Kerala News

ശബരിമലയെ തകർക്കാനുള്ള വ്യാജ പ്രചാരണങ്ങൾ നടക്കുന്നു; കെ രാധാകൃഷ്ണൻ

  • 31st January 2024
  • 0 Comments

ശബരിമല മാസ്റ്റർ പ്ലാനിന്റെ പദ്ധതികൾക്കായി ഹൈപ്പവർ കമ്മറ്റി രൂപീകരിച്ച് പ്രവർത്തനം പുരോഗമിക്കുന്നുവെന്ന് മന്ത്രി കെ രാധാകൃഷ്ണൻ. പല പദ്ധതികൾ ശബരിമലയിൽ നടന്ന് വരുന്നുണ്ടെന്നും എന്നാൽ ഭൂമിലഭ്യമാക്കുന്നതിൽ തടസങ്ങൾ നേരിടുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ശബരിമലയെ തകർക്കാനുള്ള വ്യാജ പ്രചാരണങ്ങൾ നടക്കുന്നു. സംഭവിക്കാത്ത കാര്യങ്ങൾ സംഭവിച്ചു എന്ന് വരുത്തി തീർക്കാൻ ഉള്ള ശ്രമം നടന്നുവെന്നും കെ രാധാകൃഷ്ണൻ പറഞ്ഞു. കേസുകൾ എടുത്തിട്ടുണ്ട്. യഥാർത്ഥ ഭക്തന്മാർ ആരും മാലയൂരിയോ തേങ്ങയുടച്ചോ ശബരിമലയിൽ ദർശനം നടത്താതെ പോയിട്ടില്ല. കപട ഭക്തന്മാരാണ് പ്രശ്നങ്ങൾ ഉണ്ടാക്കിയത്.ബോധപൂർവ്വം […]

Kerala

മന്ത്രി കെ. രാധാകൃഷ്ണൻ നടത്തിയ ജാതിവിവേചന പ്രസ്താവനയില്‍ വിശദീകരണവുമായി അഖില കേരള തന്ത്രി സമാജം

  • 20th September 2023
  • 0 Comments

തിരുവനന്തപുരം: ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ നടത്തിയ ജാതിവിവേചന പ്രസ്താവനയില്‍,അഖില കേരള തന്ത്രി സമാജം വിശദീകരണവുമായി രം​ഗത്തെത്തി. ക്ഷേത്രാചാരങ്ങളിലെ ശുദ്ധാശുദ്ധങ്ങള്‍ പാലിക്കുന്നതിനെ അയിത്തം ആചരണമാണ് എന്ന നിലയിൽ ദേവസ്വം മന്ത്രി നടത്തിയ പ്രസ്താവന തെറ്റിദ്ധാരണ മൂലമാണെന്ന് തന്ത്രി സമാജം വാര്‍ത്താ കുറിപ്പിലൂടെ വ്യക്തമാക്കി. പൂജയ്ക്കായി ക്ഷേത്രത്തിലെത്തുന്ന പൂജാരി, ദേവപൂജ കഴിയുന്നതുവരെ ആരേയും സ്പര്‍ശിക്കാറില്ല. അതില്‍ ബ്രാഹ്മണനെന്നോ അബ്രാഹ്മണനെന്നോ ഭേദമില്ല. ഇപ്പോള്‍ വിവാദമായ ഈ ക്ഷേത്രത്തിലും സംഭവിച്ചിട്ടുള്ളത് ഇതുതന്നെയാണെന്നും കേരള തന്ത്രി സമാജം വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. അന്ന് […]

Kerala

കെഎസ്ആര്‍ടിസി തീര്‍ത്ഥാടകരെ കുത്തിനിറച്ച് കൊണ്ടുപോകുന്നു; അതൃപ്തിയറിയിച്ച് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍

