Kerala News

തൊടുപുഴയില്‍ യുഡിഎഫ് സ്വതന്ത്രനെയും വിമതനെയും കൂടെക്കൂട്ടി എല്‍ഡിഎഫ്, ആദ്യഘട്ട വോട്ടെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല

  • 28th December 2020
  • 0 Comments

യുഡിഎഫ് ഭരണമുറപ്പിച്ച തൊടുപുഴ നഗരസഭയില്‍ ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷം നേടാനായില്ല. യുഡിഎഫ് വിമതന്‍ സനീഷ് ജോര്‍ജ്ജിനെ എല്‍ഡിഎഫ് ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയാക്കിയതോടെയാണ് ഭരണമുറപ്പിച്ച നഗരസഭയില്‍ യുഡിഎഫിന് തിരിച്ചടിയായത്. യുഡിഎഫ് സ്വതന്ത്ര ജെസി ജോണിയും കൂടി എല്‍ഡിഎഫിനെ പിന്തുണച്ചതോടെയാണ് ആദ്യഘട്ട വോട്ടെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാതായത്. ഇനി ബിജെപി സ്ഥാനാര്‍ത്ഥിയെ ഒഴിവാക്കി ഒരു വട്ടം കൂടി വോട്ടെടുപ്പ് നടത്തും. ഇന്നലെ രാത്രി നടത്തിയ ചര്‍ച്ചകളാണ് യുഡിഎഫില്‍ ഭരണം തട്ടിയെടുത്തത്. 35 അംഗ നഗരസഭയില്‍ 13 സീറ്റായിരുന്നു യുഡിഎഫിന് കിട്ടിയത്, 12 […]

Kerala News

കോര്‍പറേഷനുകളിലേക്കും മുനിസിപ്പാലിറ്റികളിലേക്കുമുള്ള അധ്യക്ഷ, ഉപാധ്യക്ഷരെ ഇന്ന് തീരുമാനിക്കും

  • 28th December 2020
  • 0 Comments

ആറ് കോര്‍പറേഷനുകളിലെയും 86 മുനിസിപ്പാലിറ്റികളിലെയും അധ്യക്ഷരെ ഇന്ന് തെരഞ്ഞെടുക്കും. മേയര്‍മാര്‍, മുനിസിപ്പല്‍ അധ്യക്ഷന്‍ എന്നിവരെ രാവിലെ 11നാണ് തെരഞ്ഞെടുക്കുക. ഡെപ്യൂട്ടി മേയര്‍, മുനിസിപ്പല്‍ ഉപാധ്യക്ഷരെ ഉച്ചക്ക് ശേഷം രണ്ടിനും തെരഞ്ഞെടുക്കും. ഇതിന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ക്രമീകരണം ഏര്‍പ്പെടുത്തി. ഗ്രാമപഞ്ചായത്തുകള്‍, ബ്ലോക്കുകള്‍, ജില്ല പഞ്ചായത്തുകള്‍ എന്നിവയിലെ അധ്യക്ഷ,ഉപാധ്യക്ഷ സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് 30നാണ്. 86 മുനിസിപ്പാലിറ്റികളില്‍ 19ല്‍ ഇടതുമുന്നണിക്കും 22ല്‍ യു.ഡി.എഫിനും രണ്ടില്‍ എന്‍.ഡി.എക്കും വ്യക്തമായ ഭൂരിപക്ഷമുണ്ട്. 43 എണ്ണത്തില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷമില്ല.

