കാരിന്റെ ക്ലീന്‍ ചിറ്റ്

  • 12th July 2022
  • 0 Comments

സിറോ മലബാര്‍ സഭ ഭൂമി ഇടപാട് കേസില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്ക് സര്‍ക്കാരിന്റെ ക്ലീന്‍ ചിറ്റ്. ആലഞ്ചേരിക്ക് ക്ലീന്‍ ചിറ്റ് നല്‍കുന്ന സത്യവാങ്മൂലം സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തു. റോമന്‍ കത്തോലിക്കാ പള്ളികള്‍ക്ക് ബാധകമായ കാനോന്‍ നിയമപ്രകാരവും എറണാകുളം അങ്കമാലി അതിരൂപതയുടെ ചട്ടങ്ങള്‍ പ്രകാരവും കൂടിയാലോചനകള്‍ നടത്തിയ ശേഷമാണ് ഭൂമി വാങ്ങാനും വില്‍ക്കാനും തീരുമാനിച്ചതെന്നും സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. കേസില്‍ നേരത്തെ പൊലീസ് ആലഞ്ചേരിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. ആ റിപ്പോര്‍ട്ടാണ് സര്‍ക്കാര്‍ […]

Kerala News

സില്‍വര്‍ ലൈന്‍; കേന്ദ്രാനുമതി തേടി വീണ്ടും സംസ്ഥാന സര്‍ക്കാര്‍, അനുമതി വേഗത്തിലാക്കണമെന്ന് ആവശ്യം

സില്‍വര്‍ ലൈനില്‍ കേന്ദ്രാനുമതി തേടി വീണ്ടും സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയച്ചു. പദ്ധതിയുടെ ഡിപിആര്‍ സമര്‍പ്പിച്ച് രണ്ട് വര്‍ഷം പിന്നിടുന്ന സാഹചര്യത്തില്‍ അനുമതി വേഗത്തിലാക്കണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ കത്തിലെ ആവശ്യം. ചീഫ് സെക്രട്ടറി റെയില്‍വേ ബോര്‍ഡ് ചെയര്‍മാനാണ് കത്തയച്ചത്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ ഒരാഴ്ച മുമ്പാണ് ചീഫ് സെക്രട്ടറി വി.പി.ജോയി ഇത്തരത്തിലൊരു കത്തയച്ചിരിക്കുന്നത്. സംയുക്ത സര്‍വ്വേ നന്നായി മുന്നേറിയെന്നതടക്കം കാണിച്ചാണ് കേന്ദ്രാനുമതി വേഗത്തിലാക്കാനുള്ള കേരളത്തിന്റെ ശ്രമം. 2020 ജൂണ്‍ 17-നാണ് ഡിപിആര്‍ കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ സമര്‍പ്പിച്ചത്. എന്നാല്‍ […]

Kerala News

സൗജന്യ ഉച്ചഭക്ഷണ പദ്ധതി സര്‍ക്കാര്‍ കോളേജുകളിലേക്കും, കൃഷിപ്പണിയിലേര്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിഫലം

സംസ്ഥാനത്ത് സ്‌കൂളുകളിലേതിന് സമാനമായി സൗജന്യ ഉച്ചഭക്ഷണ പദ്ധതി സര്‍ക്കാര്‍ കോളേജുകളിലേക്കും വ്യാപിപ്പിക്കാനൊരുങ്ങി കേരള സര്‍ക്കാര്‍. സര്‍ക്കാര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകളിലെ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കാന്റീന്‍ വഴി സൗജന്യമായി ഉച്ചഭക്ഷണം നല്‍കിയേക്കും. അര്‍ഹരായ വിദ്യാര്‍ത്ഥികളെ നാല് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ കണ്ടെത്താനാണ് നീക്കം. 30 കിലോമീറ്ററിലേറെ ദൂരത്ത് നിന്ന് വരുന്ന ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍, 30 കിലോമീറ്ററിലേറെ ദൂരെ നിന്ന് വരുന്ന കടുത്ത രോഗബാധിതര്‍, മാതാപിതാക്കള്‍ മരിച്ചവര്‍, രക്ഷിതാവ് രോഗം ബാധിച്ച് കിടപ്പിലായിട്ടുള്ളവര്‍ എന്നിവര്‍ക്കാണ് സൗജന്യമായി ഉച്ചഭക്ഷണം […]

Kerala News

മത്സ്യഫെഡ് അഴിമതി: സമഗ്ര അന്വേഷണം വേണം; സര്‍ക്കാരിന്റെ മൗനം ദുരൂഹമെന്ന് വി ഡി സതീശന്‍

