കെ മുരളീധരന്‍ നാളെ പാലക്കാട്ടെത്തും; യുഡിഎഫ് പ്രചരണ പരിപാടികളില്‍ സജീവമാകും
പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുലിന്റെ പ്രചരണത്തിന് വേണ്ടി കെ മുരളീധരന്‍ വരും. പാലക്കാട്ടെ പ്രചാരണയോഗങ്ങളില്‍ തിങ്കള്‍, ഞായര്‍ ദിവസങ്ങളിലാവും കെ മുരളീധരന്‍ പങ്കെടുക്കുക. ആദ്യം പാലക്കാട് സ്ഥാനാര്‍ത്ഥിയായി ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റി നല്‍കിയ കത്തില്‍ നിര്‍ദേശിച്ചിരുന്നത് കെ മുരളീധരനെയായിരുന്നു. പക്ഷെ പ്രഖ്യാപനം വന്നപ്പോള്‍ സ്ഥിതിഗതികള്‍ മാറി. രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രചാരണം തുടങ്ങി ദിവസങ്ങള്‍ക്കുശേഷമാണ് ഡിസിസി. നേതൃത്വം അയച്ച കത്ത് പുറത്ത് വന്നത്. ഇത് പിന്നീട് വലിയ വിവാദമായിരുന്നു. ആദ്യഘട്ടത്തില്‍ കെ മുരളീധരന്‍ പാലക്കാട്ടേക്ക് പ്രചാരണത്തിനില്ലെന്നായിരുന്നു […]