സത്യപ്രതിജ്ഞ തിങ്കളാഴ്ച; അധ്യക്ഷ തെരഞ്ഞെടുപ്പ് 28, 30 ദിവസങ്ങളില്‍

  • 18th December 2020
  • 0 Comments

ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ കേന്ദ്രങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കൗണ്‍സിലര്‍മാര്‍/ ത്രിതല പഞ്ചായത്ത് അംഗങ്ങള്‍ എന്നിവരുടെ സത്യപ്രതിജ്ഞ തിങ്കളാഴ്ച (ഡിസംബര്‍ 21) നടക്കും. ഗ്രാമ/ബ്ലോക്ക്/ജില്ലാ പഞ്ചായത്ത്, മുന്‍സിപ്പല്‍ കൗണ്‍സിലുകള്‍ എന്നിവയില്‍ രാവിലെ 10 മണിക്കും കോര്‍പറേഷനില്‍ രാവിലെ 11.30നുമാണ് സത്യപ്രതിജ്ഞ നടപടികള്‍ ആരംഭിക്കുക. മുന്‍സിപ്പല്‍ കോര്‍പറേഷന്‍, മുന്‍സിപ്പല്‍ കൗണ്‍സിലുകള്‍ എന്നിവയിലെ മേയര്‍/ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് 28ന് രാവിലെ 11 മണിക്കും ഡെപ്യൂട്ടി മേയര്‍/വൈസ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് അതേ ദിവസം ഉച്ചക്ക് 2 മണിക്കും നടക്കും. 30ന് രാവിലെ 11 മണിക്കാണ് […]

Kerala News

സിപിഎമ്മിന്റെ പരാതിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റിലെ ഫലങ്ങള്‍ തിരുത്തി

  • 18th December 2020
  • 0 Comments

തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലങ്ങളിലെ പിഴവ് തിരുത്തി. മുന്നണികള്‍ക്ക് കിട്ടിയ തദ്ദേശ സ്ഥാപനങ്ങള്‍ എന്നത് മാറ്റി മുന്നണികള്‍ വിജയിച്ച വാര്‍ഡുകളുടെ എണ്ണം എന്നാണ് തിരുത്തിയത്. നേരത്തെ മുനിസിപ്പാലിറ്റികളില്‍ യുഡിഎഫിന് മുന്‍തൂക്കം എന്നാണ് രേഖപ്പെടുത്തിയിരുന്നത്. ഇതും നീക്കം ചെയ്തു. സിപിഎമ്മിന്റെ പരാതിയെ തുടര്‍ന്നാണ് യുഡിഎഫിന് മുന്‍തൂക്കം എന്ന വാചകം തിരുത്തിയത്. വോട്ടെണ്ണല്‍ ദിവസത്തിന്റെ അവസാനം ചില പ്രദേശങ്ങളില്‍ ഔദ്യോഗികമായി വരുന്ന കണക്കുകള്‍ അപ്‌ലോഡ് ചെയ്യുന്നതില്‍ ഉദ്യോഗസ്ഥര്‍ക്ക് സാങ്കേതികമായ ചില തടസങ്ങള്‍ ഉണ്ടായിരുന്നു. ഇതോടെ 35 […]

Kerala News

‘ജയ്ശ്രീറാ’മിന് പകരം ‘അള്ളാഹു അക്ബര്‍’ എന്ന ബാനറായിരുന്നെങ്കിലോ?; വിമര്‍ശിച്ച് ഹരീഷ് വാസുദേവന്‍

  • 17th December 2020
  • 0 Comments

പാലക്കാട് നഗരസഭയില്‍ വിജയിച്ച ബി.ജെ.പി, നഗരസഭാ കെട്ടിടത്തിന് മുകളില്‍ ജയ്ശ്രീറാം എന്നെഴുതിയ ബാനര്‍ തൂക്കിയതിനെ വിമര്‍ശിച്ച് അഡ്വ.ഹരീഷ് വാസുദേവന്‍. സ്റ്റേറ്റ് അതിന്റെ അധികാര സ്ഥാപനങ്ങള്‍ വഴി ഒരു മതചിഹ്നവും പ്രകടിപ്പിക്കാന്‍ പാടില്ലാത്ത, മതരഹിതന്റെ കൂടി സര്‍ക്കാറുള്ള ഒരു മതേതര രാഷ്ട്രമാണ് നമ്മുടേത്. അതിനെ തകര്‍ക്കുന്ന ഒന്നും അനുവദിക്കരുതെന്നും ഫെയ്സ്ബുക്ക് പോസ്റ്റില്‍ ഹരീഷ് വാസുദേവന്‍ പറയുന്നു. മതേതരത്വത്തെ വെല്ലുവിളിക്കുന്ന ഈ നീക്കം പരസ്യമായി തള്ളിപ്പറയാത്ത ബിജെപി യെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ത്യന്‍ ജനാധിപത്യത്തില്‍ വെച്ചുകൊണ്ടിരിക്കരുത്. തെരഞ്ഞെടുപ്പ് ജയിച്ചശേഷം ലീഗ് […]

