Kerala News

എറണാകുളം മെഡിക്കല്‍ കോളേജ്: നഴ്‌സിംഗ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

  • 19th October 2020
  • 0 Comments

കളമശ്ശേരി മെഡിക്കല്‍ കോളെജിലെ നഴ്‌സിംഗ് ഓഫീസറെ സസ്‌പെന്‍ഡ് ചെയ്തു. കൊവിഡ് രോഗി ഹാരിസ് മരിച്ചത് ഓക്‌സിജന്‍ ലഭിക്കാതെയാണെന്ന ശബ്ദസന്ദേശം അയച്ച നഴ്‌സിംഗ് ഓഫീസര്‍ ജലജ ദേവിക്കെതിരെയാണ് നടപടി. പ്രാഥമികാന്വേഷണം നടത്തുന്നതിന്റെ ഭാഗമായാണ് ഓഫീസറെ സസ്‌പെന്‍ഡ് ചെയ്തതെന്ന് ആരോഗ്യമന്ത്രി കെ. കെ ശൈലജ പറഞ്ഞു.. നഴ്‌സിംഗ് ഓഫീസറുടെ ശബ്ദരേഖ പുറത്ത് വന്നതിന് പിന്നാലെ ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി ആവശ്യപ്പെട്ടിരുന്നു. ഹാരിസ് കൊവിഡ് ബാധിച്ച് ഐ.സി.യുവിലായിരുന്നു. വെന്റിലേറ്റര്‍ ട്യൂബുകള്‍ മാറി കിടന്നത് ശ്രദ്ധിക്കാത്തതാണ് മരണ […]

Kerala

കളമശേരിയിൽ കോവിഡ് ചികിത്സയിൽ കഴിയുന്ന അഞ്ച് പേരുടെ നില ഗുരുതരം

  • 29th July 2020
  • 0 Comments

കൊച്ചി; കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ കോവിഡ് ചികിത്സയിൽ കഴിയുന്ന അഞ്ച് പേരുടെ നില ഗുരുതരം. ചികിത്സയിൽ കഴിയുന്ന നാലുപേർക്കും ന്യുമോണിയ ബാധിതരാണെന്നുമാണ് വിവരം. അഞ്ച് പേരും വെന്റിലേറ്ററിലാണ്. മൂന്ന് പേർ ആലുവ ക്ലസ്റ്ററിൽ ഉള്ളവരും പറവൂർ, ഇലഞ്ഞി സ്വദേശികളാണ് മറ്റ് രണ്ടുപേർ. ഇലഞ്ഞി സ്വദേശിയായ നാൽപത്തിരണ്ടുകാരൻ വാഹനാപകടത്തെത്തുടർന്നാണ് മെഡിക്കൽ കോളജിൽ ചികിത്സയ്ക്ക് എത്തിയത്. പിന്നീട് നടത്തിയ കൊവിഡ് സ്രവ പരിശോധനയിൽ കൊവിഡ് ഉണ്ടെന്ന് വ്യക്തമാവുകയായിരുന്നു .

error: Protected Content !!