മനം നിറഞ്ഞ് കുടുംബങ്ങള്‍;ലക്ഷ്യം കണ്ട് പുനരധിവാസ പദ്ധതി
ജില്ലയില്‍ പ്രളയം തകര്‍ത്ത കരിഞ്ചോല, കട്ടിപ്പാറ, താമരശ്ശേരി ഉള്‍പ്പെടെയുള്ള മേഖലയില്‍ ജനജീവിതം ഇന്ന് സാധാരണനിലയിലാണ്. പ്രളയക്കെടുതിയില്‍ സ്വന്തം വീട് വിട്ടിറങ്ങേണ്ടി വന്ന ആളുകള്‍ സര്‍ക്കാര്‍ ഇടപെടലിലൂടെ പുതുതായി നിര്‍മിച്ചു നല്‍കിയ വീടുകളിലും അറ്റകുറ്റപണികള്‍ പൂര്‍ത്തിയാക്കിയ വീടുകളിലുമായി ഇന്ന് സന്തുഷ്ടരാണ്. പൂര്‍ണമായി തകര്‍ന്ന വീടുകളില്‍ നിന്നും ഇനി വാസയോഗ്യമല്ലാത്ത പ്രദേശങ്ങളില്‍ ഉള്ള വീടുകളില്‍ നിന്നുമായാണ് കുടുംബങ്ങളെ കൂടുതലായി മാറ്റിപ്പാര്‍പ്പിച്ചത്. ഇവര്‍ക്കായി സര്‍ക്കാര്‍ സ്ഥലം കണ്ടെത്തി വീടു നിര്‍മിച്ചു നല്‍കുകയായിരുന്നു. പ്രളയാനന്തര പുനരധിവാസത്തിനായി കോഴിക്കോട് ജില്ലയില്‍ ലഭിച്ച അപേക്ഷകളില്‍ ഭാഗികമായി […]
