Kerala News

കെവി തോമസിനെതിരെ പാര്‍ട്ടി അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് കെ സി വേണുഗോപാല്‍

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ മുന്നണിക്കായി പ്രചാരണത്തിനിറങ്ങുമെന്ന് പ്രഖ്യാപിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി തോമസിനെതിരെ പാര്‍ട്ടി അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് കോണ്‍ഗ്രസ് സംഘടനാ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. സംസ്ഥാന ഘടകത്തിന് അച്ചടക്ക നടപടി തീരുമാനിക്കാമെന്ന് അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് സമയത്ത് പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്കെതിരെ മത്സരിച്ചാല്‍ നടപടിയെടുക്കാനുള്ള അധികാരം സംസ്ഥാന ഘടകത്തിനുണ്ട്. നടപടി എടുത്ത ശേഷം എഐസിസിയെ അറിയിച്ചാല്‍ മതിയെന്നും കെസി വേണുഗോപാല്‍ വിശദീകരിച്ചു. എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങുകയും കോണ്‍ഗ്രസുകാരനായി തുടരുകയും ചെയ്യുമെന്ന കെവി തോമസിന്റെ […]

Kerala News

പാര്‍ട്ടിയില്‍ നിന്നും പുറത്ത് പോകുന്നവരെ കൊല്ലുന്നവരാണ് ഞങ്ങളോട് ജനാധിപത്യത്തെക്കുറിച്ച് സംസാരിക്കുന്നത്

  • 8th April 2022
  • 0 Comments

കെ വി തോമസിനെതിരായ നടപടിയില്‍ തീരുമാനം കെപിസിസിയുടേതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍.അവരുടെ നിലപാട് വന്നുകഴിഞ്ഞാല്‍ പാര്‍ട്ടി നേതൃത്വം ആലോചിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും കെ സി [പറഞ്ഞു. കോണ്‍ഗ്രസിന്റെ സമ്മേളനങ്ങളില്‍ ആരെ വിളിച്ചാലും ഞങ്ങള്‍ പങ്കെടുക്കാന്‍ സമ്മതിക്കാറുണ്ടെന്ന് കോടിയേരി ഇന്നലെ പ്രസ്താവിച്ചു. കോടിയേരി ചരിത്രത്തെ ഇങ്ങനെ തമസ്‌കരിക്കരുതെന്ന് വേണുഗോപാല്‍ ആവശ്യപ്പെട്ടു.ഗൗരിയമ്മയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത് കെ കരുണാകരന്‍ വിളിച്ച വികസന സെമിനാറില്‍ പങ്കെടുത്തതിനാണ്. പി ബാലന്‍ മാസ്റ്റര്‍ എംവി രാഘവനെ വിളിച്ച് ചായ […]

Kerala News

പുറത്താക്കുക, കോണ്‍ഗ്രസിനെ രക്ഷിക്കുക,കെസിക്കെതിരെ കോഴിക്കോടും ഫ്ലക്സുകൾ,

  • 13th March 2022
  • 0 Comments

സംഘടനാ ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിനെതിരെ കോഴിക്കോടും ഫ്ലെക്സുകള്‍.കോഴിക്കോട് പാളയം ഉള്‍പ്പെടെ നഗരത്തിന്റെ വിവധ ഭാഗങ്ങളിലാണ് ഫ്ലെക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്.കെസി വേണുഗോപാലിനെ പുറത്താക്കുക. കോണ്‍ഗ്രസിനെ രക്ഷിക്കുക എന്നാണ് ഫ്‌ലക്‌സുകളില്‍ ഉള്ളത്. മലയാളത്തിലും ഇംഗ്ലീഷിലും ഈ ആവശ്യമുണ്ട്. ആരാണ് സ്ഥാപിച്ചതെന്ന് വിവരമില്ല.കഴിഞ്ഞ ദിവസം കണ്ണൂരിലും സമാനരീതിയില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ കോഴിക്കോടും വന്നിരിക്കുന്നത് കണ്ണൂരില്‍ ശ്രീകണ്ഠപുരം, എരുവേശി ഭാഗങ്ങളിലായിരുന്നു പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. അഞ്ച് സംസ്ഥാനം വിറ്റു തുലച്ച കെസി വേണുഗോപാലിന് ആശംസകള്‍, പെട്ടിതൂക്കി വേണുഗോപാലിനെ ഒഴിവാക്കൂ […]

