Kerala News

കേരള സര്‍വകലാശാല സെനറ്റ് അംഗങ്ങളെ പിൻവലിച്ച കേസ്; ഗവർണറുടെ നടപടി റദ്ദാക്കി ഹൈക്കോടതി

  • 24th March 2023
  • 0 Comments

കേരള സര്‍വകലാശാല സെനറ്റ് അംഗങ്ങളെ പിന്‍വലിച്ചതിനെതിരായ കേസില്‍ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് കനത്ത തിരിച്ചടിയായി ഹൈക്കോടതി വിധി. സെനറ്റ് അംഗങ്ങള്‍ക്കെതിരായ ഗവര്‍ണറുടെ നടപടി ഹൈക്കോടതി റദ്ദാക്കി. പുറത്താക്കപ്പെട്ട സെനറ്റ് അംഗങ്ങള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി വിധി. ഗവര്‍ണറുടെ നടപടി നിലനില്‍ക്കില്ലെന്ന് ജസ്റ്റിസ് സതീഷ് നൈനാന്റെ ബെഞ്ച് വ്യക്തമാക്കി. പുതിയ വൈസ് ചാന്‍സലറെ കണ്ടെത്താന്‍ സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചില്ലെന്ന കാരണത്താലാണ് കേരള സര്‍വകലാശാലയിലെ സെനറ്റ് അംഗങ്ങളെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ പിന്‍വലിച്ചത്. ഗവര്‍ണറുടെ നടപടി ചട്ടവിരുദ്ധമായതിനാല്‍ റദ്ദാക്കണമെന്നായിരുന്നു […]

National News

ഗവർണറെ രാഷ്ട്രപതി തിരുത്തണമെന്ന് സിപിഎം;പോര് മുറുകുന്നു

  • 17th October 2022
  • 0 Comments

ഗവര്‍ണര്‍ വഹിക്കുന്ന ഭരണഘടനാ പദവിയുടെ അന്തസ്സിന് യോജിക്കുന്ന വിധത്തിലല്ല പെരുമാറുന്നതെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ.കേരളാ ഗവർണറുടെ ഭരണഘടനാ വിരുദ്ധ പ്രസ്താവനകൾ രാഷ്ട്രപതി വിലക്കണമെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ ആവശ്യപ്പെട്ടു. മന്ത്രിമാർ ഗവർണറെ ആക്ഷേപിച്ചാൽ മന്ത്രിസ്ഥാനം റദ്ദാക്കുന്നതടക്കമുള്ള കടുത്ത നടപടി സ്വീകരിക്കുമെന്ന കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ പ്രസ്താവനക്കെതിരെയാണ് സിപിഎം പോളിറ്റ് ബ്യൂറോ രംഗത്തുവന്നത്. ഇത്തരത്തിലുള്ള ഏകാധിപത്യ അധികാരങ്ങളൊന്നും ഭരണഘടന ഗവർണർക്ക് നൽകിയിട്ടില്ല. ഇത്തരത്തിൽ ഒരു പ്രസ്താവന നടത്തിയതിലൂടെ ഗവർണർ തന്റെ രാഷ്ട്രീയമായ പക്ഷപാതിത്വവും എൽഡിഎഫിനോടുള്ള വൈരാഗ്യവുമാണ് വെളിപ്പെടുത്തുന്നത്.മന്ത്രി […]

Kerala News

പ്രവാചകനെതിരെ നടത്തിയ പരാമര്‍ശം, ഇന്ത്യ മാപ്പു പറയേണ്ടതില്ലെന്നു കേരള ഗവര്‍ണര്‍

ബിജെപി ദേശീയ വക്താവ് പ്രവാചകനെതിരെ പരാമര്‍ശം വിവാദമായ സംഭവത്തില്‍ ഇന്ത്യ ആരോടും മാപ്പ് പറയേണ്ടതില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. എല്ലാവരെയും ഉള്‍ക്കൊളളുന്ന രാജ്യമാണ് ഇന്ത്യ. കാശ്മീര്‍ വിഷയത്തിലടക്കം പല രാജ്യങ്ങളും പലതും പറയുന്നുണ്ടെങ്കിലും ഇതൊന്നും ഇന്ത്യയെ കാര്യമായി ബാധിക്കുന്നില്ലെന്ന് ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു. എല്ലാവരെയും ഉള്‍ക്കൊളളുന്ന രാജ്യമാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രിയും ആര്‍എസ്എസ് തലവനും പറഞ്ഞിട്ടുളളതായും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ആഗോള തലത്തിലുള്ള മുസ്ലിം സമൂഹത്തെ വേദനിപ്പിക്കുന്നതാണു പരമാര്‍ശമെന്നും വിവാദ പരാമര്‍ശങ്ങളില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ പരസ്യമായ ക്ഷമാപണം നടത്തുമെന്നാണു പ്രതീക്ഷയെന്നും […]

