ഇന്ത്യൻ 2; ചതുരംഗപട്ടണത്ത് നാട്ടുകാർ ഷൂട്ടിംഗ് ഉപരോധിച്ചു
കമൽ ഹാസനെ നായകനാക്കി ശങ്കർ സവിധാനം ചെയ്യുന്ന ഇന്ത്യൻ 2 സിനിമയുടെ ചിത്രീകരണം ഉപരോധിച്ച് നാട്ടുകാർ. തമിഴ്നാട്ടിലെ ചെങ്കൽപട്ട് ജില്ലയിലെ കൽപ്പാക്കത്തിനടുത്തുള്ള ചതുരംഗപട്ടണത്തിലെ ഡച്ച് കോട്ടയിൽ നടക്കുന്ന സിനിമയുടെ ഷൂട്ടിങാണ് നാട്ടുകാർ തടഞ്ഞത്. സമീപ സ്ഥലത്തുള്ള ക്ഷേത്രത്തിന് സംഭാവന ആവശ്യപ്പെട്ട് പ്രദേശ വാസികൾ ഷൂട്ടിംഗ് നടക്കുന്ന സ്ഥലത്തെത്തിയിരുന്നു. എന്നാൽ സിനിമ പ്രവർത്തകർഇവരെ ഷൂട്ടിംഗ് സൈറ്റിലേക്ക് കടത്തി വിടാഞ്ഞതാണ് സംഘർഷത്തിന് വഴി വെച്ചത്. സിനിമാ സംഘവും നാട്ടുകാരും തമ്മിൽ വാക്കേറ്റമുണ്ടാകുകയും .തുടർന്ന് വലിയ സംഘമായി എത്തിയ ഗ്രാമീണർ ചിത്രീകരണം […]