Kerala kerala

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വ്യാജ ബോംബ് ഭീഷണി

  • 22nd June 2024
  • 0 Comments

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വ്യാജ ബോംബ് ഭീഷണി. ഷാര്‍ജയിലേക്കുള്ള എയര്‍ അറേബ്യ വിമാനത്തിനാണ് ഭീഷണി. ഡോഗ് സ്‌ക്വാഡ് എത്തി പരിശോധന നടത്തിയങ്കിലും ഒന്നും കണ്ടെത്താനായില്ല.ഇന്ന് രാവിലെയാണ് സംഭവം. ഇതേതുടര്‍ന്ന് വിമാനം അഞ്ച് മണിക്കൂറോളം വൈകി യാത്രക്കാര്‍ കയറുന്ന സമയത്താണ് വിമാനത്തിനകത്ത് നിന്ന് ബോംബ് ഭീഷണി അടങ്ങിയ കുറിപ്പ് കണ്ടെത്തുന്നത്. തുടര്‍ന്ന് യാത്രക്കാരെ തിരിച്ചിറക്കുകയും ബോംബ് സ്‌ക്വാഡ് ഉള്‍പ്പെടെയുള്ളവര്‍ പരിശോധന നടത്തുകയും ചെയ്തു. എന്നാല്‍ യാതൊന്നും കണ്ടെത്താനായില്ല. പരിശോധന പൂര്‍ത്തിയായ സാഹചര്യത്തില്‍ യാത്രക്കാരുമായി വിമാനം പുറപ്പെടുവെന്ന് എയര്‍പോര്‍ട്ട് ജീവനക്കാര്‍ […]

Kerala News

ഇരട്ടി തുക ടിക്കറ്റിന്; കരിപ്പൂരിൽ നിന്നുള്ള ഹജ്ജ് തീർത്ഥാടകർക്ക് ഇരുട്ടടി

  • 26th January 2024
  • 0 Comments

കരിപ്പൂരിൽ നിന്നുള്ള ഹജ്ജ് തീർത്ഥാടകർക്ക് ഇരുട്ടടിയായി ടിക്കറ്റ് നിരക്ക് വർധന. കണ്ണൂർ, നെടുമ്പാശ്ശേരി വിമാനത്താവളങ്ങളിൽ നിന്ന് പോകുന്നവരെക്കാൾ ഇരട്ടി തുക ടിക്കറ്റ് നിരക്കിനായി നൽകണം.കണ്ണൂർ, നെടുമ്പാശ്ശേരി വിമാനത്താവളങ്ങൾ വഴി പോകുന്നവർക്ക് 86,000 രൂപ യാണ് വിമാനക്കൂലിയെങ്കിൽ വിമാനക്കൂലിയായി കരിപ്പൂരിൽ നിന്ന് പുറപ്പെടുന്ന തീർത്ഥാടകർ 1,65,000 രൂപ നൽകണം. കേരളത്തിൽ നിന്നുള്ള ഏറ്റവും കൂടുതൽ ഹജ്ജ് തീർത്ഥാടകർ ആശ്രയിക്കുന്നത് കരിപ്പൂർ വിമാനത്താവളത്തെയാണ്. 14,464 തീർത്ഥാടകരാണ് ഇത്തവണ കരിപ്പൂർ തെരഞ്ഞെടുത്തിരിക്കുന്നത്. എയർ ഇന്ത്യയാണ് കരിപ്പൂരിൽ നിന്ന് സർവീസ് നടത്തുന്നത്. വലിയ […]

Kerala Local

അടി വസ്ത്രത്തിനുള്ളിലും സോക്‌സിലും ഒളിപ്പിച്ച് കടത്താന്‍ ശ്രമം; കരിപ്പൂരില്‍ 1.3 കോടിയുടെ സ്വര്‍ണം പിടികൂടി; രണ്ട് പേര്‍ പിടിയില്‍

  • 16th December 2023
  • 0 Comments

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ രണ്ട് കേസുകളിലായി 1.3 കോടിയുടെ സ്വര്‍ണം കസ്റ്റംസ് പിടികൂടി. അബൂദബിയില്‍ നിന്ന് എയര്‍ അറേബ്യ വിമാനത്തിലെത്തിയ കുറ്റ്യാടി പാലേരി സ്വദേശി റംഷാദ് (32)ല്‍ നിന്ന് 77 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് പിടികുടിയത്. അടി വസ്ത്രത്തിനുള്ളിലും സോക്‌സിലും ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമമെന്ന് കസ്റ്റംസ് അറിയിച്ചു. കണ്ണൂര്‍ റാസല്‍ കൈമയില്‍ നിന്നെത്തിയ സഅദ് (40) നിന്ന് 53 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് പിടികൂടിയത്. റാസല്‍ ഖൈമയില്‍ നിന്ന് എയര്‍ ഇന്ത്യ വിമാനത്തില്‍ ഇറങ്ങിയ […]

Kerala News

കരിപ്പൂർ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 42 ലക്ഷം രൂപയുടെ സ്വർണം പോലീസ് പിടികൂടി

