Kerala News

കഴിഞ്ഞ തവണ നേടിയതിനേക്കാൾ കൂടുതൽ സീറ്റുകൾ നേടി എൽ.ഡി.എഫ് വീണ്ടും അധികാരത്തിൽ വരും ; മുഖ്യമന്ത്രി

  • 4th April 2021
  • 0 Comments

കഴിഞ്ഞ തവണ നേടിയതിനേക്കാൾ കൂടുതൽ സീറ്റുകൾ നേടി എൽ.ഡി.എഫ് വീണ്ടും അധികാരത്തിൽ വരുമെന്ന്​ മുഖ്യമ​ന്ത്രി പിണറായി വിജയൻ.നാടിനുവേണ്ടി ഒരു നല്ല വാക്ക് പോലും യു.ഡി.എഫും ബി.ജെ.പിയും പറഞ്ഞിട്ടില്ല . കേരളത്തിന്‍റെ അതിജീവന ശ്രമത്തെ തുരങ്കംവെച്ചവരാണ് പ്രതിപക്ഷത്തുള്ളതെന്നും മുഖ്യമ​ന്ത്രി പ്രസതാവനയിൽ പറഞ്ഞു. സമാനതകളില്ലാത്ത ദുരന്തങ്ങള്‍, ആരോഗ്യരംഗത്തെ വെല്ലുവിളികള്‍, കേന്ദ്രസര്‍ക്കാര്‍ സൃഷ്ടിച്ച നോട്ട് നിരോധനം-തുടങ്ങിയ ദുരന്തങ്ങളെയെല്ലാം നേരിട്ടും അതിജീവിച്ചുമാണ് കഴിഞ്ഞ അഞ്ചുകൊല്ലം കേരളം മുന്നോട്ടുപോയത്. സംസ്ഥാനത്തിന്‍റെ പരിമിതമായ അധികാരപരിധിക്കുള്ളില്‍ നിന്ന് ബദല്‍നയം പ്രായോഗികമാണെന്ന് എൽ.ഡി.എഫ് തെളിയിച്ചിട്ടുണ്ട്. കേരളത്തിന്‍റെ മണ്ണില്‍ നിന്ന് […]

വനിതകള്‍ക്ക് പ്രാതിനിധ്യം നല്‍കുന്നതില്‍ കേരളത്തിലെ മൂന്ന് മുന്നണികളും പരാജയം ;ആനി രാജ

  • 15th March 2021
  • 0 Comments

നിയമസഭാ തെരഞ്ഞെടുപ്പില്‍ വനിതകള്‍ക്ക് പ്രാതിനിധ്യം നല്‍കുന്നതില്‍ കേരളത്തിലെ മൂന്ന് മുന്നണികളും പരാജയമാണെന്ന് സി.പി.ഐയുടെ മുതിര്‍ന്ന നേതാവ് ആനി രാജ. കേരളത്തിലെ മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളുടെയും കൂട്ടതോല്‍വിയാണ് ഈ സ്ഥാനാർഥി പട്ടിക. സ്ഥാനാര്‍ഥികളെ പരിഗണിക്കുമ്പോൾ സ്ത്രീകളോട് ഒരു പ്രതികാര ബുദ്ധിയോടെയുള്ള സമീപനമാണോ സ്വീകരിച്ചിരിക്കുന്നത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അത്തരത്തിലുള്ള പ്രതികരണങ്ങള്‍ പുരുഷന്മാരുടെ ഭാഗത്തു നിന്നു തന്നെ വന്നിട്ടുണ്ട് അതുകൊണ്ടാണ് ഈ സംശയം ഒന്നു കൂടി ബലപ്പെടുന്നതെന്നും അവർ പറഞ്ഞു. സ്ത്രീകൾക്കിത് മതി എന്ന സമീപനമാണ് പുരുഷൻമാരുടെ ഭാഗത്ത് നിന്നുമുണ്ടായതെന്നും പറഞ്ഞു. […]

