Kerala

വൈദ്യുതി നിരക്ക് ഇനിയും വർധിപ്പിക്കേണ്ടി വരുമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി

  • 10th October 2023
  • 0 Comments

വൈദ്യുതി നിരക്ക് ഇനിയും വർധിപ്പിക്കേണ്ടി വരുമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി. ചെറിയ വർധനവ് വേണ്ടി വരുമെന്നാണ് കരുതുന്നതെന്നും മന്ത്രി വ്യക്തമാക്കി.‘കഴിഞ്ഞ രണ്ട് ദിവസം പ്രതിസന്ധി ഉണ്ടായിരുന്നു. പുറത്ത് നിന്ന് വൈദ്യുതി വാങ്ങുമ്പോൾ അവരാണ് വില നിശ്ചയ്ക്കുന്നത്. ഇതിന് ആനുപാതികമായി നിരക്ക് വർധിപ്പിക്കേണ്ടിവരും. വില വർധനവ് തീരുമാനിക്കുന്നത് റെഗുലേറ്ററി കമ്മീഷനാണ്. വലിയ വർധനവ് ഉണ്ടാകില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്ന്’ -മന്ത്രി വ്യക്തമാക്കി.ഇറക്കുമതി കൽക്കരി ഉപയോഗികണമെന്ന കേന്ദ്ര സർക്കാർ നിർദേശമാണ് നിലവിൽ 17 പൈസ വർധിക്കാൻ കാരണമെന്നും മന്ത്രി അറിയിച്ചു.

Kerala News

ഡാമുകളില്‍ 30 ശതമാനം പോലും വെള്ളമില്ല;മഴ പെയ്തില്ലെങ്കില്‍ വൈദ്യുതി നിരക്ക് കൂട്ടേണ്ടിവരുമെന്ന് മന്ത്രി

  • 15th August 2023
  • 0 Comments

മഴ പെയ്തില്ലെങ്കില്‍ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടേണ്ടിവരുമെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി.ഡാമുകളില്‍ 30 ശതമാനം പോലും വെള്ളമില്ല. ഡാമുകളില്‍ ജലനിരപ്പ് കുറവായതിനാല്‍ മഴ പെയ്തില്ലെങ്കില്‍ പ്രതിസന്ധി കൂടും. നാളത്തെ വൈദ്യുതി ബോര്‍ഡ് യോഗം സ്ഥിതി വിലയിരുത്തും. മഴ പെയ്താല്‍ വൈദ്യുതിനിരക്ക് കൂട്ടേണ്ട ആവശ്യം വരില്ല. മഴയില്ലെങ്കില്‍ വൈദ്യുതി നിരക്ക് കൂട്ടേണ്ടിവരും. വാങ്ങുന്ന വിലയ്‌ക്കേ കൊടുക്കാന്‍ പറ്റൂ. ഉപഭോക്താവിനെ കഴിയുന്നത്ര വിധത്തില്‍ വിഷമിപ്പിക്കാതിരിക്കാനുള്ള നടപടിയാണ് സ്വീകരിക്കുകയെന്നും മന്ത്രി പറഞ്ഞു. ഡാമുകളില്‍ വെള്ളമില്ലാത്തതിനാല്‍ അധിക വൈദ്യുതി പണംകൊടുത്ത് വാങ്ങേണ്ടിവരും. എത്ര […]

Kerala News

അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് തന്നെ കൊണ്ട് പോകണമെന്ന് നിർബന്ധമില്ല; കെ കൃഷ്‌ണൻ കുട്ടി

  • 7th April 2023
  • 0 Comments

അരിക്കൊമ്പന്റെ പ്രശ്‌നം കോടതിയുടെ പരിഹരിക്കാനാണ് ശ്രമമെന്നും കൊമ്പനെ പറമ്പിക്കുളത്തേക്ക് തന്നെ കൊണ്ട് പോകണമെന്ന് സർക്കാരിന് യാതൊരു നിർബന്ധവും ഇല്ലെന്നും മന്ത്രി കെ കൃഷ്ണൻ കുട്ടി.അതേ സമയം, അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റുന്നതിനെതിരെ ഹൈക്കോടതിയെ സമീപിക്കാൻ പാലക്കാട് കൊല്ലങ്കോട് ചേർന്ന സർവകക്ഷി യോഗത്തിൽ തീരുമാനമായി.സമീപിയ്ക്കാൻ തീരുമാനം. മുതലമട പഞ്ചായത്തും കോടതിയെ സമീപിക്കും. ഒരു കാരണവശാലും കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ട് വരാൻ സമ്മതിക്കില്ലെന്ന പൊതു വികാരമാണ് നെൻമാറ എംഎൽഎ കെ ബാബുവിന്‍റെ അധ്യക്ഷതയിൽ ചേർന്ന സർവകക്ഷി യോഗത്തിൽ ഉയർന്നത്. ജനവാസ മേഖലയായ […]

