Local

വിമാനദുരന്തത്തിൽ കൈത്താങ്ങായവർക്കായുള്ള സമ്മാനം; ഒരുങ്ങുന്നു കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയൊരു കെട്ടിടം

  • 7th August 2023
  • 0 Comments

കരിപ്പൂര്‍: കരിപ്പൂർ വിമാനദുരന്തത്തിൽ പെട്ടവർക്കായി കയ്യും മെയ്യും മറന്ന് രക്ഷാപ്രവർത്തനം നടത്തിയ കൊണ്ടോട്ടിക്കാരുടെ പിന്തുണയ്ക്ക് ഹൃദയത്തില്‍നിന്ന് നന്ദി പറയുകയാണ് അപടകത്തിന് ഇരയായവര്‍. മരിച്ചവരുടെ കുടുംബങ്ങളും പരുക്കേറ്റ് ജീവിതത്തിലേക്ക് തിരിച്ചുവന്നവരുമെല്ലാം ചേര്‍ന്ന് കൊണ്ടോട്ടിയിലെ കൊണ്ടോട്ടി ചിറയില്‍ ചുങ്കം കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയൊരു കെട്ടിടം പണിയുകയാണ് . 2020 ഓഗസ്റ്റ് ഏഴിന് നടന്ന വിമാനദുരന്തത്തിന് മൂന്ന് വര്‍ഷം പൂര്‍ത്തിയാവുമ്പോൾ ഇരകളായവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടന്നു. 2022ല്‍ വിമാന ദുരന്തത്തിന് രണ്ടുവര്‍ഷം പൂര്‍ത്തിയാവുമ്പോഴായിരുന്നു കുടുംബാരോഗ്യ കേന്ദ്രത്തിന് കെട്ടിടം പണിയണമെന്ന് […]

Kerala News

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണവേട്ട; 832 ഗ്രാം സ്വര്‍ണ്ണം പിടിച്ചെടുത്തു, മൂന്ന് പേര്‍ പിടിയില്‍

  • 29th August 2022
  • 0 Comments

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണവേട്ട. ദുബൈയില്‍ നിന്നു വന്ന അബ്ദുള്‍ ബഷീര്‍ (36) കടത്തിയ 832 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തു. സ്വര്‍ണ്ണം വാങ്ങിക്കാന്‍ വന്ന രണ്ട് പേരും പൊലീസ് പിടിയിലായിട്ടുണ്ട്. അബ്ദുള്ള കുഞ്ഞി (30), മുഹമ്മദ് ജാഫര്‍(27) എന്നിവരാണ് പിടിയിലായത്. സ്വര്‍ണ്ണക്കട്ടികള്‍ മെര്‍ക്കുറിയുമായി കലര്‍ത്തി വെള്ളി നിറത്തിലാണ് സ്വര്‍ണ്ണം കാണപ്പെട്ടിരുന്നത്.

Kerala News

യാത്രക്കാരന്‍ കടത്തിയ സ്വര്‍ണം പുറത്തെത്തിച്ചു; കരിപ്പൂരില്‍ കസ്റ്റംസ് സൂപ്രണ്ട് പിടിയില്‍

  • 18th August 2022
  • 0 Comments

കളളക്കടത്ത് സ്വര്‍ണവുമായി കോഴിക്കോട് വിമാനത്താവളത്തിലെ കസ്റ്റംസ് സൂപ്രണ്ട് അറസ്റ്റില്‍. സൂപ്രണ്ട് പി. മുനിയപ്പനെയാണ് കരിപ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. സ്വര്‍ണം കടത്തിയ കാരിയറിനെ സഹായിക്കുന്നതിനിടയിലായിരുന്നു ഇയാളെ പിടികൂടിയത്. രണ്ട് കാസര്‍കോട് സ്വദേശികള്‍ എത്തിച്ച സ്വര്‍ണം കരിപ്പൂരിന് പുറത്ത് യാത്രക്കാര്‍ക്ക് കൈമാറുന്നതിനിടെയാണ് പിടിയിലായത്. മുനിയപ്പന്റെ മുറിയില്‍ നിന്ന് നാല് ലക്ഷം രൂപ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. നാല് മാസം മുമ്പാണ് ഇയാള്‍ കസ്റ്റംസ് സൂപ്രണ്ടായി ചുമതലയേറ്റത്. ഇയാളുടെ പക്കല്‍ നിന്ന് 320 ഗ്രാം സ്വര്‍ണവും, പാസ്പോര്‍ട്ടുകളും മറ്റ് ആഡംബരവസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്. […]

