കൊല്ലത്ത് വീട്ടുവളപ്പില്‍ നട്ടുവളര്‍ത്തിയത് 38 കഞ്ചാവ് ചെടികള്‍; കാവലിന് വിദേശ നായ്ക്കള്‍; ഒടുവില്‍ എക്‌സൈസിന്റെ പിടിയില്‍
കൊല്ലം ഓച്ചിറയില്‍ വീട്ടുവളപ്പില്‍ നട്ടുവളര്‍ത്തിയത് 38 കഞ്ചാവ് ചെടികള്‍ എക്സൈസ് പിടികൂടി. മേമന സ്വദേശികളായ മനീഷ്, അഖില്‍ കുമാര്‍ എന്നിവരാണ് പിടിയിലായത്. ഇവരുടെ പക്കല്‍ നിന്നും പത്തരക്കിലോ കഞ്ചാവും പിടികൂടി. വിദേശ ഇനം നായകളുടെ സംരക്ഷണയിലായിരുന്നു കഞ്ചാവ് കൃഷി. വീട്ടില്‍ മറ്റ് കൃഷികളോടൊപ്പം 38 കഞ്ചാവ് ചെടികള്‍. അതും ചെടിച്ചട്ടിയില്‍ വളം നല്‍കി വെള്ളമൊഴിച്ച് പരിപാലിക്കല്‍. കഞ്ചാവ് ചെടികള്‍ക്ക് ഒന്നരമാസം പ്രായം. 40 സെന്റീമീറ്റര്‍ വളര്‍ച്ചയും. കഞ്ചാവ് കൃഷിയുടെ സംരക്ഷണത്തിന് 3 മുന്തിയ ഇനം വിദേശ നായകളെയും […]