Kerala News

വീടിന് മുന്നിൽ ജപ്തി നോട്ടീസ്;വിദ്യാര്‍ഥിനിയുടെ ആത്മഹത്യയിൽ അടിയന്തര റിപ്പോർട്ട് തേടി മന്ത്രി,ജപ്തി ബോ‍ർഡ് വച്ചത് നിയമവിരുദ്ധം

  • 21st September 2022
  • 0 Comments

വീടിന് മുന്നില്‍ ജപ്തി നോട്ടീസ് പതിപ്പിച്ചതിന് പിന്നാലെ വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ വീഴ്ചകളുണ്ടായോ എന്ന് പരിശോധിക്കുമെന്ന് സഹകരണ മന്ത്രി വി.എൻ.വാസവൻ.വീട്ടിന്റെ വാതിൽക്കൽ ജപ്തി നോട്ടീസ് പതിച്ചതിൽ മനം നൊന്ത്, കൊല്ലം ശൂരനാട് സൗത്ത് അജി ഭവനത്തിൽ അഭിരാമി (18) ഇന്നലെയാണ് ജീവനൊടുക്കിയത്.കേരള ബാങ്ക് പ്രവർത്തിക്കുന്നത് ആർബിഐ മാനദണ്ഡമനുസരിച്ചാണ്. അതുകൊണ്ടാണ് സർഫാസി ആക്ട് അനുസരിച്ച് നോട്ടീസ് അയക്കേണ്ടി വന്നതെന്ന് മന്ത്രി വ്യക്തമാക്കി. അതേസമയം വീട്ടിന് മുന്നിൽ വലിയ ജപ്തി ബോ‍ർഡ് വച്ച നടപടി സർഫാസി ആക്ടിന് തന്നെ എതിരാണെന്നും […]

Kerala News

കേരള ബാങ്കിലെ ജീ​വ​ന​ക്കാ​രെ സ്ഥിരപ്പെടുത്തൽ;നീക്കത്തിന് ഹൈക്കോടതിയുടെ സ്റ്റേ

  • 15th February 2021
  • 0 Comments

കേരള ബാങ്കിലെ 1850 ദി​വ​സ​വേ​ത​ന-​ക​രാ​ർ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിന് ഹൈക്കോടതിയുടെ സ്റ്റേ. പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥി ഫയൽ ചെയ്ത ഹർജിയിലാണ് കോടതിയുടെ നടപടി. സ്ഥിരപ്പെടുത്തണമെന്ന കേരള ബാങ്ക് സിഇഒയുടെ ശിപാർശ സഹകരണ വകുപ്പ് സെക്രട്ടറി മടക്കിയിരുന്നു.

Kerala News

സഹകരണ ബാങ്കിനെ ആര്‍ബിഐക്ക് കീഴിലാക്കാന്‍ നീക്കവുമായി കേന്ദ്രം; നിയമനത്തിലും തെരഞ്ഞെടുപ്പിനും പിടിവീഴും

  • 4th January 2021
  • 0 Comments

സഹകരണ ബാങ്കിങ് മേഖലയെ പൂര്‍ണമായും റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കമെന്ന് റിപ്പോര്‍ട്ട്. എല്ലാ സഹകരണ ബാങ്കുകള്‍ക്കും ഏപ്രില്‍ ഒന്നുമുതല്‍ ബാധകമാകുമെന്ന വിജ്ഞാപനം കേന്ദ്രധനമന്ത്രാലയം പുറത്തിറക്കി. സംസ്ഥാന സഹകരണ നിയമങ്ങള്‍ക്ക് വിരുദ്ധമായ പരിഷ്‌കാരങ്ങളാണ് കേന്ദ്രം കൊണ്ടുവരാനിരിക്കുന്നതെന്നാണ് സൂചന. സഹകരണ ബാങ്കുകളെ പൂര്‍ണമായും റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലാക്കുന്നതിലൂടെ കൂടുതല്‍ തിരിച്ചടിയാവുക കേരള ബാങ്കിനാവും. ബാങ്കിങ് നിയന്ത്രണളിലെ ഭേദഗതി സംസ്ഥാന-ജില്ലാ സഹകരണ ബാങ്കുകള്‍ക്കും ബാധകമാവും. ബാങ്ക് ഭരണസമിതിയുടെ കാലയളവിലെ മാറ്റം, സഹകരണ ബാങ്കുകളുടെ ഓഹരി കൈമാറ്റം, ഭരണസമിതിക്കും ബാങ്ക് ചെയര്‍മാനും […]