Kerala News

യാത്രക്കാരന്‍ കടത്തിയ സ്വര്‍ണ്ണം കൈക്കലാക്കിയെന്ന് പരാതി; കരിപ്പൂരില്‍ രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തു

  • 4th August 2022
  • 0 Comments

കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. കസ്റ്റംസ് സൂപ്രണ്ട് പ്രമോദ് സബിത, ഹവീല്‍ദാര്‍ സനിത് എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. യാത്രക്കാരന്‍ കടത്തിയ സ്വര്‍ണ്ണ ക്യാപ്സ്യൂളുകള്‍ കൈക്കലാക്കിയെന്ന പരാതിയിലാണ് നടപടി. ജൂലൈ 26 ന് വിമാനത്താവളത്തില്‍ നിന്ന് പുറത്തെത്തിയ ഷിഹാബ് എന്ന യാത്രക്കാരനെ സ്വര്‍ണ്ണ കടത്തുമായി ബന്ധപ്പെട്ട രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കേരള പൊലീസ് സംഘം പരിശോധിച്ചിരുന്നു. എന്നാല്‍ ഷിഹാബിന്റെ പക്കല്‍ നിന്ന് സ്വര്‍ണ്ണം കണ്ടെത്താനായില്ല. താന്‍ കടത്തി കൊണ്ടുവന്ന കാപ്‌സ്യൂള്‍ രൂപത്തിലുള്ള […]

Kerala News

കരിപ്പൂരില്‍ വീണ്ടും സ്വര്‍ണവേട്ട, രണ്ടേകാല്‍ കിലോ സ്വര്‍ണം പിടികൂടി, സ്വര്‍ണം കടത്തിയത് ദേഹത്ത് വെച്ചുകെട്ടി

  • 13th June 2022
  • 0 Comments

കരിപ്പൂരില്‍ വീണ്ടും സ്വര്‍ണക്കടത്ത് കണ്ടെത്തി കസ്റ്റംസ്. രണ്ടേകാല്‍ കിലോ സ്വര്‍ണമാണ് പൊലീസ് പിടികൂടിയത്. യാത്രക്കാരന്റെ ഇരുകാലുകളിലും വെച്ചുകെട്ടിയായിരുന്നു സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്. നാദാപുരം സ്വദേശി ജുനൈദാണ് അറസ്റ്റിലായത്. വിമാനമിറങ്ങി ശേഷം പൊലീസ് നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടിച്ചത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് തന്നെ ഒരു കോടിയോളം രൂപ വിലമതിക്കുന്ന സ്വര്‍ണവുമായി രണ്ടു പേരെ കസ്റ്റംസ് നേരത്തെ പിടികൂടിയിരുന്നു. കുറ്റ്യാടി സ്വദേശി മുഹമ്മദ് അനീസ്, കുന്ദമംഗലം സ്വദേശി കബീര്‍ എന്നിവരാണ് പിടിയിലായത്. ഇതിന് പിന്നാലെയാണ് കസ്റ്റംസ് പരിശോധന കഴിഞ്ഞിറങ്ങിയവരില്‍ […]

Kerala News

കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട, ഒരു കോടിയോളം രൂപ വിലമതിക്കുന്ന സ്വര്‍ണവുമായി രണ്ടു പേര്‍ പിടിയില്‍

  • 13th June 2022
  • 0 Comments

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. ഒരു കോടിയോളം രൂപ വിലമതിക്കുന്ന സ്വര്‍ണവുമായി രണ്ടു പേരെ കസ്റ്റംസ് പിടികൂടി. കുറ്റ്യാടി സ്വദേശി മുഹമ്മദ് അനീസ്, കുന്ദമംഗലം സ്വദേശി കബീര്‍ എന്നിവരാണ് പിടിയിലായത്. കഴിഞ്ഞാഴ്ചയും കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടിയിരുന്നു. മലദ്വാരത്തില്‍ ഒളിപ്പിച്ച് 766 ഗ്രാം വീതം മിശ്രിത രൂപത്തിലുള്ള സ്വര്‍ണമാണ് കടത്താന്‍ ശ്രമിച്ചത്. മൂന്നു കാപ്‌സ്യൂളുകളിലാക്കി സ്വര്‍ണം കടത്താന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ട് പേര്‍ പിടിയിലായിരുന്നു. കഴിഞ്ഞ രണ്ട് മാസത്തിനിടെ 35 സ്വര്‍ണക്കടത്ത് കേസുകളാണ് […]

