News

കണ്ണൂരില്‍ കോവിഡ് നിരീക്ഷണത്തിലിരുന്ന ആള്‍ മരിച്ചു

  • 12th June 2020
  • 0 Comments

കണ്ണൂരില്‍ കോവിഡ് നിരീക്ഷണത്തിലിരുന്ന ആള്‍ മരിച്ചു. മുംബൈയില്‍ നിന്ന് ചൊവ്വാഴ്ച നാട്ടിലെത്തിയ ഇരിക്കൂര്‍ സ്വദേശിയാണ് മരിച്ചത്. ഇയാളുടെ കോവിഡ് ഫലം വന്നിട്ടില്ല. ഹൃദ്രോഗവും രക്തസമ്മര്‍ദവും കടുത്ത പനിയുമുണ്ടായിരുന്നു. ഇദ്ദേഹം ട്രെയിനില്‍ ബന്ധുക്കള്‍ക്കൊപ്പമാണ് നാട്ടിലെത്തിയത്. ഇന്ന് പരിശോധനാഫലം വന്നേക്കും.

Kerala News

കണ്ണൂരെത്തിയ പ്രവാസികളിൽ രണ്ടു പേർക്ക് കോവിഡ് രോഗ ലക്ഷണങ്ങൾ

കണ്ണൂർ : ഇന്നലെ ദുബൈയിൽ നിന്നും കണ്ണൂരെത്തിയ രണ്ടു പേർക്ക് കോവിഡ് ലക്ഷണങ്ങൾ. കണ്ണൂർ കാസർഗോഡ് സ്വദേശികൾക്കാണ് ലക്ഷണങ്ങൾ കണ്ടെത്തിയത്. ഇവരെ അഞ്ചരക്കണ്ടി കോവിഡ് ആശുപത്രിയിലേക്ക് പ്രവേശിക്കും. ഇവരുടെ സ്രവം ഇന്ന് തന്നെ പരിശോധനയ്ക്ക് അയക്കും. കണ്ണൂർ, കാസർഗോഡ്,കോഴിക്കോട് കൂർഗ് സ്വദേശികളായ 181 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത് ഇതിൽ 127 കണ്ണൂരും 58 കാസർഗോഡ് സ്വദേശികളുമാണ് ഇന്നലെ എത്തിയത്. കണ്ണൂർ അന്തരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ ആദ്യ വിമാനത്തിൽ 2 പേർക്ക് നേരത്തെ രോഗ ലക്ഷണങ്ങൾ പരിശോധനയിൽ രേഖപ്പെടുത്തുകയും […]

Kerala News

കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ കൊവിഡ് രോഗികകളുടെ വിവരങ്ങൾ ചോർന്നു

തിരുവനന്തപുരം: കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ കൊവിഡ് 19 രോഗികളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ . ഗൂഗിള്‍ മാപ്പ് വഴി ചോർന്നു. കോവിഡ് രോഗികളെ സ്വകാര്യ കമ്പനികളില്‍ നിന്ന് വിളിച്ചതോടെയാണ് മേല്‍വിലാസം ഉള്‍പ്പെടെയുള്ള എല്ലാ വിവരങ്ങളും ഗൂഗിള്‍ മാപ്പില്‍ ലഭ്യമായത്. സംഭവത്തെ തുടർന്ന് അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടു. കണ്ണൂർ കളക്ടർ ചീഫ് സെക്രട്ടറിക്ക് ചോർച്ചയുമായി ബന്ധപ്പെട്ട വിശദീകരണം നൽകി. പോലീസ് കോവിഡ് രോഗികൾക്കായി ഒരുക്കിയ പ്രാദേശിക ആപ്പിലൂടെ വിവരങ്ങൾ ചോർന്നതാവാമെന്നാണ് ആദ്യ നിഗമനം. ഡാറ്റ കേസുമായി നിലവിൽ സർക്കാർ പ്രതിരോധത്തിൽ […]

News

കണ്ണൂരില്‍ തൊഴിലുറപ്പ് പണിക്കിടെ സ്‌ഫോടനം; സ്ത്രീക്ക് പരുക്കേറ്റു

കണ്ണൂരില്‍ തൊഴിലുറപ്പ് ജോലിക്കിടെ ഉണ്ടായ സ്‌ഫോടനത്തില്‍ കണ്ണൂരില്‍ സ്ത്രീക്ക് പരിക്കേറ്റു. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടു കൂടിയാണ് മുഴക്കുന്ന് പഞ്ചായത്തില്‍ മാമ്പുറത്ത് സ്‌ഫോടനമുണ്ടായത്. തൊഴിലുറപ്പ് പണിക്കിടെ നാടന്‍ ബോംബ് പൊട്ടുകയായിരുന്നു. അപകടത്തില്‍ ഓമന ദയാനന്ദനാണ് പരിക്കേറ്റത്. കാലുകള്‍ക്കും വലതുകൈയ്ക്കുമാണ് പരിക്കേറ്റത്. ഇവരെ ഇരട്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തൊഴിലുറപ്പ് ജോലിയിലേര്‍പ്പെട്ട മറ്റു സ്ത്രീകള്‍ക്കും നിസ്സാര പരിക്കേറ്റിട്ടുണ്ട്. ഇവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Sports