Kerala

ലാഭക്കൊതിയുള്ള ബാങ്കുകൾക്കെതിരായ സഹകരണ ബദലാണ് കേരള ബാങ്ക് -മുഖ്യമന്ത്രി

ലാഭക്കൊതി മാത്രമുള്ള ബാങ്കുകൾക്കെതിരായ സഹകരണ ബദലാണ് കേരള ബാങ്കെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളത്തിന്റെയാകെ ബാങ്കിംഗ് ആവശ്യങ്ങൾ നിറവേറ്റാൻ പര്യാപ്തമാണ് കേരളബാങ്ക് ശൃംഖലയെന്നും അദ്ദേഹം പറഞ്ഞു. കേരള ബാങ്കിന്റെ ലോഗോ പ്രകാശനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ഒന്നാമത്തെ ബാങ്കാകാൻ കേരളബാങ്കിന് അധികകാലം വേണ്ടിവരില്ല. നിലവിൽ രണ്ടാമത്തെ വലിയ ബാങ്കാണിത്. 1216 ശാഖകളും 1,53,000 കോടി നിക്ഷേപവുമുള്ള എസ്.ബി.ഐയാണ് ഒന്നാമത്.കേരളബാങ്കിന് ആദ്യഘട്ടം 825 ശാഖകളും 65,000 കോടിയുടെ നിക്ഷേപവുമുണ്ട്. ഇതിനുപുറമേ പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾക്ക് […]

News

കേരള ബാങ്കിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വ്വഹിച്ചു

കേരള ബാങ്കിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. സംസ്ഥാനത്തെ ഏറ്റവും വലിയ ധനകാര്യ സ്ഥാപനമായി കേരള ബാങ്ക് മാറുമെന്ന് മുഖ്യമന്ത്രിഉദ്ഘാടനം നിര്‍വ്വഹിച്ച് കൊണ്ട് പറഞ്ഞു. കേരള ബാങ്കു വഴിയുള്ള കാര്‍ഷിക വായ്പകള്‍ക്ക് ഒരു ശതമാനമെങ്കിലും പലിശ കുറവുണ്ടാകും. തദ്ദേശഭരണ സ്ഥാപനങ്ങളുടെ സ്വന്തം ധനകാര്യ സ്ഥാപനമായി സഹകരണ സ്ഥാപനങ്ങള്‍ മാറണം. ബാങ്കില്‍ നിന്ന് മാറി നില്‍ക്കുന്ന മലപ്പുറം ബാങ്കുമായി സംസാരിക്കാന്‍ തയ്യാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ ഒക്ടോബര്‍ ഏഴിനാണ് 13 ജില്ലാ സഹകരണബാങ്കുകളെ ലയിപ്പിച്ച് കേരളബാങ്ക് രൂപീകരിക്കാന്‍ […]

Kerala

കേരള ബാങ്ക് യാഥാർത്ഥ്യമായി

  • 30th November 2019
  • 0 Comments

ലയനനടപടി പൂർത്തിയാക്കാൻ ഹൈക്കോടതി അനുമതി കേരള സർക്കാരിന്റെ അഭിമാന പദ്ധതിയായ ‘കേരള ബാങ്ക്’ രൂപീകരണം നടപ്പാക്കുന്നതിനുള്ള എല്ലാ തടസങ്ങളും നീങ്ങിയതായി സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കേരള ബാങ്ക് രൂപീകരണവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലുണ്ടായിരുന്ന 21 കേസുകളും ഒന്നായി പരിഗണിച്ച് കോടതി ഡിസ്മിസ് ചെയ്തതോടെയാണ് തടസ്സങ്ങൾ മാറിയത്. സർക്കാരിന് ലയനനടപടി പൂർത്തീകരിക്കുന്നതിനും കോടതി അനുമതി നൽകിയിട്ടുണ്ട്. 2019 ഒക്ടോബർ ഏഴിന് 13 ജില്ലാസഹകരണ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കിൽ ലയിപ്പിച്ച് കേരള ബാങ്ക് രൂപീകരിക്കുന്നതിന് റിസർവ് […]

Local

കേരള ഗ്രാമീണ ബാങ്കിന്റെ വായ്പ മേള ഉദ്ഘാടനം ചെയ്തു

  • 20th November 2019
  • 0 Comments

കുന്ദമംഗലം; കേരള ഗ്രാമീണ ബാങ്കിന്റെ കുന്ദമംഗലം ക്ലസ്റ്ററിന്റെ വായ്പ മേള ബാങ്കിന്റെ കുന്ദമംഗലം ശാഖയില്‍ പഞ്ചായത്ത് പ്രസിഡന്റ് ലീന വാസുദേവന്‍ ഉദ്ഘാടനം ചെയ്തു. ബാങ്ക് ചീഫ് മാനേജര്‍ മുരളീധരന്‍, ശാഖാ മാനേജര്‍ ജോസ്‌ലിന്‍ ജോസ് തുടങ്ങിയവര്‍ പങ്കെടുത്തു.

error: Protected Content !!