Kerala News

മുസ്ലിം ചരിത്രത്തിലെ സ്ത്രീകള്‍ പോലും ഹിജാബിനെതിരായിരുന്നു; ഹിജാബ് വിഷയത്തിൽ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

  • 11th February 2022
  • 0 Comments

കര്‍ണാടക ഹിജാബ് വിവാദം ദേശീയതലത്തില്‍ വലിയ ചർച്ചയായിരിക്കെ ഹിജാബ് വിഷയത്തില്‍ നിലപാട് വ്യക്തമാക്കി കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുസ്ലിം ചരിത്രത്തിലെ സ്ത്രീകള്‍ പോലും ഹിജാബിനെതിരായിരുന്നെന്നും ദൈവം നല്‍കിയ സൗന്ദര്യം ആളുകള്‍ കാണട്ടെയെന്നാണ് മുസ്ലിം ചരിത്രത്തില്‍ ആദ്യ തലമുറയിലെ സ്ത്രീകള്‍ പറഞ്ഞതെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.ഇതേപറ്റി താന്‍ മുമ്പ് എഴുതിയിട്ടുണ്ടെന്നും ആരിഫ് മുഹമ്മദ് ഖാന്‍ കൂട്ടിച്ചേർത്തു. ‘പ്രവാചകന്റെ വീട്ടില്‍ വളര്‍ന്ന ഒരു പെണ്‍കുട്ടിയുണ്ടായിരുന്നു. പ്രവാചകന്റെ ഭാര്യയുടെ സഹോദര പുത്രിയായിരുന്നു അവള്‍. അവള്‍ അതീവ സുന്ദരിയായിരുന്നു. […]

Kerala News

സമ്മര്‍ദത്തിന് വഴങ്ങി ഉത്തവുകളില്‍ ഒപ്പിടേണ്ട ആളല്ല ഗവർണർ;നിലപാട് ദുരൂഹമെന്ന് കോടിയേരി

  • 13th December 2021
  • 0 Comments

ചാന്‍സലറുടെ പദവിയില്‍ സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി.സമ്മര്‍ദത്തിന് വഴങ്ങി ഉത്തവുകളില്‍ ഒപ്പിടേണ്ട ആളല്ല ഗവർണർ. ചാന്‍സലറായി ഗവര്‍ണര്‍ തന്നെ തുടരണമെന്നും ഏറ്റുമുട്ടലിന് സര്‍ക്കാരില്ലെന്നും കോടിയേരി വ്യക്തമാക്കി. ആലുവയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗവര്‍ണറുടെ നിലപാട് മാറ്റത്തില്‍ ദുരൂഹതയുണ്ടെന്നും കോടിയേരി പറഞ്ഞു.സമ്മര്‍ദത്തിന് വഴങ്ങി ഉത്തരവുകളില്‍ ഒപ്പിടേണ്ട ആളല്ല ഗവര്‍ണര്‍. ചാന്‍സലര്‍ പദവിയില്‍ ഇരിക്കുന്ന ആള്‍ക്ക് വിവേചന അധികാരമുണ്ട്. ആ അധികാരത്തില്‍ സര്‍ക്കാര്‍ ഇടപെട്ടിട്ടില്ല. കാലടിയില്‍ സെര്‍ച്ച് കമ്മിറ്റി അംഗീകരിച്ചത് ഗവര്‍ണര്‍ […]

Kerala News

സംസ്ഥാന സര്‍ക്കാറിന്റെ നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് ഗവര്‍ണറുടെ അംഗീകാരം

  • 6th January 2021
  • 0 Comments

സംസ്ഥാന സര്‍ക്കാരിന്റെ നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അംഗീകാരം നല്‍കി. കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരായ പരാമര്‍ശങ്ങള്‍ക്ക് ഭേദഗതി നിര്‍ദേശിക്കാതെയാണ് ഗവര്‍ണര്‍ അനുമതി നല്‍കിയത്. കാര്‍ഷിക നിയമത്തിനെതിരായ വിമര്‍ശനങ്ങള്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ ഉള്‍പ്പെട്ടിരുന്നു. ഈ ഭാഗങ്ങളില്‍ ഗവര്‍ണര്‍ വിശദീകരണം തേടുമോ എന്ന് സര്‍ക്കാരിന് ആശങ്കയുണ്ടായിരുന്നു. പൗരത്വ നിയമത്തിനെതിരെയുള്ള പ്രമേയത്തില്‍ ഗവര്‍ണ്ണര്‍ ഭേദഗതി നിര്‍ദ്ദേശിച്ചിരുന്നു അതിനാല്‍ എതിര്‍പ്പുകളില്ലാതെ നയപ്രഖ്യാപന പ്രസംഗത്തിന് ഗവര്‍ണറുടെ അംഗീകാരം ലഭിച്ചത് സര്‍ക്കാരിന് ആശ്വാസമായി. കാര്‍ഷിക നിയമ ഭേദഗതിക്ക് എതിരായ പ്രമേയം […]