  • 17th December 2022
  • 0 Comments

കരിപ്പൂർ വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്താനുള്ള ശ്രമം തടഞ്ഞ് പോലീസ്.സംഭവത്തില്‍ ഒരു യാത്രക്കാരനെ അറസ്റ്റ് ചെയ്തു. അബൂദായില്‍ നിന്നും കരിപ്പൂർ വിമാനത്താവളത്തിലെത്തിയ കാസര്‍ഗോഡ് കാഞ്ഞങ്ങാട് സ്വദേശി മുസമ്മില്‍ (23) എന്നയാളാണ് പിടിയിലായത്.760 ഗ്രാം സ്വര്‍ണ്ണം മിശ്രിത രൂപത്തിലാക്കി മൂന്ന് കാപ്സ്യൂളുകളാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താനാണ് ഇയാൾ ശ്രമിച്ചത്. 05 മണിക്ക് അബൂദാബിയില്‍ നിന്നെത്തിയ എയര്‍ അറേബിയ വിമാനത്തിലാണ് മുസമ്മില്‍ എയര്‍പോര്‍ട്ടിലിറങ്ങിയത്.കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം വിമാനത്താവളത്തിന്‌ പുറത്തിറങ്ങിയ മുസമ്മിലിനെ നിരീക്ഷിച്ചുകൊണ്ട് പുറത്ത് പോലീസുണ്ടായിരുന്നു. പുറത്തെത്തിയ മുസമ്മില്‍ തന്നെ കൊണ്ട് […]

Local News

സ്വര്‍ണവേട്ട;കരിപ്പൂർ വിമാനത്താവളത്തിൽ ഒരു സ്ത്രീ ഉൾപ്പെടെ 3 പേർ കസ്റ്റഡിയിൽ

  • 20th September 2022
  • 0 Comments

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. മൂന്ന് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് മൂന്നു കിലോയോളം സ്വര്‍ണം പിടികൂടി. ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്നു യാത്രക്കാര്‍ പിടിയിലായി.ജിദ്ദയിൽ നിന്നെത്തിയ മലപ്പുറം സ്വദേശി ജംഷീദ്, വയനാട് സ്വദേശി ബുഷ്റ, ഷാർജയിൽ നിന്നെത്തിയ കോഴിക്കോട് സ്വദേശി അബ്ദുൽ ഷാമിൽ എന്നിവരിൽ നിന്നാണ് കസ്റ്റംസ് സ്വർണം പിടികൂടിയത്. സ്വർണമിശ്രിതം ശരീരത്തിൻ്റെ രഹസ്യഭാഗങ്ങളിൽ ഒളിപ്പിച്ച് കടത്താനുള്ള ശ്രമത്തിനിടെ ജംഷീദിൽ നിന്ന് 1054 ഗ്രാം സ്വർണം പിടികൂടി. ബുഷ്റയിൽ 1077 ഗ്രാം സ്വർണം കണ്ടെടുത്തു. ഇവർ വസ്ത്രത്തിനുള്ളിൽ […]

Kerala News

കരിപ്പൂരില്‍ വീണ്ടും സ്വര്‍ണവേട്ട;അടിവസ്ത്രത്തില്‍ ഒളിപ്പിച്ചും പാന്റ്‌സില്‍ തുന്നിപിടിപ്പിച്ചും കടത്ത് മൂന്ന് യാത്രികര്‍ പിടിയില്‍

  • 11th November 2021
  • 0 Comments

കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് മൂന്ന് യാത്രികരില്‍ നിന്നായി നാലേമുക്കാല്‍ കിലോ സ്വര്‍ണം പിടികൂടി. ഒരുകോടി 90 ലക്ഷം രൂപയുടെ സ്വര്‍ണമാണ് പിടികൂടിയത്. കോഴിക്കോട് സ്വദേശി ഹനീഫയില്‍ നിന്നും 2.28 കിലോഗ്രാം സ്വര്‍ണം ,അടിവസ്ത്രത്തില്‍ ഒളിപ്പിച്ചാണ് ഇയാള്‍ സ്വര്‍ണം കടത്തിയത്. എയര്‍ അറേബ്യ വിമാനത്തിലെത്തിയ തിരൂരങ്ങാടി സ്വദേശി രവീന്ദ്രനില്‍നിന്ന് 2.5 കിലോ സ്വര്‍ണവും പിടിച്ചെടുത്തു. പാന്റ്‌സിലെ രഹസ്യ അറകളില്‍ തുന്നിപിടിപ്പിച്ചനിലയിലാണ് ഇയാളില്‍നിന്ന് സ്വര്‍ണം കണ്ടെടുത്തത്. മലപ്പുറം സ്വദേശി അബ്ദുള്‍ ജലീലില്‍നിന്ന് 355 ഗ്രാം സ്വര്‍ണവും പിടികൂടി.പിടിയിലായ ഇവര്‍ വിവിധ […]

Kerala News

കരിപ്പൂർ വിമാനത്താവളം വഴി അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമം; എയർഹോസ്റ്റസ് പിടിയില്‍

