Kerala

മർകസ് ഓർഫൻ കെയർ കോവിഡ് രോഗം ബാധിച്ചു മരിച്ചവരുടെ അനാഥ കുട്ടികൾക്ക് സഹായത്തിനുള്ള അപേക്ഷ ക്ഷണിച്ചു

  • 29th July 2020
  • 0 Comments

മർകസ് ഓർഫൻ കെയറിലേക്ക് കോവിഡ് രോഗം ബാധിച്ചു മരിച്ചവരുടെ അനാഥ കുട്ടികൾക്ക് സഹായത്തിനുള്ള അപേക്ഷ ക്ഷണിച്ചു.പ്രമുഖ സന്നദ്ധ സംഘടനയായ ആർ സി എഫ് ഐ മുഖേന വിവിധ ഏജൻസികളും വ്യക്തികളുമായി സഹകരിച്ചു നടപ്പാക്കുന്ന വ്യവസ്ഥാപിത ഓർഫൻ കെയർ പദ്ധതിയിൽ നിലവിൽ 8845 അനാഥർ ഗുണഭോക്താക്കളാണ്. കോവിഡ് രോഗം ബാധിച്ചു നാട്ടിലും വിദേശത്തും മരണപ്പെട്ടവരുടെ 14 വയസ്സിന് താഴെ പ്രായമുള്ള അനാഥ കുഞ്ഞുങ്ങള്‍ക്ക് സാമ്പത്തിക സഹായം ലഭിക്കുന്ന പദ്ധതിയില്‍ ചേരുന്നതിന് ഇപ്പോള്‍ അപേക്ഷിക്കാം. സമർപ്പിക്കേണ്ട രേഖകൾ കുട്ടിയുടെ ജനന […]

News

പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള സമരങ്ങളില്‍ ഇസ്ലാമിക മുദ്രാവാക്യങ്ങള്‍ പാടില്ല; കാന്തപുരം

പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടത്തുന്ന സമരങ്ങളില്‍ ഇസ്ലാമിക മുദ്രാവാക്യങ്ങള്‍ പാടില്ലെന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍. ഇന്ത്യയുടെ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന രീതിയില്‍ ആയിരിക്കണം സമരങ്ങള്‍ നടത്തേണ്ടതെന്നും സ്ത്രീകള്‍ സമരത്തിന് ഇറങ്ങേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് കാന്തപുരം പറഞ്ഞു. രാജ്യത്തെ രാഷ്ട്രീയ സാമൂഹ്യ സാഹചര്യങ്ങളുടെ സാഹചര്യത്തില്‍ സൗഹൃദം സാധ്യമാണ് എന്ന പ്രമേയം മുന്‍നിര്‍ത്തി കേരളാ മുസ്ലീം ജമാ അത്ത് മറ്റെന്നാള്‍ മുതല്‍ ഈമാസം 29 വരെ ജില്ലാ തലത്തില്‍ ഉമറാ സമ്മേളനങ്ങള്‍ നടത്തുമെന്നും കാന്തപുരം കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

News

പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് പ്രതിഷേധം തുടരേണ്ട സാഹചര്യമാണ് ഇപ്പോഴുമുള്ളത്; കാന്തപുരം

കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് പ്രതിഷേധം തുടരേണ്ട സാഹചര്യമാണ് ഇപ്പോഴുമുള്ളതെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍. ഭരണഘടനയെ ഛിഹ്നഭിന്നമാക്കുന്ന നിയമത്തെ ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ തീരുമാനം എടുക്കുന്നതില്‍ എന്തിനാണ് നാലാഴ്ചത്തേക്ക് സമയം നല്‍കിയതെന്ന് അദ്ദേഹം ചോദിച്ചു. സുപ്രീംകോടതി പൗരത്വ ഭേദഗതി നിയമം സ്റ്റേ ചെയ്യാതിരുന്ന പശ്ചാത്തലത്തിലാണ് കാന്തപുരത്തിന്റെ പ്രതികരണം. ഇത് മുസ്ലീമിനെ മാത്രം ബാധിക്കുന്ന പ്രശ്നമല്ലെന്നും ഇന്ത്യന്‍ ഭരണഘടന സംരക്ഷിക്കുന്നതിന് വേണ്ടിയാണെന്നും കാന്തപുരം വാര്‍ത്താ സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. ജാതിയും മതവും തിരിച്ചുള്ള ഒരു […]

error: Protected Content !!