Kerala News

തര്‍ക്കങ്ങള്‍ക്കൊടുവില്‍ പ്രത്യേക നിയമസഭാ സമ്മേളനത്തിന് ഗവര്‍ണ്ണറുടെ അനുമതി

  • 28th December 2020
  • 0 Comments

കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമ ഭേദഗതിക്കെതിരായ പ്രമേയം പാസാക്കാന്‍ നിയമസഭയുടെ പ്രത്യേക സമ്മളനം ചേരുന്നതിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അനുമതി നല്‍കി. ദിവസങ്ങള്‍ നീണ്ട തര്‍ക്കങ്ങള്‍ക്ക് ഒടുവിലാണ് 31 നു പ്രത്യക നിയമസഭാ സമ്മേളനത്തിന് ഗവര്‍ണര്‍ അനുമതി നല്‍കിയത്. നേരത്തെ ഈ മാസം 23 ന് സഭ സമ്മേളനം ചേരാന്‍ തീരുമാനിച്ചിരുന്നെങ്കിലും ഗവര്‍ണര്‍ അനുമതി നല്‍കിയിരുന്നില്ല. പിന്നീട് മന്ത്രിമാരും സ്പീക്കറുടക്കം നേരിട്ട് ഗവര്‍ണറെ കണ്ടു സഭ ചേരേണ്ടതിന്റെ ആവശ്യകത അറിയിക്കുകയും അടിയന്തര പ്രാധാന്യമുണ്ടെന്ന് കാണിച്ച് മുഖ്യമന്ത്രിയുടെ […]

നിയമസഭ സമ്മേളനം; നിലപാട് ആവർത്തിച്ച് ഗവർണ്ണർ

  • 23rd December 2020
  • 0 Comments

സംസ്ഥാനത്ത് പ്രത്യേക നിയമസഭ ചേരേണ്ട അടിയന്തര സാഹചര്യമില്ലെന്ന നിലപാട് ആവർത്തിച്ച് ഗവർണ്ണർ സഭാ വിളിക്കുന്നതിനോ സഭാ സമ്മേളനം അവസാനിപ്പിക്കുന്നതിനോ ഗവർണർക്ക് വിവേചനാ അധികാരമില്ലെന്ന മുഖ്യമന്ത്രിയുടെ കത്തിലെ നിലപാട് തള്ളിയ ഗവർണർ തീരുമാനത്തിൽ ഭരണഘടനാ ലംഘനം ഉണ്ടായിട്ടില്ലെന്നും മറുപടി നൽകി. നിലവിൽ സഭ ചേരേണ്ട അടിയന്തിര സാഹചര്യമില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ഗവർണർ. ദേശീയതലത്തിൽ വിവാദമായ കർഷക നിയമത്തിനെതിരെ പ്രത്യേക പ്രമേയം പാസാക്കുന്നതിനായി ചേരേണ്ടിയിരുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിനാണ് ഗവർണർ അനുമതി നിഷേധിച്ചത്. കാർഷിക നിയമം കേരളത്തിലെ കർഷകരെ […]

Kerala

വാളയാര്‍ കേസ്; സര്‍ക്കാറിനോട് റിപ്പോര്‍ട്ട് തേടി ഗവര്‍ണര്‍

വാളയാര്‍ കേസില്‍ പ്രതിഷേധം ശക്തമായതിനെത്തുടര്‍ന്ന് സര്‍ക്കാറിനോട് റിപ്പോര്‍ട്ട് തേടി ഗവര്‍ണര്‍. കേസില്‍ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് വ്യക്തമാക്കിയ ഗവര്‍ണര്‍ വിശദമായ അന്വേഷണം നടക്കുന്നതായി സര്‍ക്കാര്‍ തന്നെ അറിയിച്ചിട്ടുണ്ടെന്നും പറഞ്ഞു. കേസില്‍ സാമൂഹ്യ മാധ്യമങ്ങളിലും മറ്റും പോലീസിനെതിരെ പ്രതിഷേധം ശക്തമായതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ തുടരന്വേഷണത്തിനും പുനര്‍വിചാരണയ്ക്കും അനുവാദം തേടി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കും. നിശ്ചിത സമയത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി അധിക കുറ്റപത്രം സമര്‍പ്പിക്കുകയാണ് ഉദ്ദേശ്യം. വാളയാര്‍ കേസില്‍ പ്രതികള്‍ രക്ഷപെടാന്‍ കാരണം കേസ് അന്വേഷണത്തില്‍ വന്ന വീഴ്ചയും പരാജയപെട്ട പ്രോസിക്യൂഷനും […]

error: Protected Content !!