  • 10th November 2021
  • 0 Comments

വിമാനത്താവളം വഴി സ്വർണം കടത്താന്‍ ശ്രമിച്ച എയർഹോസ്റ്റസ് കരിപ്പൂരിൽ പിടിയിലായി. മലപ്പുറം സ്വദേശി ഷഹാനയാണ് അറസ്റ്റിലായത്. 99 ലക്ഷം രൂപയുടെ സ്വർണ മിശ്രിതമാണ് ഇവർ കടത്തിയത്. ഷാർജയിൽ നിന്നെത്തിയ വിമാനത്തിലെ ജീവനക്കാരിയുടെ അറസ്റ്റ് കസ്റ്റംസ് രേഖപ്പെടുത്തി.അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചാണ് 2.4 കിലോ സ്വർണമിശ്രിതം കടത്തിയത്. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഡി.ആർ.ഐയും കരിപ്പൂർ കസ്റ്റംസ് എയർ ഇൻ്റലിജൻസ് യൂണിറ്റും സംയുക്തമായി പരിശോധന നടത്തുകയായിരുന്നു. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.

Kerala

കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണം പിടികൂടി

  • 28th March 2021
  • 0 Comments

കരിപ്പൂരിൽ സ്വർണം പിടികൂടി. വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച 35 ലക്ഷത്തിലധികം രൂപ വിലവരുന്ന 765 ഗ്രാം സ്വർണ്ണ മിശ്രിതമാണ് കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയത്.ദുബായിൽ നിന്നും എത്തിയ താമരശ്ശേരി സ്വദേശി ഹർഷാദിൽ നിന്നാണ് സ്വർണ്ണ മിശ്രിതം കണ്ടെടുത്തത്. സ്വർണം മിശ്രിത രൂപത്തിലാക്കി ശരീരത്തിനുള്ളിൽ സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ച നിലയിലായിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട്ടു നിന്നെത്തിയ കസ്റ്റംസ് പ്രിവന്റീവ് ഉദ്യോഗസ്ഥർ ആണ് യാത്രക്കാരനെ പിടികൂടിയത്.

Kerala

കരിപ്പൂരില്‍ വൻ സ്വര്‍വേട്ട; രണ്ടേകാല്‍ കിലോ സ്വര്‍ണം പിടികൂടി

  • 16th March 2021
  • 0 Comments

കരിപ്പൂരില്‍ വീണ്ടും സ്വര്‍വേട്ട. നാല് യാത്രക്കാരില്‍ നിന്നായി രണ്ടേകാല്‍ കിലോ സ്വര്‍ണം പിടികൂടി. 19 ലക്ഷത്തിന്റെ സൗദി റിയാലും പിടിച്ചെടുത്തു. ഒരുകോടി രൂപയോളം വിലമതിക്കുന്ന സ്വര്‍ണമാണ് പിടികൂടിയത്. ഷാര്‍ജയില്‍ നിന്നെത്തിയ ആളുടെ ശരീരത്തിന്റെ രഹസ്യഭാഗങ്ങളില്‍ ഒളിപ്പിച്ച നിലയില്‍ 736 ഗ്രാം സ്വര്‍ണം പിടികൂടി. ഷാര്‍ജയില്‍ നിന്നെത്തിയ മറ്റൊരാളില്‍ നിന്നും സ്വര്‍ണം പിടികൂടി. ക്യാപ്‌സ്യൂള്‍ രൂപത്തിലെത്തിച്ച സ്വര്‍ണവും പിടികൂടിയിട്ടുണ്ട്. അതോടൊപ്പം ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച സൗദി റിയാലും പിടികൂടിയിട്ടുണ്ട്.

സംസ്ഥാനത്ത് ദുരന്ത ദിനം

എന്തൊരു ദുരിതമാണിത്… കേരളത്തിലെ മുഴുവൻ ജന മനസ്സുകളും ഇന്ന് നിരവധി തവണ പറഞ്ഞ വാക്കായിരിക്കാമിത്. ദുരന്തങ്ങളുടെ പേമാരി തന്നെയായിരുന്നു ഈ ദിനം. മൂന്നാറിലെ പെട്ടി മുടി മുതൽ കോഴിക്കോട് കരിപ്പൂർ വരെ നീണ്ടു നിൽക്കുന്ന ദുരന്ത വാർത്തകളാണ് ഇന്ന് നമ്മെ തേടിയെത്തിയത്. ഉണർന്നെഴുന്നേറ്റ് ആദ്യം കേൾക്കുന്ന വാർത്ത തന്നെ മൂന്നാറിലെ പെട്ടി മുടിയിലെ രാജമലയില്‍ പുലര്‍ച്ചയോടെയുണ്ടായ മണ്ണിടിച്ചില്‍ നിരവധി ആളുകൾ മരണപ്പെട്ടുവെന്നും മറ്റു ചിലർ മണ്ണിനടിയിൽ മരണത്തോട് മല്ലടിക്കുന്നു എന്നതായിരുന്നു. വെളിച്ചക്കുറവും കാലാവസ്ഥയും പ്രതികൂലമായതിനെ തുടര്‍ന്ന് രക്ഷാപ്രവർത്തനം […]

error: Protected Content !!