മത്സ്യത്തൊഴിലാളികളില്‍ നിന്ന് സംഭരിക്കുന്ന മീന്‍ വില്‍ക്കുന്നതിന്റെ മറവില്‍ ഫിഷറീസ് വകുപ്പില്‍ നടക്കുന്ന തട്ടിപ്പിനെ കുറിച്ച് സമഗ്ര അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കോടികളുടെ തട്ടിപ്പ് രണ്ടു ജീവനക്കാരുടെ മാത്രം തലയില്‍ കെട്ടിവച്ച് കുറ്റവാളികളെ രക്ഷിക്കാനുള്ള ശ്രമാണ് സര്‍ക്കാര്‍ നടത്തുന്നത്. കൊല്ലം ജില്ലയില്‍ നടന്ന തട്ടിപ്പ് മാത്രമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. സമാനമായ തട്ടിപ്പ് മറ്റു ജില്ലകളിലും നടന്നിട്ടുണ്ടെന്നാണ് വിവരം. ഇതേക്കുറിച്ചും അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം നേതാക്കള്‍ ഇടപെട്ട് […]

Kerala News

വര്‍ഗീയ ശക്തികളുടെ വോട്ടിനായി സിപിഎം ഓടിനടക്കുന്നു: കെ.സുധാകരന്‍ എംപി

വര്‍ഗീയ ശക്തികളെ പ്രീണിപ്പിക്കാനും അവരുടെ വോട്ട് സമാഹരിക്കാനും സിപിഎം ഓടിനടക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. ഇടതുഭരണത്തില്‍ സമീപകാലത്ത് നാളിതുവരെ ഇല്ലാത്തവിധം കേരളത്തിന്റെ മതേതര മനസിനെ മുറിവേല്‍പ്പിക്കുന്ന നിരവധി സംഭവങ്ങള്‍ ഉണ്ടായത് അതിന്റെയെല്ലാം ആകെത്തുകയാണ്. ന്യൂനപക്ഷ ഭൂരിപക്ഷ വര്‍ഗീയത എതിര്‍ക്കപ്പെടെണ്ടതാണെന്ന് സിപിഎം വാദിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ പല നിലപാടുകളും അത്തരക്കാര്‍ക്ക് സഹായകരമാണ്. പരസ്യമായി എതിര്‍ക്കുകയും രഹസ്യമായി ചങ്ങാത്തം സ്ഥാപിക്കുകയും ചെയ്യുന്നെന്നും സുധാകരന് അഭിപ്രായപ്പെട്ടു. വര്‍ഗീയ ശക്തികളുടെ വോട്ട് വേണ്ടെന്ന് പറയാനുള്ള തന്റേടം സിപിഎമ്മിനും മുഖ്യമന്ത്രിക്കുമില്ല. വിദ്വേഷ പ്രസംഗം […]

Kerala News

കേരളത്തിലേത് സ്ത്രീകളെ അപമാനിക്കുന്ന ഭരണകൂടമെന്ന് ഉമാ തോമസ്

നടി ആക്രമിക്കപ്പെട്ട കേസില്‍ ഇടതു സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി തൃക്കാക്കരയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസ്. സ്ത്രീകളെ അപമാനിക്കുന്ന ഭരണകൂടമാണ് കേരളത്തിലേതെന്ന് ഉമാ തോമസ് പറഞ്ഞു. ‘നടിക്ക് നീതി കിട്ടാന്‍ പി.ടി തോമസ് നടത്തിയ പോരാട്ടം തുടരും. ഇടതുമുന്നണിയുടെ സ്ത്രീപക്ഷ നിലപാട് കാപട്യമാണെന്ന് തെളിഞ്ഞു. തൃക്കാക്കരയിലെ സ്ത്രീകള്‍ സര്‍ക്കാരിനെതിരെ വോട്ട് ചെയ്യും’- ഉമാ തോമസ് കൂട്ടിച്ചേര്‍ത്തു.

Kerala News

വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കാന്‍ ശ്രമിക്കുന്നവരെ സര്‍ക്കാര്‍ സഹായിക്കുന്നു, പി എഫ് ഐയുടെ പ്രകോപനപരമായ മുദ്രാവാക്യം വിളിയില്‍ കെ സുരേന്ദ്രന്‍

പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയ സംഭവത്തില്‍ സര്‍ക്കാറിനെതിരെ ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രന്‍. പോപ്പുലര്‍ ഫ്രണ്ടുകാര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി എടുക്കുന്നില്ലെന്നാരോപിച്ചാണ് കെ.സുരേന്ദ്രന്‍ രംഗത്തെത്തിയത്. വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കാന്‍ ശ്രമിക്കുന്നവരെ സര്‍ക്കാര്‍ സഹായിക്കുകയാണ്. വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണിത്.വോട്ടിനായി മതഭീകരവാദികളെ സര്‍ക്കാര്‍ സഹായിക്കുന്നു. തൃക്കാക്കരയില്‍ പോപ്പുലര്‍ ഫ്രണ്ട് ഇടതിനോപ്പമാണ്. പോപ്പുലര്‍ഫ്രണ്ടുമായും പിഡിപിയുമായും സഖ്യം ഉണ്ടാക്കി. വോട്ട്ബാങ്ക് താല്പര്യത്തില്‍ വര്‍ഗീയ ശക്തികളെ പ്രോത്സാഹിപ്പിക്കുകയാണെന്ന് സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. പി സി ജോര്‍ജിനെതിരെ കേസ് എടുത്തിട്ടും പി എഫ് ഐയ്ക്ക് എതിരെ […]