National News

വേണുഗോപാല്‍ പൂര്‍ണപരാജയം; പടയൊരുക്കത്തിനൊരുങ്ങി ജി-23 നേതാക്കള്‍

  • 12th March 2022
  • 0 Comments

അഞ്ച് സംസ്ഥാനങ്ങളിലായി നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുണ്ടായ വന്‍ പരാജയത്തിനു പിന്നാലെ, സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനെതിരെ പടനീക്കവുമായി ജി-23 നേതാക്കള്‍ രംഗത്ത്. പ്രചാരണത്തിനു പോലും പോകാത്ത വേണുഗോപാല്‍, പൂര്‍ണ പരാജയമാണെന്നാണ് ജി-23 നേതാക്കള്‍ ആരോപിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പു നടന്ന അഞ്ചു സംസ്ഥാനങ്ങളില്‍ ഒരിടത്തു പോലും വിജയിക്കാന്‍ കോണ്‍ഗ്രസിന് കഴിയാത്തതിലും ദയനീയ പരാജയം ഏറ്റു വാങ്ങിയതിലും നേതൃത്വത്തെച്ചൊല്ലി പാര്‍ട്ടിക്ക് അകത്ത് അസ്വസ്ഥത പുകയുകയാണ്. പ്രധാനമായും തിരുത്തല്‍വാദി ശക്തികളായ ജി-23 നേതാക്കളുടെ നേതൃത്വത്തില്‍ ഇപ്പോള്‍ […]

Kerala News

ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തിൽ പിണറായി വിജയനും കെ.സി.വേണുഗോപാലും അനുശോചിച്ചു

  • 6th March 2022
  • 0 Comments

പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. മലപ്പുറം ജില്ലാ ലീഗ് അധ്യക്ഷൻ എന്ന നിലയിലും സംസ്ഥാന അധ്യക്ഷൻ എന്ന നിലയിലും കേരള രാഷ്ട്രീയത്തിലെ സൗമ്യ സാന്നിധ്യമായിരുന്നു ഇക്കാലമത്രയും അദ്ദേഹം. മതസൗഹാർദ്ദം നിലനിർത്തുന്നതിൽ ഊന്നിയ സമീപനമായിരുന്നു അദ്ദേഹത്തിന്റേത്. രാഷ്ട്രീയമായി വ്യത്യസ്ത ധ്രുവങ്ങളിൽ നിൽക്കുമ്പോഴും വ്യക്തിപരമായ സൗഹൃദം കാത്തുസൂക്ഷിക്കുന്നതിൽ എന്നും ശ്രദ്ധിച്ചിരുന്നു. […]

Kerala News

സംഘടനാകാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ പരാജയം; കെസി വേണുഗോപാലിനെ ജനറല്‍ സെക്രട്ടറി ചുമതലയില്‍ നിന്ന് മാറ്റിയേക്കും

  • 24th July 2021
  • 0 Comments

കെ.സി വേണുഗോപാലിനെ കോണ്‍ഗ്രസ് സംഘടനാ ജനറല്‍ സെക്രട്ടറി ചുമതലയില്‍ നിന്ന് മാറ്റിയേക്കാന്‍ സാധ്യത. സംഘടനാ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ വേണുഗോപാല്‍ പരാജയപ്പെട്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം. വേണുഗോപാലിന്റെ ഇടപെടല്‍ വിവിധ സംസ്ഥാനങ്ങളിലെ പ്രശ്‌നം രൂക്ഷമാക്കിയെന്ന പരാതിയിലാണ് കേന്ദ്ര നേതൃത്വത്തിന്റെ നടപടി. രമേശ് ചെന്നിത്തല ദേശിയ നേതൃത്വത്തിലേത്ത് വരുന്നത് തടയാന്‍ നടത്തിയ ശ്രമങ്ങളിലും നേതാക്കള്‍ക്ക് അതൃപ്തിയുണ്ട്.

Kerala News

‘നേമത്തോ വട്ടിയൂർക്കാവിലോ മത്സരിക്കുവാൻ തയ്യാർ; കെ സി വേണുഗോപാല്‍

  • 12th March 2021
  • 0 Comments

ഹൈക്കമാൻഡ് നിര്‍ദേശം പാലിക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ തയാറാകാത്ത സാഹചര്യത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമത്തോ വട്ടിയൂര്‍ക്കാവിലോ മത്സരിക്കാന്‍ സന്നദ്ധനായി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും നേമത്ത് മത്സരിക്കുവാൻ സന്നദ്ധരല്ലെങ്കിൽ താന്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് എഐസിസി സ്‌ക്രീനിംഗ് കമ്മിറ്റി യോഗത്തില്‍ കെ സി വേണുഗോപാല്‍ നാടകീയ പ്രഖ്യാപനം നടത്തി. രണ്ട് മണ്ഡലങ്ങളിലും തനിക്ക് വിജയ സാധ്യതയുണ്ടെന്ന് കെ സി വേണുഗോപാല്‍ സ്‌ക്രീനിംഗ് കമ്മിറ്റി യോഗത്തില്‍ പറഞ്ഞു. അതേസമയം നേമത്ത് മത്സരിക്കുന്ന കോണ്‍ഗ്രസ് നേതാവായിരിക്കും മുഖ്യമന്ത്രി […]