സംസ്ഥാന വടംവലി ചാമ്പ്യൻഷിപ്പ്: കാസർകോട്, കണ്ണൂർ ജേതാക്കൾ

  • 24th December 2019
  • 0 Comments

കേരള ടഗ് ഓഫ് വാർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ചക്കാലക്കൽ ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച സംസ്ഥാന വടംവലി ചാമ്പൻഷിപ്പിൽ പുരുഷ  വിഭാഗം മൽസരത്തിൽ കണ്ണൂർ ജില്ലയെ പരാജയപ്പെടുത്തി കാസർക്കോട്‌ ജില്ല ജേതാക്കളായി.എറ ണാകുളം ജില്ല മൂന്നാം സ്ഥാനം കരസ്ഥമാക്കി. സബ് ജൂനിയർ മിനി ആൺകുട്ടികളുടെ മൽസരത്തിൽ കണ്ണൂർ ഒന്നാം സ്ഥാനവും കാസർക്കോട് രണ്ടാംസ്ഥാനവും പാലക്കാട് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പെൺകുട്ടികളുടെ ഈ വിഭാഗത്തിൽ  കാസർക്കോടിനെ പരാജയപ്പെടുത്തി കണ്ണൂർ ജേതാക്കളായി.പാലക്കാട്‌ മൂന്നാം സ്ഥാനം നേടി. സംസ്ഥാന സ്പോർട്സ് കൗൺസിൽ […]

News

കോഴിക്കോട്ടും കണ്ണൂരിലും നാളികേര വ്യവസായ പാര്‍ക്കുകള്‍ സ്ഥാപിക്കും; മന്ത്രി ഇ പി ജയരാജന്‍

  കോഴിക്കോട്ടും കണ്ണൂരിലും നാളികേര വ്യവസായ പാര്‍ക്കുകള്‍ സ്ഥാപിക്കുമെന്ന് വ്യവസായ മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു. രണ്ടു ദിവസങ്ങളിലായി കോഴിക്കോട്ട് നടന്ന അന്താരാഷ്ട്ര നാളികേര കോണ്‍ഫറന്‍സിന്റെ സമാപനസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാളികേരാടിസ്ഥാനത്തിലുള്ള ഉല്‍പ്പന്നങ്ങളില്‍ പ്രത്യേക ശ്രദ്ധ നല്‍കി കിന്‍ഫ്ര വഴിയാണ് സംസ്ഥാന സര്‍ക്കാര്‍ കോക്കനട്ട് പാര്‍ക്കുകള്‍ സ്ഥാപിക്കുന്നത്. കോണ്‍ഫറന്‍സിന്റെ ഭാഗമായി സഹകരണ സ്ഥാപനങ്ങളടക്കമുള്ളവര്‍ നാളികകേരാധിഷ്ഠിത വ്യവസായങ്ങള്‍ ആരംഭിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച് മുന്നോട്ട് വന്നിട്ടുണ്ട്. കോക്കനട്ട് പാര്‍ക്കുകളില്‍ വ്യവസായം ആരംഭിക്കുന്നവര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കുന്നത് പരിഗണനയിലുണ്ട്. നാളികേരം […]

Kerala News

ആദിവാസി കോളനികളുടെ വികസനം; സമഗ്ര വിവരശേഖരണത്തിന് നടപടി

കണ്ണൂർ ജില്ലയിലെ ആദിവാസി വിഭാഗങ്ങളുടെ സമഗ്ര വിവരശേഖരണത്തിനായി ജില്ലാ കലക്ടര്‍ ടി വി സുഭാഷിന്റെ നേതൃത്വത്തില്‍ നടപടികള്‍ തുടങ്ങി. ഇതിന്റെ ഭാഗമായി ജില്ലയിലെ എസ്ടി പ്രൊമോട്ടര്‍മാരുടെ പ്രത്യേക യോഗം വിളിച്ചു ചേര്‍ത്തു. ജില്ലയിലെ ആദിവാസി കോളനികളുടെ സമ്പൂര്‍ണ വികസനം സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് വീടുകള്‍ കേന്ദ്രീകരിച്ച് ആദിവാസികളുടെ വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കുന്നത്. ഓരോ വ്യക്തിയുടെയും ജീവിതസാഹചര്യങ്ങള്‍, താമസം, വിദ്യാഭ്യാസം, ജോലി, സമ്പാദ്യം, ആരോഗ്യം തുടങ്ങിവ ഉള്‍പ്പെടെ വിശദമായ വിവരശേഖരണമാണ് ജില്ലാ ഭരണകൂടം ലക്ഷ്യമിടുന്നത്. ആദിവാസികള്‍ക്കായുള്ള വിവിധ വികസന പദ്ധതികളുടെ […]

