കക്കോടി പ്രാഥമിക ആരോഗ്യ കേന്ദ്രം പുതിയ കെട്ടിടമൊരുങ്ങുന്നു
കക്കോടി : കക്കോടി പ്രാഥമികാരോഗ്യകേന്ദ്രത്തിന് ആധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിടമൊരുങ്ങുന്നു. ഒരേക്കര്‍ സ്ഥലത്ത് മൂന്നര കോടി രൂപ ചെലവിലാണ് കെട്ടിടമൊരുക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റിലെ പ്രളയത്തിലാണ് കക്കോടിയിലെ ജനങ്ങളുടെ ആശ്രയമായിരുന്ന പ്രൈമറി ഹെല്‍ത്ത് സെന്റര്‍ വെള്ളം കയറി പ്രവര്‍ത്തിക്കാതായത്. മഴവെള്ളമിറങ്ങി കെട്ടിടം തകര്‍ന്നു വീഴാതായ സാഹചര്യത്തിലാണ് ആശുപത്രി കെട്ടിടം താല്‍കാലിക സംവിധാനത്തിലേക്ക് മാറിയത്. നിലവില്‍ നാല് താല്‍കാലിക കെട്ടിടങ്ങളിലായി പ്രവര്‍ത്തിക്കുന്ന ആശുപത്രി സമയബന്ധിതമായി പുതിയ സംവിധാനത്തിലേക്ക് മാറും. ആരോഗ്യവകുപ്പിന്റെയും ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്റെയും ഇടപെടലിലൂടെയാണ് ആശുപത്രി നിര്‍മ്മിക്കാന്‍ […]