Kerala News

മന്ത്രിമാര്‍ പങ്കെടുക്കുന്ന പരിപാടികള്‍ക്കു ചെലവഴിക്കാവുന്ന തുക കുത്തനെ കൂട്ടി സര്‍ക്കാര്‍

തദ്ദേശ സ്ഥാപനങ്ങളില്‍ മന്ത്രിമാര്‍ പങ്കെടുക്കുന്ന പരിപാടികള്‍ക്ക് ചെലവഴിക്കാവുന്ന തുക വര്‍ധിപ്പിച്ച് സര്‍ക്കാര്‍. ഇനി മുതല്‍ 75,000 രൂപ വരെ ചെലവഴിക്കാം. രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം പ്രമാണിച്ച് വിവിധ ഉദ്ഘാടന പരിപാടികള്‍ തദ്ദേശസ്ഥാപനങ്ങളില്‍ നടക്കുന്നതിനിടെയാണ് തുകയില്‍ മൂന്നിരട്ടി വര്‍ധന വരുത്തി തദ്ദേശ സ്വയംഭരണ വകുപ്പ് ഭേദഗതി ഉത്തരവിറക്കിയത്. 2015ലെ സര്‍ക്കാര്‍ തീരുമാന പ്രകാരം മന്ത്രിമാര്‍ പങ്കെടുക്കുന്ന ഉദ്ഘാടന പരിപാടികള്‍ക്ക് 25000 രൂപയും മറ്റുളളവയ്ക്ക് 10000 രൂപയും ചെലവഴിക്കാനായിരുന്നു നിര്‍ദേശം. എന്നാല്‍ പുതിയ ഉത്തരവ് പ്രകാരം പൊതുസ്ഥലങ്ങള്‍, […]

Kerala News

മണിച്ചന്റെ മോചനത്തില്‍ നാല് ആഴ്ച്ചയ്ക്കകം സര്‍ക്കാര്‍ തീരുമാനം എടുക്കണമെന്ന് സുപ്രീംകോടതി

കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസിലെ മുഖ്യപ്രതി മണിച്ചന്റെ ജയില്‍ മോചനത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി. നാലാഴ്ചയ്ക്കുള്ളില്‍ തീരുമാനം എടുക്കണമെന്നാണ് സുപ്രീം കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. പേരറിവാളന്‍ കേസില്‍ സുപ്രീം കോടതി പുറപ്പടുവിച്ച വിധി കണക്കിലെടുത്താകണം തീരുമാനമെന്നും ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു. മോചനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കൈമാറിയ ഇ-ഫയല്‍ പരിശോധിച്ച ശേഷമാണ് സുപ്രീം കോടതിയുടെ നടപടി. മണിച്ചന്‍ ഉള്‍പ്പടെയുള്ള തടവുകാരെ മോചിപ്പിക്കാന്‍ സര്‍ക്കാര്‍ നല്‍കിയ ശുപാര്‍ശ നിലവില്‍ ഗവര്‍ണറുടെ പരിഗണനയിലാണ്. മണിച്ചന്റെ ഭാര്യ ഉഷയാണ് മോചനമാവശ്യപ്പെട്ട് ഹര്‍ജിയുമായി […]

Kerala News

നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ മേല്‍നോട്ട ചുമതലയില്‍ എസ് ശ്രീജിത്ത് ഇല്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ മേല്‍നോട്ട ചുമതലയില്‍ എസ് ശ്രീജിത്ത് ഐ പി എസ് ഇല്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. പുതിയ ക്രൈംബ്രാഞ്ച് മേധാവി ഷേഖ് ദര്‍വേഷ് സാഹിബിനാണ് അന്വേഷണ മേല്‍നോട്ട ചുമതലയെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ശ്രീജിത്തിന്റെ സ്ഥലമാറ്റത്തെ തുടര്‍ന്നാണ് പുതിയ അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തിയതെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. ഉദ്യോഗസ്ഥനെ മാറ്റി പുതിയ ഉദ്യോഗസ്ഥനു ചുമതല നല്‍കിയതിന്റെ ഉത്തരവും അന്വേഷണ പുരോഗതിയും അറിയിക്കാന്‍ സര്‍ക്കാരിനോടു ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. അന്വേഷണ ചുമതലയില്‍നിന്നു ശ്രീജിത്തിനെ മാറ്റിയതിനെതിരെ സംവിധായകന്‍ ബൈജു […]

error: Protected Content !!