ഉത്തരവാദിത്വപ്പെട്ട ആരും ക്ഷണിക്കുകയോ കത്ത് നല്‍കുകയോ ചെയ്തില്ല;ബൈപാസ് ഉദ്ഘടനത്തിൽ ക്ഷണിച്ചില്ലെന്ന വിവാദത്തിൽ കെസി വേണുഗാപാല്‍

  • 28th January 2021
  • 0 Comments

ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനത്തിന് ക്ഷണിച്ചില്ലെന്ന നടപടിയിൽ പ്രതികരിച്ച് കെസി വേണുഗാപാല്‍ എംപി. കഴിഞ്ഞ രണ്ട് ദിവസമായി ബൈപാസ് ഉദ്ഘാടന പരിപാടിയില്‍ കൂടി പങ്കെടുക്കാവുന്ന തരത്തില്‍ കേരളത്തില്‍ ഉണ്ടായിരുന്നിട്ടും ഉത്തരവാദിത്വപ്പെട്ട ആരും ക്ഷണിക്കുകയോ കത്ത് നല്‍കുകയോ ചെയ്തിട്ടില്ലെന്നാണ് കെസിയുടെ പ്രതികരണം. ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം ആലപ്പുഴയോട് എനിക്കുള്ള സ്നേഹവും കടപ്പാടും അവസരം കിട്ടുമ്പോഴൊക്കെ ഞാൻ തുറന്നു പറഞ്ഞിട്ടുണ്ട്. എന്നിലെ പൊതു പ്രവർത്തകന് പാർലമെന്ററി പ്രവർത്തനത്തിന് ആദ്യമായി അവസരം തന്നത് ഈ മണ്ണാണ്. 13 വർഷക്കാലം ആലപ്പുഴയുടെ എം.എൽ.എ […]

National News

ഓരോ ഇന്ത്യക്കാരന്‍റേയും ആത്മാവ് വേദനിച്ച ദിനം; ലോകത്തിന്റെ മുന്നിൽ രാജ്യം നാണംകെട്ടു കെ. സി വേണു​ഗോപാൽ

  • 26th January 2021
  • 0 Comments

ഓരോ ഇന്ത്യക്കാരന്‍റേയും ആത്മാവ് വേദനിച്ച ദിനമാണ് ഇന്നെന്ന് കെ. സി വേണു​ഗോപാൽ. .കർഷക റാലിയിൽ ഡൽഹി പൊലീസ് നടപടിയെ വിമർശിച്ചാണ് അദ്ദേഹം രംഗത്തെത്തിയത്. ജയ് ജവാൻ, ജയ് കിസാൻ എന്ന് വിളിക്കുന്ന നാട്ടിൽ റിപ്പബ്ലിക് ദിനത്തിൽ കർഷകർക്ക് കൊടുക്കേണ്ട സമ്മാനമാണോ ഇതെന്ന് വേണു​ഗോപാൽ ചോദിച്ചു.കർഷകർക്കെതിരെ നടന്ന ആക്രമണങ്ങൾക്ക് കേന്ദ്രസർക്കാർ മാത്രമാണ് ഉത്തരവാദി. പാർലമെന്റിൽ വിഷയം ഉന്നയിക്കുമെന്നും കെ. സി വേണു​ഗോപാൽ പറഞ്ഞു. ലോകത്തിന്റെ മുന്നിൽ രാജ്യം നാണംകെട്ടു. ഇനിയെങ്കിലും വിവാദ നിയമങ്ങൾ കേന്ദ്രസർക്കാർ പിൻവലിക്കണമെന്നും കെ. സി […]

Kerala News

നിയമസഭാ തെരഞ്ഞെടുപ്പ് അതീവ നിർണ്ണായകം;കെസി വേണുഗോപാൽ

  • 23rd January 2021
  • 0 Comments

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പ് അതീവ നിർണ്ണായകമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഒറ്റക്കെട്ടായി മുന്നോട്ട്‌ പോകണം. വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾ മാറ്റി വയ്ക്കാൻ തയ്യാറാവണം. വിജയ സാധ്യതയുള്ളവരെയേ സ്ഥാനാർത്ഥിയാക്കാൻ കഴിയൂ. ഇതിൽ വിട്ട് വീഴ്ചയുണ്ടാകില്ല. തനിക്ക് വ്യക്തി താൽപര്യങ്ങൾ ഇല്ലാത്തതുകൊണ്ട് ഇക്കാര്യം തുറന്ന് പറയുകയാണെന്നും ചിലപ്പോൾ മറ്റുള്ളവർ താൽപര്യങ്ങൾ കൊണ്ട് അത് തുറന്ന് പറഞ്ഞെന്ന് വരില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

error: Protected Content !!