കാരന്തൂര്‍ എഎംഎല്‍പി സ്‌കൂളില്‍ നാളെ കോവിഡ് ടെസ്റ്റ് നടത്തുന്നു

  • 16th November 2020
  • 0 Comments

കാരന്തൂര്‍ എഎംഎല്‍പി സ്‌കൂളില്‍ നാളെ കോവിഡ് ടെസ്റ്റ് നടത്തുന്നു. നാളെ (17-11-2020) രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 12.45 വരെയാണ് ടെസ്റ്റ് നടത്തുക. കോവിഡ് ലക്ഷണമുള്ളവര്‍ക്കും രോഗികളുമായി സമ്പര്‍ക്കത്തില്‍ വന്ന് രോഗം സംശയിക്കുന്ന ആര്‍ക്കും കോവിഡ് രോഗ പരിശോധന നടത്താവുന്നതാണ്. പരിശോധന നടത്തേണ്ടവര്‍ വാര്‍ഡ് മെമ്പര്‍മാര്‍, RRT അംഗങ്ങള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ മുഖേന പേര് റജിസ്റ്റര്‍ ചെയ്യേണ്ടതാണെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി.പി സുരേഷ് ബാബു അറിയിച്ചു.

Local

പെയിൻ്റിംഗ് തൊഴിലാളിയായ കാരന്തൂർ സ്വദേശി ഷോക്കേറ്റ് മരിച്ചു

  • 21st July 2020
  • 0 Comments

കോഴിക്കോട് : താമരശ്ശേരി കൈതപ്പൊയിൽ മർക്കസ് നോളേജ് സിറ്റിക്കകത്തെ ലാൻറ് മാർക്ക് ബിൽഡേഴ്സിൽ പെയിൻ്റിംഗ്‌ ജോലിക്കെത്തിയ യുവാവ് ഷോക്കേറ്റ് മരിച്ചു. കാരന്തൂർ ചേറ്റുകുഴി സൈതലവിയുടെ മകൻ മൻസൂർ (22) ആണ് മരിച്ചത്. മാതാവ്: മൈമൂന.സഹോദരങ്ങൾ: മസ്റൂറ, നാഫി, കുഞ്ഞിമോൾ. മൃതദേഹം താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ വെച്ച് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മെഡിക്കൽ കോളേജിലേക്ക് മാറ്റും

Trending

പഠന ഉപകരണങ്ങൾ വിതരണം ചെയ്തു

  • 24th June 2020
  • 0 Comments

കുന്ദമംഗലം: കാരന്തൂർ മർക്കസ് ഗേൾസ് ഹൈസ്കൂളിൽ നിർധനരായ കുട്ടികൾക്ക് ഓൺലൈൻ പഠന സംവിധാനം ഏർപ്പെടുത്തുന്നത് ഭാഗമായി ടെലിവിഷൻ വിതരണ ഉദ്ഘാടനം കുന്നമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലീന വാസുദേവൻ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ലീഡ്സ് പോളിമേയേഴ്സ് മാനേജിങ് ഡയറക്ടർ പി എം മുസമ്മിൽ സ്കൂളിലെ എട്ടാം ക്ലാസിൽ പഠിക്കുന്ന ഫാത്തിമ ഷെറിൻ ഉള്ള ടി വി വിതരണം ചെയ്തു. പിടിഎ പ്രസിഡണ്ട് മുഹമ്മദ് ഷാജി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അസ്ബിജാസക്കീർ […]

Local

കാരന്തൂർ മർകസ് ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ ടി.പി അബ്ദുസ്സമദ് വിരമിച്ചു

കുന്ദമംഗലം : കാരന്തൂർ മർകസ് ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ ടി.പി അബ്ദുസ്സമദ് നീണ്ട 32 വർഷത്തെ അധ്യാപക വൃത്തിയിൽ നിന്നും ഇന്നലെ വിരമിച്ചു. ലക്ഷദ്വീപിലെ ഗവ.കോളേജ് അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം മർകസ് ഹൈസ്കൂളിലും ഹയർ സെക്കണ്ടറിയിൽ ചരിത്രാധ്യാപകനായി ജോലി ചെയ്ത ശേഷം 2011ൽ ഗേൾസ് ഹയർ സെക്കണ്ടറിയുടെ പ്രഥമ പ്രിൻസിപ്പാളാവുകയും ചെയ്തു. 2017 മുതൽ മർകസ് ഹയർ സെക്കണ്ടറി സ്കൂളിന്റെ പ്രിൻസിപ്പാളായി സേവനം ചെയ്യുകയായിരുന്ന സമദ് മാസ്റ്റർ.കോഴിക്കോട് ജില്ലാ ‘ഹിസ്റ്ററി അസോസിയേഷൻ ട്രഷറർ, […]

error: Protected Content !!