Kerala News

ഇന്ന് ഞങ്ങളുടെ നാൽപ്പത്തിമൂന്നാം വിവാഹ വാർഷികം;കമലക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് മുഖ്യമന്ത്രി

  • 2nd September 2022
  • 0 Comments

വിവാഹ വാർഷിക ദിനത്തിൽ ഭാര്യ കമലയുമൊത്തുള്ള ചിത്രം പങ്കുവെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ചുകൊണ്ടാണ് മുഖ്യമന്ത്രി വിവാഹ വാർഷിക വിവരം അറിയിച്ചത്.ഭാര്യ കമലയുമായി പൊതുവേദിയിൽ സംസാരിച്ചിരിക്കുന്ന ചിത്രമാണ് പോസ്റ്റ് ചെയ്തത്.ഇന്ന് ഞങ്ങളുടെ നാൽപ്പത്തിമൂന്നാം വിവാഹ വാർഷികം എന്ന അടിക്കുറിപ്പോടെയാണ് മുഖ്യമന്ത്രി ഫോട്ടോ പങ്കുവെച്ചത്. നിരവധി പേരാണ് പോസ്റ്റിനു കീഴെ ആശംസകളുമായെത്തിയത്.കഴിഞ്ഞ വിവാഹ വാർഷിക ദിനത്തിലും മുഖ്യമന്ത്രി ഭാര്യക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചിരുന്നു.

Kerala

കമല സുരയ്യ വിടപറഞ്ഞിട്ട് പതിനൊന്ന് വർഷം

മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരി കമലാ സുരയ്യ ഓർമ്മയായിട്ട് ഇന്നത്തേക്ക് പതിനൊന്ന് വർഷം. ‘വേദനകള്‍മാത്രം തന്ന മനുഷ്യജീവിതം മതി, ഇനി മാനായോ പക്ഷിയായോ ജനിക്കാന്‍’ തീരുമാനിച്ച കേരളത്തിന്റെ സ്വന്തം എഴുത്തുകാരി. അത്രമേൽ സദാചാര അക്രമം നേരിട്ട എഴുത്തുകാരിയാണ് കമല സുരയ്യ. ആറു പതിറ്റാണ്ടു നീണ്ട സാഹിത്യ യാത്രയിൽ മലയാളത്തിലും ഇം​ഗ്ലീഷിലുമായി നിരവധി രചനകൾ സമ്മാനിച്ചാണ് കമല സുരയ കടന്നു പോയത്. 1999-ൽ ഇസ്ലാം മതം സ്വീകരിക്കുന്നതിനു മുൻപ് മലയാള രചനകളിൽ മാധവിക്കുട്ടി എന്ന പേരിലും ഇംഗ്ലീഷ് രചനകളിൽ കമലാദാസ് […]

error: Protected Content !!