information

ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ക്ലർക്ക്

കോഴിക്കോട് ജില്ലാകോടതി സമുച്ചയത്തിൽ പ്രവർത്തിക്കുന്ന താത്കാലിക സ്‌പെഷ്യൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് (എൻ.ഐ.ആക്ട് കേസുകൾ) കോടതിയിൽ ക്ലർക്ക് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ താത്കാലികമായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവാണുളളത്. 19950 രാപയാണ് പ്രതിമാസ വേതനം. 60 വയസ്സിൽ താഴെയായിരിക്കണം പ്രായം. അതത് തസ്തികയിലോ ഉയർന്ന തസ്തികകളിലോ കേന്ദ്ര സർക്കാർ സർവീസിലോ സംസ്ഥാന സർക്കാർ സർവീസിലോ തുടർച്ചയായി അഞ്ച് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം ഉണ്ടാവണം. ഹൈക്കോടതി/നിയമവകുപ്പ്/അഡ്വക്കേറ്റ് ജനറൽ ഓഫീസ്/സബോഡിനേറ്റ് ജുഡീഷ്യറി എന്നിവിടങ്ങളിൽ പ്രവൃത്തി പരിചയമുളളവർക്ക് […]

Kerala

കടലിൽ മീന്‍ പിടിക്കാന്‍ പോയ തോണി മറിഞ്ഞ് ഒരാളെ കാണാതായി

  • 13th September 2019
  • 0 Comments

കാസര്‍ഗോഡ് : ബേക്കല്‍ തീരത്തിനടുത്ത് മീന്‍ പിടിക്കാന്‍ പോയ തോണി മറിഞ്ഞ് ഒരാളെ കാണാതായി. കീഴൂര്‍ കടപ്പുറം സ്വദേശിയായ ദാസനെയാണ് കാണാതായിരിക്കുന്നത്. എട്ട് പേര്‍ സഞ്ചരിച്ച തോണിയാണ് മറിഞ്ഞത്. തോണിയിലുണ്ടായിരുന്ന മറ്റ് ഏഴ് പേരെയും രക്ഷപ്പെടുത്തി. മീന്‍ പിടിക്കാന്‍ പോയി തിരികെ വരുമ്പോഴായിരുന്നു തോണി മറിഞ്ഞത്. ദാസന് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്. മത്സ്യത്തൊഴിലാളികളും കോസ്റ്റല്‍ പൊലീസും ആണ് തെരച്ചില്‍ നടത്തുന്നത്.

Kerala

ഗോ എയര്‍ കണ്ണൂരില്‍ നിന്നും കുവൈറ്റിലേക്ക് സര്‍വീസ് ആരംഭിക്കുന്നു

  • 12th September 2019
  • 0 Comments

കൊച്ചി : ഇന്ത്യയുടെ വേഗത്തില്‍ വളരുന്ന എയര്‍ലൈനായ ഗോ എയറിന്റെ കുവൈറ്റ്-കണ്ണൂര്‍-കുവൈറ്റ് സെക്ടറിലേക്കുള്ള സര്‍വീസ് ഈ മാസം 19 മുതല്‍ ആരംഭിക്കും. ഇതിനായുള്ള ബുക്കിങ്ങ് ആരംഭിച്ചു. അബുദാബി, മസ്‌ക്കറ്റ്, ദുബായ് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ക്ക് പുറമെയാണ് ജിസിസിലേക്കുള്ള നാലാമത്തെ സര്‍വീസ് കുവൈറ്റിലേക്ക് ആരംഭിക്കുന്നത്. 13,160 രൂപ മുതലാണ് റിട്ടേണ്‍ ടിക്കറ്റ് നിരക്ക്. ദിവസവും സര്‍വീസുണ്ടാകും. ഗള്‍ഫിലെ പ്രധാനപ്പെട്ട സെക്ടറുകളിലൊന്നായ ഈ റൂട്ടിലേക്ക് വിന്യസിച്ചിരിക്കുന്നത് ഏറ്റവും പുതിയ എയര്‍ബസ് എ320 നിയോ എയര്‍ക്രാഫ്റ്റാണ്. ദിവസവും രാവിലെ ഏഴു മണിക്കാണ് കണ്ണൂരില്‍ […]

error: Protected Content !!