Kerala News

നിയമ സഭ തിരഞ്ഞെടുപ്പ്; സിപിഐ സ്ഥാനാർത്ഥി പട്ടികയായി

  • 9th March 2021
  • 0 Comments

നിയമസഭാ തെരഞ്ഞടുപ്പിനുള്ള സിപിഐ സ്ഥാനാർത്ഥി പട്ടികയായി. റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ കാഞ്ഞങ്ങാട് മത്സരിക്കും. ചാത്തന്നൂരില്‍ സി കെ ജയലാല്‍ വീണ്ടും സ്ഥാനാര്‍ത്ഥിയാകും. അടൂരില്‍ ചിറ്റയം ഗോപകുമാര്‍, ഒല്ലൂരില്‍ കെ രാജന്‍, ചിറയിന്‍ കീഴില്‍ വി ശശി എന്നിവരും വീണ്ടും മല്‍സരിക്കും.ചടയമം​ഗലം ഉൾപ്പടെ നാല് സീറ്റുകളിലെ സ്ഥാനാർത്ഥികളുടെ കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. ഇതുവരെയുള്ള വിവരമനുസരിച്ച് ഒരു വനിതാ സ്ഥാനാർത്ഥി മാത്രമാണ് സിപിഐ പട്ടികയിലുള്ളത്. കാഞ്ഞങ്ങാട്- ഇ ചന്ദ്രശേഖരന്‍, നാദാപുരം – ഇ കെ വിജയന്‍, പട്ടാമ്പി – […]

Kerala News

കോഴിക്കോട് കോൺഗ്രസ് സാധ്യതാ പട്ടികയായി; ബാലുശ്ശേരിയിൽ നടൻ ധർമജൻ

  • 2nd March 2021
  • 0 Comments

കോഴിക്കോട് കോൺഗ്രസ് സ്ഥാനാർഥി സാധ്യതാ പട്ടികയായി. ബാലുശേരിയിൽ നടൻ ധർമ്മജൻ ബോൾഗാട്ടി മത്സരിക്കും. കോഴിക്കോട് നോർത്തിൽ കെഎസ്‌യു പ്രസിഡന്റ് അഭിജിത് സ്ഥാനാർത്ഥിയാകും. പേരാമ്പ്രയിൽ കെസി അബു മത്സരിക്കും. കൊയിലാണ്ടിയിൽ എൻ സുബ്രഹ്മണ്യൻ, രാജീവൻ മാസ്റ്റർ എന്നിവരിൽ ഒരാൾ മത്സരിക്കും. എലത്തുർ ജനതാദളിന് നൽകാനും കോൺഗ്രസിൽ ധാരണയായി. അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിൽ മൽസരിക്കാനില്ലെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പ്രതികരിച്ചു. മുന്നണിയെ അധികാരത്തിലെത്തിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. തെരത്തെടുപ്പ് സമിതി യോഗത്തിലായിരുന്നു മുല്ലപ്പള്ളിയുടെ പ്രഖ്യാപനം. വിഎം സുധീരനും മത്സരിക്കാനില്ലെന്ന് […]

Kerala News

സീറ്റ് വിഭജനം; യു ഡി എഫിൽ തർക്കം തുടരുന്നു

  • 2nd March 2021
  • 0 Comments

സീറ്റ് വിഭജനത്തിൽ യുഡിഎഫിൽ തർക്കം തുടരുന്നു. ചങ്ങനാശേരിക്ക് പകരം മൂവാറ്റുപുഴയെന്ന കോൺഗ്രസ് ഫോർമുല കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് സ്വീകാര്യമല്ല. ചങ്ങനാശ്ശേരി, മൂവാറ്റുപുഴ സ്വീകരിക്കാം, പക്ഷെ ചങ്ങനാശേരി വിട്ടുകൊടുക്കാനാവില്ല. മൂവാറ്റുപുഴ അനുവദിക്കുകയാണെങ്കിൽ കാഞ്ഞിരപ്പള്ളിയുടേയും പൂഞ്ഞാറിന്റെയും കാര്യത്തിൽ വിട്ടുവീഴ്ചക്ക് തയ്യാറാണ് എന്നതാണ് കേരള കോൺഗ്രസ് ജോസഫ് വിഭാഗം നിലപാട്.എന്നാൽ ഈ ആവശ്യത്തോട് കോൺഗ്രസ് അനുകൂല നിലപാട് സ്വീകരിക്കില്ല. മൂവാറ്റുപുഴയും ചങ്ങനാശ്ശേരിയും നഷ്ടപ്പെടുത്തി കാഞ്ഞിരപ്പള്ളി സ്വന്തമാക്കാൻ തയ്യാറല്ല. മൂവാറ്റുപുഴ വിട്ടുകൊടുക്കുന്നതിൽ കോൺഗ്രസിൽ തന്നെ വലിയ എതിർപ്പ് ഉയർന്നിട്ടുണ്ട്. സ്ഥാനാർത്ഥി നിർണയ […]