തദ്ദേശ തെരഞ്ഞെടുപ്പില്‍ കോഴിക്കോട്ടെ ഗ്രാമപഞ്ചായത്തുകളില്‍ എല്‍ഡിഎഫിന് ആധിപത്യം

  • 16th December 2020
  • 0 Comments

തദ്ദേശ തെരഞ്ഞെടുപ്പില്‍ കോഴിക്കോട്ടെ ഗ്രാമപഞ്ചായത്തുകളില്‍ എല്‍ഡിഎഫിന് ആധിപത്യം. ആകെയുള്ള 70 ഗ്രാമപഞ്ചായത്തുകളില്‍ ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 44 പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് വിജയമുറപ്പിച്ചു കഴിഞ്ഞു. 26 ഗ്രാമപഞ്ചായത്തുകളില്‍ യുഡിഎഫ് വിജയപ്രതീക്ഷയിലാണ്. 2015 ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ 48 പഞ്ചായത്തുകള്‍ എല്‍ഡിഎഫും 19 പഞ്ചായത്തുകള്‍ യുഡിഎഫും നേടിയപ്പോള്‍ 3 പഞ്ചായത്തുകളില്‍ തൂക്കു ഭരണ സഭയായിരുന്നു. എല്‍ഡിഎഫ് അരിക്കുളം, ബാലുശ്ശേരി, ചക്കിട്ടപ്പാറ, ചങ്ങരോത്ത്, ചാത്തമംഗലം, ചേമഞ്ചേരി, ചെങ്ങോട്ടുകാവ്, ചെറുവണ്ണൂര്‍, ചോറോട്, എടച്ചേരി, ഏറാമല, കടലുണ്ടി, കക്കോടി, കാക്കൂര്‍, കാവിലുംപാറ, കായണ്ണ, കീഴരിയൂര്‍, […]

പെരിയയില്‍ എല്‍.ഡി.എഫിന് വന്‍ തിരിച്ചടി;യുഡിഎഫിന് വിജയം

  • 16th December 2020
  • 0 Comments

പെരിയയില്‍ എല്‍.ഡി.എഫിന് വന്‍ തിരിച്ചടി. എല്‍.ഡി.എഫ് ഭരണത്തിലുള്ള വാര്‍ഡ് യു.ഡി.എഫ് പിടിച്ചെടുത്തു. പെരിയ ഇരട്ടക്കൊലപാതകം നടന്ന കല്യോട് വാര്‍ഡിലാണ് എല്‍.ഡി.എഫ് പരാജയപ്പെട്ടത്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി സി.എം ഷാസിയയാണ് അഞ്ഞൂറിലധികം വോട്ടുകള്‍ക്ക് വിജയിച്ചത്. പെരിയ ഇരട്ടക്കൊലപാതകം നടന്ന് കല്യോട് എല്‍.ഡി.എഫിന് തിരിച്ചടി ഉണ്ടാകാന്‍ സാധ്യതയുണ്ടാകുമെന്ന് നേരത്തെ തന്നെ വിലയിരുത്തലുകള്‍ ഉണ്ടായിരുന്നു. അതേസമയം, മലപ്പുറം മന്ത്രി കെ.ടി ജലീലിന്റെ വാര്‍ഡിലും എല്‍.ഡി.എഫ് പരാജയപ്പെട്ടിരുന്നു. വളാഞ്ചേരി നഗരസഭ ഡിവിഷനില്‍ എല്‍.ഡി.എഫ് പിന്തുണയോടെ മത്സരിച്ച വി.ഡി.എഫ് സ്ഥാനാര്‍ത്ഥി മൊയ്തീന്‍ കുട്ടിയാണ് പരാജയപ്പെട്ടത്.

