പച്ചത്തുരുത്ത് കെഎംസിടി പോളി ടെക്‌നിക്കിലും
ഹരിതകേരളം മിഷന്റെയും കെ.എം.സി.ടി പോളി ടെക്നിക്ക് കോളേജ് എൻ.സി.സി യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ പച്ചത്തുരുത്ത് പദ്ധതിക്ക് തുടക്കം കുറിച്ചു. കോളേജ് പ്രിൻസിപ്പൽ സി. ഉദയൻ, ഹരിതകേരളം ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ പി.പ്രകാശ് എന്നിവർ ചേർന്ന് തൈ നടൽ കർമ്മം നിർവഹിച്ചു. പച്ചതുരുത്ത് നിർമാണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രിൻസിപ്പൽ സി. ഉദയൻ വിദ്യാർഥികളുമായി പങ്കുവെച്ചു. ചടങ്ങിൽ ഹരിതകേരളം ജില്ലാ മിഷൻ കോ.ഓർഡിനേറ്റർ പി.പ്രകാശ് പച്ചത്തുരുത്ത് പരിപാലനത്തെയും തുടർ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. എൻ.സി.സി ഓഫീസർ ലഫ്റ്റണന്റ് സി.എസ് അമൽജിത്തിന്റെ പ്രത്യേക താൽപര്യ പ്രകാരമാണ് […]