Kerala News

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു; പുതുതായി ലഭിച്ചത് പത്തുലക്ഷം അപേക്ഷകള്‍

  • 21st January 2021
  • 0 Comments

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. പുതുതായി പത്ത് ലക്ഷം അപേക്ഷകളാണ് കിട്ടിയത്. അതില്‍ 579033 പുതിയ വോട്ടര്‍മാര്‍ ഉണ്ട്. ഇനിയും വോട്ടര്‍ പട്ടികയില്‍ പേര് രജിസ്റ്റര്‍ ചെയ്യാമെന്നും എന്നാല്‍ ഇനി രജിസ്റ്റര്‍ ചെയ്യുന്നവരുടെ പേരുകള്‍ സപ്ലിമെന്ററി ലിസ്റ്റിലാണ് ഉള്‍പ്പെടുത്തൂ എന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടീക്കാറാം മീണ പറഞ്ഞു. ആകെ വോട്ടര്‍മാര്‍ 2,67,31,509 പേരാണ്. സ്ത്രീ വോട്ടര്‍മാരാണ് കൂടുതല്‍. 1.56 ലക്ഷം വോട്ടര്‍മാരെ കരടില്‍ നിന്ന് ഒഴിവാക്കി. 221 ട്രാന്‍സ്‌ജെന്റേര്‍സും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. […]

National News

തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തില്‍ വിദഗ്ധ സമിതിയെ നിയോഗിച്ച് പഠനം നടത്താന്‍ ബിജെപി

  • 21st January 2021
  • 0 Comments

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രത്യേക സംഘം പാര്‍ട്ടിയുടെ വിജയ സാധ്യത പരിശോധിക്കാന്‍ കേരളത്തിലേക്ക്. വിജയ സാധ്യത പഠിക്കാനായി കേന്ദ്ര സംഘം നിയോഗിച്ച സമിതിയാണ് കേരളത്തിലെത്തുന്നത്. കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പില്‍ ബിജെപി മോശം പ്രകടനം കാഴ്ച്ചവെച്ചെന്ന കണ്ടെത്തലിലാണ് ഇത്തരത്തിലൊരു സമിതിക്ക് കേന്ദ്ര നേതൃത്വം രൂപം നല്‍കിയിരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രകടനം മെച്ചപ്പെടുത്തുകയെന്നതാണ് ബിജെപിയുടെ ലക്ഷ്യം. തദ്ദേശസ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കാന്‍ പാര്‍ട്ടിക്ക് കഴിയുമെന്നായിരുന്നു സംസ്ഥാന നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍ എന്നാല്‍ പ്രതീക്ഷിച്ച വിജയം കൈവരിക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞിരുന്നില്ല. നിയമസഭാ […]

Kerala News

നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിലില്‍ നടന്നേക്കാന്‍ സാധ്യത