  • 15th December 2022
  • 0 Comments

പത്തനംതിട്ട: ശബരിമലയിലെ കെഎസ്ആര്‍ടിസിയുടെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തിയറിയിച്ച് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍. ബസുകളില്‍ തീര്‍ത്ഥാടകരെ കുത്തിനിറച്ച് കൊണ്ടുപോകുന്നതായി നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ദേവസ്വം മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ശബരിമല അവലോകന യോഗത്തിലായിരുന്നു വിമര്‍ശനം. ശബരിമല സര്‍വീസിന് ഉപയോഗിക്കുന്നതിലേറെയും കാലാവധി പൂര്‍ത്തിയായ പഴയ ബസുകളാണെന്ന പരാതിയുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കെഎസ്ആര്‍ടിസി അധിക ചാര്‍ജ് വാങ്ങുമ്പോള്‍ അതിനുള്ള സൗകര്യങ്ങള്‍ ഒരുക്കണമെന്ന് മന്ത്രി പറഞ്ഞു. എന്നാല്‍ ജനങ്ങളെ കുത്തിനിറച്ചു കൊണ്ടുപോകുന്നുവെന്ന ആരോപണം ശരിയല്ലെന്നായിരുന്നു കെഎസ്ആര്‍ടിസി വിശദീകരണം. എല്ലാ വര്‍ഷവും […]

Kerala

നിയമസഭയിൽ മുഖ്യമന്ത്രിയോട് ചേർന്നുള്ള രണ്ടാമന്റെ കസേരയിൽ കെ.രാധാകൃഷ്ണൻ

  • 12th September 2022
  • 0 Comments

തിരുവനന്തപുരം: സ്‌പീക്കർ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായുള്ള നിയമസഭയിലെ ഇരിപ്പിട വിന്യാസത്തിൽ കെ.രാധാകൃഷ്ണൻ രണ്ടാമൻ. മുഖ്യമന്ത്രിയോട് ചേർന്നുള്ള രണ്ടാമന്റെ കസേരയിലാണ് ഇനി മുതൽ കെ രാധാകൃഷ്ണൻ ഇരിക്കുന്നത്. മന്ത്രിയായ എം.ബി രാജേഷ് മുൻ നിരയിലേക്കും വന്നു. എന്നാൽ നേരത്തെ മുൻനിരയിൽ ഇരുന്ന സിപിഎം സെക്രട്ടറി എം. വി. ഗോവിന്ദൻ ട്രഷറി ബഞ്ചിലെ രണ്ടാം നിരയിലെ സീറ്റിൽ ആണ് ഇരിക്കുന്നത്. അസുഖബാധിതനായ കോടിയേരി ബാലകൃഷ്ണന് പകരം സിപിഎം സംസ്ഥാന സെക്രട്ടറിയായി എം.വി ഗോവിന്ദൻ തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് മന്ത്രിസഭയിൽ പുനഃസംഘടന വരുത്തിയത്. തലശേരിയിൽനിന്നുള്ള നിയമസഭാ […]

Kerala News

മന്ത്രി കെ.രാധാകൃഷ്ണനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയ ആൾ അറസ്റ്റിൽ

  • 14th July 2021
  • 0 Comments

പട്ടികജാതി, പട്ടികവര്‍ഗ വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണനെ ലാന്‍ഡ് ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തിയയാള്‍ അറസ്റ്റില്‍. തിരുവനന്തപുരം കാച്ചാണി സ്വദേശി അജിത്താണ് അറസ്റ്റിലായത്. പിന്നാക്ക ക്ഷേമഫണ്ട് തട്ടിപ്പ് കണ്ടെത്തിയതിന് പിന്നാലെയായിരുന്നു ഭീഷണി.ഇടനിലക്കാരനായിനിന്ന് ഇയാള്‍ പണപ്പിരിവ് നടത്തിയത് ചോദ്യം ചെയ്തതതാണ് പ്രകോപനത്തിനു കാരണമെന്നും ഇയാള്‍ക്കെതിരെ പരാതി നല്‍കിയെന്നും മന്ത്രിയുടെ ഓഫിസ് അറിയിച്ചിരുന്നു. പട്ടികജാതി വകുപ്പിലെ അഴിമതി അന്വേഷിക്കാന്‍ നടപടിയെടുത്തതോടെ തനിക്ക് വധഭീഷണിയുണ്ടായെന്ന് മന്ത്രി കെ.രാധാകൃഷ്ണന്‍ വെളിപ്പെടുത്തിയിരുന്നു.

error: Protected Content !!