Kerala News

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ്; ഡിവൈഎഫ്‌ഐ നേതാവായിരുന്ന സജേഷിന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

  • 29th June 2021
  • 0 Comments

കരിപ്പൂര്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ ഡിവൈഎഫ്‌ഐ നേതാവായിരുന്ന സി സജേഷിനെ ചോദ്യം ചെയ്യും. ക്വട്ടേഷന്‍ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കസ്റ്റംസ് സജീഷിന് നോട്ടീസ് നല്‍കി. ഡിവൈഎഫ്‌ഐ ചെമ്പിലോട് നോര്‍ത്ത് മേഖലാ സെക്രട്ടറിയായിരുന്നു സജീഷ്. സ്വര്‍ണക്കടത്തിലെ പ്രധാന കണ്ണിയെന്ന് കരുതപ്പെടുന്ന അര്‍ജുന്‍ ആയങ്കി ഉപയോഗിച്ചത് സജേഷിന്റെ കാര്‍ ആയിരുന്നു. ഇതേത്തുടര്‍ന്ന് ഡിവൈഎഫ്ഐ സജേഷിനെ പുറത്താക്കി. പിന്നാലെ, സിപിഎം ഒരു വര്‍ഷത്തേക്ക് സസ്പെന്‍ഡും ചെയ്തു. അതേസമയം, സ്വര്‍ണക്കടത്ത് ക്വട്ടേഷനില്‍ തെളിവുകളെല്ലാം നശിപ്പിച്ചതായി അറസ്റ്റിലായ അര്‍ജുന്‍ ആയങ്കി മൊഴി നല്‍കിയതായാണ് […]

കരിപ്പൂരില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ച പ്രതി കസ്റ്റംസ് ഉദ്യോഗസ്ഥരെ അക്രമിച്ച് രക്ഷപ്പെട്ടു

  • 6th November 2020
  • 0 Comments

കരിപ്പൂരില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ച പ്രതി കസ്റ്റംസ് ഉദ്യോഗസ്ഥരെ അക്രമിച്ച് രക്ഷപ്പെട്ടു. ശരീരത്തില്‍ ഒളിപ്പിച്ച സ്വര്‍ണം കണ്ടെത്താന്‍ പരിശോധനക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് പ്രതി രക്ഷപ്പെട്ടത്. സംഭവത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പരാതിയില്‍ കൊണ്ടോട്ടി പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രി 12 മണിയോടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ ദുബായില്‍ നിന്ന് എത്തിയ മലപ്പുറം നമ്പൂരിപ്പൊട്ടി സ്വദേശി മൂസ്സാന്‍ അയിലകരയാണ് കസ്റ്റംസിനെ അക്രമിച്ച് കടന്ന് കളഞ്ഞത്. ഇയാളുടെ ശരീരത്തില്‍ സ്വര്‍ണം ഉണ്ടെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ ദേഹപരിശോധനക്കായി കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് […]

News

കരിപ്പൂരില്‍ രക്ഷാപ്രവര്‍ത്തനത്തിന് പോയ രണ്ട് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ്

കരിപ്പൂര്‍ വിമാനദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് പോയ രണ്ട് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് മീഞ്ചന്ത ഫയര്‍ സ്റ്റേഷനിലെ ഡ്രൈവര്‍ക്കും ഫയര്‍മാനുമാണ് രോഗം സ്ഥിരീകരിച്ചത്. രക്ഷാപ്രവര്‍ത്തനത്തതിന് ശേഷം രണ്ടു പേരും നിരീക്ഷണത്തിലായിരുന്നു. അതുകൊണ്ടു തന്നെ ആശങ്കപെടേണ്ട സാഹചര്യമില്ലെന്നാണ് ഫയര്‍ ഫോഴ്‌സ് അധികൃതര്‍ അറിയിക്കുന്നത്. കരിപ്പൂരില്‍ രക്ഷാപ്രര്‍ത്തനത്തിന് പോയ പോലീസുകാരും നാട്ടുകാരുമടക്കം നിരവധി പേര്‍ നിരീക്ഷണത്തിലാണ്. ഇതില്‍ മലപ്പുറം ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവിയും ഉള്‍പ്പെടും.

error: Protected Content !!