‘കലയെ അവസാനമായി കണ്ടത് എറണാകുളത്ത് വെച്ച്; ബന്ധം അവസാനിപ്പിച്ചിരുന്നു’; മുന്‍ ആണ്‍സുഹൃത്തിന്റെ മൊഴി
ആലപ്പുഴ: മാന്നാറില്‍ കൊല്ലപ്പെട്ട കലയെ അവസാനമായി കണ്ടത് എറണാകുളത്ത് വെച്ചാണെന്നാണ് മുന്‍ ആണ്‍സുഹൃത്തിന്റെ മൊഴി. കലയുമായുള്ള ബന്ധം അവസാനിപ്പിച്ചിരുന്നു. കലയുടെ ഭര്‍ത്താവിന്റെയും ബന്ധുക്കളുടെയും ഭീഷണി നേരിട്ടിരുന്നുവെന്നും സുഹൃത്ത് മൊഴി നല്‍കി. ‘മാന്നാറിലെ വീട്ടില്‍ നിന്ന് പോയ ശേഷം കല ജോലി ചെയ്തത് എറണാകുളത്തെ വസ്ത്രശാലയിലായിരുന്നു. ഒരു തവണ മാത്രമാണ് എറണാകുളത്തെ ജോലി സ്ഥലത്ത് എത്തി കലയെ കണ്ടത്. പിന്നീട് കണ്ടിട്ടില്ല.താന്‍ പിന്നീട് വിദേശത്തായിരുന്നു’. തുടങ്ങിയ വിവരങ്ങളാണ് സുഹൃത്ത് പൊലീസിന് നല്‍കിയതെന്നാണ് വിവരം. അതേസമയം, അറസ്റ്റ് ചെയ്ത മൂന്ന് […]



