ഒരു നടനെയോ സംവിധായകനെയോ കേന്ദ്രീകരിച്ചല്ല സിനിമയോ തിയറ്ററുകളോ നിലനിൽക്കുന്നത് ;അഞ്ചല്ല 50 സിനിമകള്‍ ഒടിടിയിലേക്ക് പോയാലും തിയറ്ററുകള്‍ നിലനില്‍ക്കും:കെ വിജയകുമാര്‍
സിനിമാ തീയറ്ററുകള്‍ അഞ്ചല്ല അന്‍പത് സിനിമകള്‍ ഒടിടിയിലേക്ക് പോയാലും നിലനില്‍ക്കുമെന്ന് തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോകിന്‍റെ പ്രസിഡന്‍റ് കെ വിജയകുമാര്‍.മോഹൻലാലിൻറെ അഞ്ച് സിനിമകൾ ഓവര്‍ ദ് ടോപ്പ് പ്ലാറ്റ്‍ഫോമുകളിലേക്ക് ആണെന്ന് ഇന്നലെ നിർമാതാവ് ആന്റണി പെരുമ്പാവൂർ അറിയിച്ചിരുന്നുഇതിന് പിന്നാലെയാണ് ഇദ്ദേഹം പ്രതികരണം അറിയിച്ചിരിക്കുന്നത്.ആശിർവാദ് നിർമിക്കുന്ന അഞ്ച് ചിത്രങ്ങളാണ് ഒടിടിയിലേക്ക് പോകുന്നത്. മരക്കാർ, ബ്രോ ഡാഡി, 12ത് മാൻ, എലോൺ, വൈശാഖ് ചിത്രം എന്നിവയാണ് നേരിട്ട് ഒടിടി റിലീസി ഒരുങ്ങുന്നത്. ഒരുകാലത്തും ഒരു നടനെയോ സംവിധായകനെയോ കേന്ദ്രീകരിച്ചല്ല സിനിമയോ […]
