കെ.റെയില്‍ പോലെ ബഫര്‍ സോണ്‍ പ്രക്ഷോഭം കോണ്‍ഗ്രസ് ഏറ്റെടുക്കും
ബഫര്‍ സോണ്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കാട്ടുന്ന അലംഭാവം ഉപേക്ഷിച്ച് ജനങ്ങളുടെ ആശങ്ക അകറ്റാന്‍ തയ്യാറായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ കെപിസിസി ഭാരവാഹികളുടെയും ഡിസിസി പ്രസിഡന്‍റുമാരുടെയും സംയ്കുത യോഗം തീരുമാനിച്ചതായി സംഘടനാ ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍ അറിയിച്ചു. സംസ്ഥാന റിമോട്ട് സെൻസിങ് ആൻഡ് എൻവയോൺമെന്റ് സെന്‍റർ നടത്തിയ ഉപഗ്രഹ സർവ്വേ സാധാരണ ജനങ്ങള്‍ക്ക് കടുത്ത ആശങ്ക സൃഷ്ടിക്കുന്നതാണ്. അശാസ്ത്രീയവും അപൂര്‍ണ്ണവുമായ ഉപഗ്രഹ സര്‍വെ ആരെ തൃപ്തിപ്പെടുത്താനാണെന്നത് സര്‍ക്കാര്‍ വ്യക്തമാക്കണം. ഗ്രൗണ്ട് സര്‍വേയും പഠനവും നടത്തി ബഫര്‍ സോണ്‍ […]