പ്രളയത്തില്‍ നഷ്ടപ്പെട്ട പഠനോപകരണങ്ങള്‍ വിതരണം ചെയ്തു
കുന്ദമംഗലം: കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും പഠനോപകരണങ്ങള്‍ നഷ്ടപ്പെട്ട മര്‍കസ് ഗേള്‍സ് ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥിനികള്‍ക്കുള്ള പഠനോപകരണങ്ങളുടെ വിതരണോല്‍ഘാടനം മര്‍കസ് മാനേജറും കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാനുമായ സി മുഹമ്മദ് ഫൈസി നിര്‍വഹിച്ചു. പ്രഥമ ഘട്ടം പത്ത് സ്റ്റഡി ടേബിളുകളും ബാഗ്, പുസ്തകം തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന നാല്‍പതോളം കിറ്റുകളുമാണ് നല്‍കിയത്. ഐ.പി. എഫ് കോഴിക്കോട് റീജിയന്‍ കമ്മിറ്റിയും എസ് വൈ എസ് മാനിപുരം യൂനിറ്റ് കമ്മിറ്റിയും വിവിധ ഏജന്‍സികളുമാണ് പഠനോപകരണങ്ങള്‍ സംഭാവന ചെയ്തത്. പ്രളയ ദുരിതാനന്തരം മാനസിക പ്രയാസമനുഭവിക്കുന്ന കുട്ടികള്‍ക്കുള്ള […]

