Entertainment News

സിനിമയിൽ 62 വർഷം പിന്നിടുന്ന കമൽഹാസന് ആശംസകളുമായി ലോകേഷ് കനകരാജ്

  • 12th August 2021
  • 0 Comments

സിനിമയിൽ 62 വർഷം പിന്നിടുന്ന ഉലകനായകൻ കമൽഹാസന് ആശംസകളുമായി രം​ഗത്തെത്തിയിരിക്കുകയാണ് അദ്ദേഹത്തിന്റെ പുതിയ ചിത്രമായ വിക്രമിന്റെ സംവിധായകൻ ലോകേഷ് കനകരാജ്. കമൽ ഹാസൻ വാളുമായി പുറം തിരിഞ്ഞ് നിൽക്കുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ സിംഹം എന്നും സിംഹം തന്നെയായിരിക്കും എന്ന കുറിപ്പോടെ പങ്ക് വെച്ചു കൊണ്ടാണ് ലോകേഷ് ആശംസകൾ നേർന്നത്. വിജയിനെ നായകാനാക്കി സംവിധാനം ചെയ്ത മാസ്റ്ററിന് ശേഷം ലോകേഷ് ഒരുക്കുന്ന ചിത്രമാണ് വിക്രം. കമൽ ഹാസന് പുറമേ ഫഹദ് ഫാസില്‍, വിജയ് സേതുപതി തുടങ്ങിയവരും ചിത്രത്തിൽ […]

Kerala News

മുഖ്യമന്ത്രി പിണറായി വിജയന്​ ആശംസകളുമായി കമൽഹാസൻ

മുഖ്യമന്ത്രി പിണറായി വിജയന്​ ആശംസകളുമായി നടനും മക്കൾ നീതിമയ്യം പ്രസിഡൻറുമായ കമൽഹാസൻ. ‘പ്രിയ സഖാവ്​ പിണറായി വിജയൻ കേരളത്തി​െൻറ മുഖ്യമന്ത്രിയായി രണ്ടാം തവണ സത്യപ്രതിജ്ഞ ചെയ്യുകയാണ്​. സത്യസന്ധവും പ്രാപ്​തിയുള്ളതുമായ ഭരണത്തിലൂടെ ഏതൊരു പ്രതിബന്ധത്തെയും തരണം ചെയ്യാൻ കഴിയുമെന്ന്​ തെളിയിക്കുന്ന മുൻഗാമിയും വഴികാട്ടിയുമാണ്​ അദ്ദേഹം. ഫോണിൽ വിളിച്ച്​ ആശംസകൾ നേർന്നിരുന്നു. വരും അഞ്ചുവർഷക്കാലം കേരളം കൂടുതൽ കരു​േത്താടെ തിളങ്ങ​െട്ട’ എന്ന് ​ കമൽഹാസൻ ട്വിറ്ററിൽ കുറിച്ചു​.

National News

കമല്‍ ഹാസന് ടോര്‍ച്ച് ചിഹ്നം അനുവദിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

  • 16th January 2021
  • 0 Comments

നടന്‍ കമല്‍ ഹാസന്‍ നേതൃത്വം നല്‍കുന്ന മക്കള്‍ നീതി മയ്യം പാര്‍ട്ടിക്ക്‌ തെരഞ്ഞെടുപ്പ് ചിഹ്നമായി ടോര്‍ച്ച് അനുവദിച്ചു. ടോര്‍ച്ച് ചിഹ്നം അനുവദിക്കാതിരുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ചോദ്യം ചെയ്ത് കമല്‍ ഹാസന്‍ കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് കമ്മീഷന്റെ നടപടി. സംസ്ഥാനത്തെ 234 നിയോജക മണ്ഡലങ്ങളിലും ടോര്‍ച്ച് ചിഹ്നം തന്റെ പാര്‍ട്ടിക്ക് ലഭിച്ചതായി കമല്‍ ഹാസന്‍ ട്വീറ്റ് ചെയ്തു. അമേരിക്കന്‍ വിമോചന നായകന്‍ മാര്‍ട്ടിന് ലൂതര്‍ കിങിന്റെ ജന്മദിന ദിവസം തന്നെ ചിഹ്നം ലഭിച്ചതില്‍ താന്‍ സന്തോഷവാനാണെന്നും കമല്‍ […]