മന്ത്രി കെ.ടി ജലീലിന്റെ വാര്‍ഡില്‍ എല്‍.ഡി.എഫിന് പരാജയം

  • 16th December 2020
  • 0 Comments

മന്ത്രി കെ.ടി ജലീലിന്റെ വാര്‍ഡില്‍ എല്‍.ഡി.എഫിന് പരാജയം. വളാഞ്ചേരി നഗരസഭ ഡിവിഷനില്‍ എല്‍.ഡി.എഫ് പിന്തുണയോടെ മത്സരിച്ച വി.ഡി.എഫ് സ്ഥാനാര്‍ത്ഥി മൊയ്തീന്‍ കുട്ടിയാണ് പരാജയപ്പെട്ടത്. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി അഷ്‌റഫ് അമ്പലത്തിങ്ങലാണ് വിജയിച്ചത്. 138 വോട്ടുകള്‍ക്കാണ് വിജയം. അതേസമയം, കൊച്ചി കോര്‍പ്പറേഷനിലെ യു.ഡി.എഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥി എന്‍.വേണുഗോപാല്‍ തോറ്റു. ബി.ജെ.പിയുമായി ഒരു വോട്ട് വ്യത്യാസത്തിലാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി തോറ്റത്. പത്മകുമാരിയാണ് ഇവിടെ ജയിച്ചത്.

തിരിച്ചറിയല്‍ കാര്‍ഡായി ഈ എട്ട് രേഖകള്‍ ഉപയോഗിക്കാം

  • 13th December 2020
  • 0 Comments

തദ്ദേശ തിരഞ്ഞെടുപ്പില്‍ സമ്മതിദായകര്‍ക്ക് വോട്ട് ചെയ്യുന്നതിന് തിരിച്ചറിയല്‍ രേഖകളായി ഈ എട്ട് രേഖകളില്‍ ഏതെങ്കിലും ഹാജരാക്കാം. സംസ്ഥാന തിരഞ്ഞെടുപ്പ് കമീഷനാണ് തിരിച്ചറിയല്‍ രേഖകളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഫോട്ടോ പതിച്ചിട്ടുള്ള എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ബുക്ക്, ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ നിന്നും തിരഞ്ഞെടുപ്പ് തീയതിക്ക് ആറുമാസക്കാലയളവിന് മുന്‍പുവരെ നല്‍കിയിട്ടുള്ള ഫോട്ടോ പതിച്ച പാസ്ബുക്ക്, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷല്‍ നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ […]

നാളെ വിധിനിര്‍ണയം; ഇത്തവണ 2,533,024 വോട്ടര്‍മാര്‍ പോളിംഗ് ബൂത്തിലേക്ക്

  • 13th December 2020
  • 0 Comments

കോഴിക്കോട് ജില്ലയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ കലക്ടര്‍ സാംബശിവ റാവു അറിയിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സമാധാനപൂര്‍ണമായ തെരഞ്ഞെടുപ്പിനായി എല്ലാവരും സഹകരിക്കണം. ഡിസംബര്‍ 14 ന് രാവിലെ ഏഴ് മണിക്ക് വോട്ടെടുപ്പ് ആരംഭിക്കും. വൈകീട്ട് ആറ് വരെയാണ് പോളിംഗ്. കൃത്യമായ മുന്നൊരുക്കങ്ങളാണ് ജില്ലാഭരണ കൂടം നടത്തിയത്. പോളിംഗ് സ്റ്റേഷനുകള്‍ അണുവിമുക്തമാക്കും. 2,533,024 വോട്ടര്‍മാരാണ് ഇക്കുറി വിധിനിര്‍ണ്ണയം നടത്തുന്നത്. ഇതില്‍ 1,208,545 പുരുഷന്മാരും 1,324,449 സ്ത്രീകളും 30 ട്രാന്‍സ്‌ജെന്‍ഡര്‍മാരും ഉള്‍പ്പെടുന്നു. 1064 പ്രവാസി […]

error: Protected Content !!