  • 20th January 2021
  • 0 Comments

നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിലില്‍ തന്നെ നടന്നേക്കാന്‍ സാധ്യത. ഏപ്രില്‍ 15 നും 30 നും ഇടയില്‍ ഒറ്റ ഘട്ടമായാകും തെരഞ്ഞെടുപ്പ് നടത്തുകയെന്നാണ് സൂചന. ഇക്കാര്യം മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ തെരഞ്ഞെടുപ്പ് കമ്മീഷണറെ അറിയിച്ചിട്ടുണ്ട്. അടുത്തയാഴ്ചയോടെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതിനിധികള്‍ കേരളത്തിലെത്തും. ഇവരുടെ സന്ദര്‍ശനത്തിന് ശേഷമാകും തിയതി പ്രഖ്യാപിക്കുക. ഇതിന് മുന്നോടിയായി രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗവും വിളിക്കും. അതേസമയം, നിയമസഭ തെരഞ്ഞെടുപ്പിന്റെ അന്തിമവോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. ഡിസംബര്‍ 31 വരെ ലഭിച്ച അപേക്ഷകള്‍ ഉള്‍പ്പെടുത്തിയാണ് വോട്ടര്‍ […]

Kerala News

‘നിയമസഭാ തെരഞ്ഞെടുപ്പിന്റെ പോളിംഗ് ചട്ടങ്ങള്‍ തയ്യാറാവുന്നു, തപാല്‍ വോട്ടിന് അവസരമൊരുക്കും’; ടീക്കാറാം മീണ

  • 9th January 2021
  • 0 Comments

നിയമസഭാ തെരഞ്ഞെടുപ്പിന്റെ പോളിംഗ് ചട്ടങ്ങള്‍ തയ്യാറാവുന്നതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. കൊവിഡ് ബാധിതര്‍ക്ക് പുറമെ ഭിന്നശേഷിക്കാര്‍ക്കും 80 കഴിഞ്ഞവര്‍ക്കും തെരഞ്ഞെടുപ്പില്‍ തപാല്‍വോട്ടിന് അവസരമൊരുക്കുമെന്ന് ടിക്കാറാം മീണ അറിയിച്ചു. കൊവിഡ് ചട്ടങ്ങള്‍ കര്‍ശനമായി പാലിച്ചായിരിക്കണം പ്രചരണമെന്നും രാഷ്ട്രീയപാര്‍ട്ടികളുമായി 21 ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചര്‍ച്ച നടത്തുമെന്നും ടിക്കാറാം മീണ പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പിലും പോസ്റ്റല്‍ വോട്ട് ഏര്‍പ്പെടുത്താനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം. കൊവിഡ് ബാധിതര്‍ക്കും എണ്‍പത് വയസിന് മേല്‍ പ്രായമുള്ളവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമാണ് പോസ്റ്റല്‍ വോട്ട് […]

Kerala News

മുല്ലപ്പള്ളി രാമചന്ദ്രന്‍ കൊയിലാണ്ടിയില്‍ മത്സരിച്ചേക്കാന്‍ സാധ്യത

  • 7th January 2021
  • 0 Comments

കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ കൊയിലാണ്ടി മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് സൂചന. ആര്‍.എം.പിയുമായി അകല്‍ച്ചയും കെ.മുരളീധരനുമായുള്ള പ്രശ്നങ്ങളുമാണ് വടകരയില്‍ മത്സരിക്കുന്നതില്‍ നിന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പിന്മാറാന്‍ കാരണം. ഐ ഗ്രൂപ്പ് മത്സരിക്കുന്ന സീറ്റാണ് കൊയിലാണ്ടി. കൊയിലാണ്ടിയില്‍ പരിഗണിക്കപ്പെടുമെന്ന് കരുതിയിരുന്ന എന്‍.സുബ്രഹ്‌മണ്യനും കെ.പി. അനില്‍ കുമാറിനും ജയസാധ്യതയില്ലെന്ന് നേതൃത്വം കണ്ടെത്തിയിട്ടുണ്ട്. കൊയിലാണ്ടി സീറ്റ് നല്‍കില്ലെന്ന് ഇരുവരെയും നേതാക്കള്‍ അറിയിച്ചിട്ടുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പില്‍ മുല്ലപ്പള്ളി രാമചന്ദ്രന് രണ്ട് തവണയും കൊയിലാണ്ടിയില്‍ ലീഡുണ്ടായിരുന്നതും നേതൃത്വം ചൂണ്ടിക്കാണിക്കുന്നു. മണ്ഡലം പിടിക്കാന്‍ മുല്ലപ്പള്ളി രാമചന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് […]

error: Protected Content !!