എന്റെ സഹോദരിക്കും അമ്മയ്ക്കും പഠിക്കാൻ കഴിയുന്നില്ലെങ്കിൽ;തന്‍റെ സര്‍ട്ടിഫിക്കറ്റുകള്‍ ലൈവായി കീറിയെറിഞ്ഞ് പ്രൊഫസർ
ടി.വി ചർച്ചക്കിടെ തന്‍റെ സര്‍ട്ടിഫിക്കറ്റുകള്‍ ലൈവായി കീറിയെറിഞ്ഞ് അഫ്ഗാനിസ്ഥാനിലെ കാബൂൾ യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ. അഫ്ഗാനിസ്ഥാനില്‍ സ്ത്രീകൾക്ക് വിദ്യാഭ്യാസത്തിന് വിലക്കേർപ്പെടുത്തിയതിൽ പ്രതിഷേധിച്ചാണ് പ്രൊഫസറുടെ നടപടി.ഒരു കാബൂൾ യൂണിവേഴ്സിറ്റി പ്രൊഫസർ അഫ്ഗാനിസ്ഥാനിലെ തത്സമയ ടിവിയിൽ തന്റെ സര്‍ട്ടിഫിക്കറ്റുകള്‍ നശിപ്പിക്കുന്ന രംഗങ്ങൾ” – എന്ന് പറഞ്ഞ് മുന്‍ അഫ്ഗാന്‍ സര്‍ക്കാറിലെ നയ ഉപദേഷ്ടാവായിരുന്ന ശബ്നം നസിമിയാണ് ഇതിന്‍റെ ദൃശ്യങ്ങള്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.ഇന്ന് മുതൽ, എനിക്ക് ഈ ഡിപ്ലോമകൾ ആവശ്യമില്ല, കാരണം ഈ രാജ്യം വിദ്യാഭ്യാസത്തിനുള്ള സ്ഥലമല്ല,’ സർട്ടിഫിക്കറ്റുകൾ കീറിക്കൊണ്ട് അദ്ദേഹം പറഞ്ഞു. […]