National News

രജനീകാന്തിന്റെ പിന്മാറ്റത്തില്‍ നിരാശ പ്രകടിപ്പിച്ച് കമല്‍ ഹാസന്‍; തെരഞ്ഞെടുപ്പ് പ്രചരണത്തിനു ശേഷം കൂടിക്കാഴ്ച്ചയെന്നും റിപ്പോര്‍ട്ട്

  • 29th December 2020
  • 0 Comments

രാഷ്ട്രീയത്തിലേക്കില്ലെന്ന രജനീകാന്തിന്റെ തീരുമാനത്തില്‍ നിരാശയുണ്ടെന്ന് നടനും മക്കള്‍ നീതി മയ്യം അധ്യക്ഷനുമായ കമല്‍ ഹാസന്‍. രജനീകാന്തിന്റെ തീരുമാനത്തില്‍ ആരാധകര്‍ക്കുള്ള അതേ നിരാശ തനിക്കുണ്ടെന്നും എന്നിരുന്നാലും രജനീകാന്തിന്റെ ആരോഗ്യം തന്നെയാണ് തനിക്ക് മുഖ്യമെന്നും കമല്‍ ഹാസന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചരണത്തിന് ശേഷം വീണ്ടും രജനീകാന്തിനെ സന്ദര്‍ശിക്കുമെന്നും കമല്‍ ഹാസന്‍ പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ചൊവ്വാഴ്ചാണ് പാര്‍ട്ടി പ്രഖ്യാപനത്തില്‍ നിന്ന് രജനീകാന്ത് പിന്മാറുന്നത്. ആരോഗ്യ പ്രശ്‌നങ്ങളാണ് തീരുമാനത്തിന് പിന്നിലെന്നാണ് വിശദീകരണം

National News

വരുന്ന തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് കമല്‍ ഹാസന്‍; രജനികാന്തുമായുള്ള സഖ്യകാര്യത്തില്‍ ജനുവരിയില്‍ തീരുമാനം

  • 15th December 2020
  • 0 Comments

തമിഴ്‌നാട്ടില്‍ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് കമല്‍ഹാസന്‍. തന്റെ നിയോജക മണ്ഡലം പിന്നീട് പ്രഖ്യാപിക്കുമെന്നും ചെന്നൈയില്‍ നിന്ന് മത്സരിക്കുന്നത് പരിഗണനയിലില്ലെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കമല്‍ ഹാസന്‍. രജനികാന്തുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന കാര്യം പരിഗണനയിലുണ്ട്. ഡിസംബര്‍ 31ന് രജനികാന്തിന്റെ പാര്‍ട്ടി പ്രഖ്യാപനത്തിന് ശേഷമാവും അതേക്കുറിച്ച് ചിന്തിക്കുക. സഖ്യകാര്യത്തില്‍ ജനുവരിയില്‍ തീരുമാനമുണ്ടാകും. തങ്ങളെ തമ്മിലടിപ്പക്കാന്‍ പലരും ശ്രമിക്കുന്നുണ്ട്. അദ്ദേഹം തന്റെ എതിരാളിയല്ല. തങ്ങള്‍ ഒരേ വഴിയിലൂടെ സഞ്ചരിക്കുന്നവരാണെന്നും കമല്‍ ഹാസന്‍ പറഞ്ഞു. […]

‘ഇടപെടലുകള്‍ ശ്ലാഘനീയം’; കമല്‍ഹാസന് ജന്മദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

