തെരഞ്ഞെടുപ്പ് മത്സരിക്കാന്‍ ദേശീയ ഹോക്കിതാരവും; സി. രേഖ കന്നിയങ്കത്തിനിറങ്ങുന്നത് എല്‍ഡിഎഫ് സാരഥിയായി
തദ്ദേശ തെരഞ്ഞെടുപ്പില്‍ ജനവിധി തേടുന്നവരില്‍ ദേശീയ ഹോക്കി താരവും. കോഴിക്കോട് കോര്‍പറേഷനിലെ എരഞ്ഞിപ്പാലം 64ാം വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായാണ് ദേശീയ താരമായ സി. രേഖ കന്നിയങ്കത്തിനിറങ്ങുന്നത്. കളിക്കളത്തിലെന്ന പോലെ തികഞ്ഞ ആത്മവിശ്വാസത്തിലാണ് രേഖ. നേരിട്ടും ഓണ്‍ലൈനായുമുള്ള പ്രചാരണത്തില്‍ സജീവമായുണ്ട് ഈ 22 കാരി. ഈ വര്‍ഷമാണ് സി. രേഖ ബിരുദപഠനം പൂര്‍ത്തിയാക്കിയത്. സംസാരത്തിലും ഇടപെടലിലുമെല്ലാം കളിക്കളത്തിലെ അതേ ആവേശവും ചടുലതയുമുണ്ട്. തെരഞ്ഞെടുപ്പ് മത്സത്തിന് ആദ്യമായിട്ടാണെങ്കിലും രേഖക്ക് ആശങ്കയൊട്ടുമില്ല. നിരവധി ദേശീയ-സംസ്ഥാന ടൂര്‍ണമെന്റുകളില്‍ കളിച്ചതിന്റെ ആത്മവിശ്വാസവും സംഘടനാ പ്രവര്‍ത്തന […]