ജല നിരപ്പ് ഉയർന്നു;കക്കയം ഡാമിന്റെ രണ്ട് ഷട്ടറും ഉയർത്തി
കക്കയം ഡാമിലെ ജല നിരപ്പ് ക്രമേണ ഉയർന്നു 757.80 മീറ്ററിൽ എത്തിയതിനാൽരാവിലെ ഒൻപത് മണിക്ക് ശേഷം ഡാമിൻ്റെ രണ്ട് ഷട്ടറുകള്‍ തുറന്നു.17 ക്യൂബിക് മീറ്റർ/ സെക്കൻ്റ് വെള്ളമാണ് ഒഴുക്കി വിടുക. റെഡ് അലർട്ട് നേരെത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ആവശ്യമെങ്കിൽ ഒഴുക്കി വിടുന്ന വെള്ളത്തിൻ്റെ അളവ് ക്രമേണ കൂട്ടുമെന്ന് തരിയോട് ഡാം സേഫ്റ്റി ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. കുറ്റ്യാടി പുഴയുടെ തീരങ്ങളിലുള്ളവർ ജാഗ്രതാ പാലിക്കണം