  • 7th November 2020
  • 0 Comments

ഉലകനായകന്‍ കമല്‍ഹാസന് ജന്മദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അനുഗൃഹീത നടനും ബഹുമുഖ പ്രതിഭയുമായ കമല്‍ ഹാസന്‍ ഇന്ത്യയുടെ സാംസ്‌കാരിക ജീവിത്തിന് മായാത്ത സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. രാജ്യത്തിന്റെ ജനാധിപത്യ മതനിരപേക്ഷ ചട്ടക്കൂട് ശക്തിപ്പെടുത്താന്‍ സാമൂഹിക പ്രവര്‍ത്തകന്‍ കൂടിയായ കമല്‍ ഹാസന്‍ നിര്‍ഭയം നടത്തുന്ന ഇടപെടലുകള്‍ ശ്ലാഘനീയമാണെന്നും ജന്മദിനാശംസ നേര്‍ന്നു കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. കമല്‍ ഹാസന്റെ അറുപത്തിയാറാം ജന്മദിനമാണിന്ന്. കഴിഞ്ഞ വര്‍ഷം കമല്‍ഹാസന്‍ രാമനാഥപുരം പരമകുടിയിലെ കുടുംബവീട്ടിലാണ് ജന്മദിനം ആഘോഷിച്ചത്. മക്കളായ […]

News

മക്കൾ നീതി മയ്യം: ആദ്യ സ്ഥാനാർഥി പട്ടിക ഡിസംബറിൽ

  • 23rd October 2020
  • 0 Comments

നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിൽ ഒരു മുഴം മുൻപേ എറിഞ്ഞു കമൽ ഹാസന്റെ പാർട്ടിയായ മക്കൾ നീതി മയ്യം. സ്ഥാനാർഥികളെ കണ്ടെത്തുന്നതിനുള്ള അഭിമുഖ പരീക്ഷ ആരംഭിച്ചതായും ആദ്യ സ്ഥാനാർഥി പട്ടിക ഡിസംബറിൽ പുറത്തിറക്കുമെന്നും പാർട്ടി വൃത്തങ്ങൾ അറിയിച്ചു. 30 സ്ഥാനാർഥികളാകും ആദ്യ പട്ടികയിലുണ്ടാകുക. ഇതിൽ 15 പേർ പാർട്ടി അംഗങ്ങളും ബാക്കി വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖരുമായിരിക്കും. സഖ്യം സംബന്ധിച്ച തീരുമാനം കൂടി അറിഞ്ഞ ശേഷമായിരിക്കും പിന്നീടുള്ള സ്ഥാനാർഥി പട്ടിക. പ്രചാരണം നടത്താൻ ആവശ്യത്തിനു സമയം ലഭിക്കാനാണു […]

Entertainment

ബിജെപി തന്നെയും കാവിപൂശാന്‍ ശ്രമിക്കുന്നു; രജനികാന്ത്

തന്നെയും കാവി പൂശാന്‍ ബിജെപി ശ്രമിക്കുന്നുവെന്ന് രജനികാന്ത്. പൊന്‍ രാധാകൃഷ്ണന്‍ രജനിയെ ബിജെപിയിലേക്ക് ക്ഷണിച്ച പ്രസ്താവന മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ചപ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ‘തിരുവള്ളുവറിനെ പോലെ ബിജെപി എന്നെയും കാവി പൂശാന്‍ ശ്രമിക്കുകയാണ്. എന്നാലത് നടക്കാന്‍ പോകുന്നില്ല.’ രജനി പറഞ്ഞു. കമല്‍ഹാസന്‍ രാഷ്ട്രീയത്തില്‍ പ്രവേശനം നടത്തിയെങ്കിലും സിനിമയില്‍ നിന്ന് അകന്നിട്ടില്ലെന്നും കലാരംഗവുമായി കമലിന്റെ ബന്ധം തുടരുകയാണെന്നും രജനി പറഞ്ഞു. കമല്‍ഹാസന്റെ നിര്‍മ്മാണ കമ്പനിയുടെ പുതിയ ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിക്കാന്‍ എത്തിയതായിരുന്നു രജനികാന്ത്.

error: Protected Content !!