News

കുന്ദമംഗലത്തെ കള്ളനോട്ട് കേസ്: പ്രതിയെ തെളിവെടുപ്പിനെത്തിച്ചു

കുന്ദമംഗലം: കേരളത്തെ ഞെട്ടിച്ച കള്ളനോട്ട് ശൃംഘലയിലെ പ്രധാന കണ്ണിയായ കുന്ദമംഗലം സ്വദേശി ഷമീറിനെ തെളിവെടുപ്പിനായി കുന്ദമംഗലത്തെത്തിച്ചു. ഇന്ന് ഉച്ചയോടെയാണ് ആറ്റിങ്ങല്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ദിപിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം കൊണ്ടുവന്നത്. പ്രതി ഷമീര്‍ കളരിക്കണ്ടി കക്കാട് സ്‌കൂളിന് സമീപം കള്ളനോട്ടടിക്കാനായി വാടകക്കെടുത്ത വീടും പരിസരവും പ്രതി തെളിവെടുപ്പ് സംഘത്തിന് കാണിച്ചുകൊടുത്തു. ഷമീറിനെ ഇന്നലെയാണ് കോടതിയില്‍ നിന്ന് തെളിവെടുപ്പിനായി കസ്റ്റഡിയില്‍ നിന്ന് വാങ്ങിയത്. കേരളത്തെ നടുക്കിയ കള്ളനോട്ട് കേസില്‍ നിരവധി വിവരങ്ങളാണ് വരും ദിവസങ്ങളില്‍ പോലീസിന് കണ്ടെത്താനാവുക. കഴിഞ്ഞ […]

Kerala

വാങ്ങിച്ച കടം തീർക്കാൻ കള്ളനോട്ട് അടിച്ചു : കള്ളനോട്ട് വേട്ടയ്ക്ക് പിന്നിലെ കഥ ഇതാണ്

കോഴിക്കോട് : കഴിഞ്ഞ ദിവസം സംസ്ഥാനത്ത് നടന്ന കള്ളനോട്ട് വേട്ടയ്ക്ക് പിന്നിൽ ഞെട്ടിക്കുന്ന കഥ. ഒരു ആശുപത്രി ജീവനക്കാരന്‍റെ കാര്യക്ഷമതയാണ് കേസ് തെളിയാൻ കാരണമായത്. പ്രതി രാജന്‍ പത്രോസ് മകളുടെ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ എത്തുകയും തുടർന്ന് ബില്ല് അടയ്ക്കുന്നതിനിടയിൽ അഞ്ഞൂറിന്റെ കള്ളനോട്ട് നൽകുകയും പ്രതിയെ സംശയം തോന്നിയ ആറ്റിങ്ങലിലെ സ്വകാര്യ ആശുപത്രിയിലെ ക്യാഷർ നിരീക്ഷിക്കുകയുമായിരുന്നു. രണ്ടാമത് മറ്റൊരു മരുന്നിനായി ബില്ല് അടയ്ക്കാനെത്തിയ പ്രതി നൽകിയ രണ്ടായിരം രൂപ ക്യാഷറിൽ വീണ്ടും സംശയം ചെലുത്തിയതിലൂടെ അദ്ദേഹം അധികൃതരെ […]

Kerala

കുന്ദമംഗലത്തെ കള്ളനോട്ട് പ്രതി പിടിയിൽ

കോഴിക്കോട് നടന്ന റെയ്ഡില്‍ 20 ലക്ഷത്തിലധികം രൂപയുടെ കള്ളനോട്ടുകളും കള്ളനോട്ട് അടിക്കാന്‍ ഉപയോഗിച്ച യന്ത്രങ്ങളും കണ്ടെത്തി. രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കുന്ദമംഗലം സ്വദേശി ഷമീറും ഫറോക്ക് സ്വദേശി അബ്ദുള്‍ റഷീദുമാണ് അറസ്റ്റിലായത്. ഫറോക്കിലെ റെയ്ഡ് അവസാനിച്ചു. അവിടെ നിന്ന് 2,40,000 രൂപയുടെ വ്യാജനോട്ട് കണ്ടെടുത്തു. കോടമ്പുഴയില്‍ വീട് വാടകക്കെടുത്തായിരുന്നു വ്യാജനോട്ട് അച്ചടിച്ചത്. 2000 രൂപയുടെ 70 നോട്ടുകളും 500 രൂപയുടെ 180 നോട്ടുകളുമടക്കം പിടികൂടി. ബാക്കി നോട്ടുകള്‍ എണ്ണി തിട്ടപ്പെടുത്തുന്നേയുള്ളൂ. ഏറ്റവും കൂടുതല്‍ കള്ളനോട്ടുകള്‍ […]

error: Protected Content !!