Kerala News

കൊടി തോരണങ്ങൾ കെട്ടുന്നതിൽ നിന്നും വൈദ്യുതി തൂണിനെ ഒഴിവാക്കുക,ആവേശം സുരക്ഷയുടെ അതിർവരമ്പുകൾ കടക്കാതെ ശ്രദ്ധിക്കണം

  • 11th November 2022
  • 0 Comments

കൊടി തോരണങ്ങൾ കെട്ടുന്നതിൽ നിന്നും വൈദ്യുതി തൂണിനെ ഒഴിവാക്കാൻ അഭ്യർത്ഥിച്ച് മന്ത്രി കെ കൃഷ്ണന്‍ കുട്ടി.വൈദ്യുതി തൂണും ലൈനുകളും ലോകത്തിന് വെളിച്ചം കാട്ടാനും അത്ഭുതങ്ങൾ സൃഷ്ടിക്കാനും വേണ്ടി സൃഷ്ടിച്ചവയാണ്.അവയിൽ സുരക്ഷിതമല്ലാത്ത ഏതൊരു പ്രവൃത്തിയും അനധികൃതവും നിയമ വിരുദ്ധവും അതിലേറെ ആത്മഹത്യാപരവുമാണ്.നിങ്ങളുടെ വിലപ്പെട്ട ജീവൻ സംരക്ഷിച്ച് നിങ്ങളുടെ കുടുംബത്തിന്റെ സന്തോഷം നഷ്ടപ്പെടാതിരിക്കാൻ ശ്രദ്ധിക്കുക എന്ന് മന്ത്രി ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിൽ വിശദീകരിച്ചു. പ്രിയപ്പെട്ട സുഹൃത്തുക്കളേ, ഫുട്ബാൾ ആരാധകരേ…നമ്മുടെ ചൊവ്വ സെക്ഷൻ പരിധിയിൽ ഏഴര എന്ന സ്ഥലത്ത് ഫുട്ബാൾ പ്രേമികൾ […]

Kerala News

ബോർഡ് യോഗത്തിൽ തള്ളിക്കയറിയവർക്ക് കുറ്റപത്രമില്ല; അച്ചടക്ക നടപടികൾ തടഞ്ഞ് വൈദ്യുതിമന്ത്രി

  • 27th April 2022
  • 0 Comments

കെ എസ് ഇ ബി യിലെ അച്ചടക്ക നടപടികൾ തടഞ്ഞ് വൈദ്യുതിമന്ത്രി കെ കൃഷ്ണൻ കുട്ടി. ബോർഡ് യോഗത്തിൽ തള്ളിക്കയറി പ്രതിഷേധിച്ച 19 പേർക്കെതിരെ കുറ്റപത്രം തയാറാക്കി നൽകാനിരിക്കെ കുറ്റപത്രം നല്കരുതെന്നാണ് മന്ത്രി ഉത്തരവിട്ടത്. അതേ സമയം, ബോർഡിലെ പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ മുന്‍നിശ്ചയിച്ച സമരവുമായി മുന്നോട്ട് പോകുമെന്ന് കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷന്‍ പറഞ്ഞു.എസ്മ പ്രയോഗിച്ചാലും സമരത്തെ ബാധിക്കില്ലെന്നും പറഞ്ഞു . സസ്‌പെന്‍ഷന്‍ പിന്‍വലിച്ചുകൊണ്ടും സ്ഥലംമാറ്റിക്കൊണ്ടുമുള്ള ഉത്തരവ് നേതാക്കള്‍ കൈപ്പറ്റി. നിയമ വിദഗ്ധരുമായി ആലോചിച്ചായിരിക്കും തുടര്‍നീക്കങ്ങളെന്ന് അസോസിയേഷന്‍ പ്രസിഡന്റ് […]

Kerala News

രണ്ട് പാർട്ടികളും സ്വയം നിയന്ത്രിക്കണം; ആക്രമണങ്ങളെ പോലീസ് അടിച്ചമർത്തും; കെ കൃഷ്ണൻ കുട്ടി

  • 17th April 2022
  • 0 Comments

രണ്ട് രാഷ്ട്രീയ കൊലപാതകങ്ങൾ നടന്ന പാലക്കാട് രണ്ട് പാർട്ടികളും സ്വയം നിയന്ത്രിക്കണമെന്ന് മന്ത്രി കെ കൃഷ്ണൻ കുട്ടി. ഇത്തരം സംഭവങ്ങൾ അടിച്ചമർത്തണമെന്നും അത് കൊണ്ട് തന്നെ പോലീസ് മുഖം നോക്കാതെ നടപടി എടുക്കുമെന്നും അതിനായി നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.പാലക്കാട് ജില്ലയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് എൽ ഡി എഫ് യോഗം നിശ്ചയിച്ചിട്ടുണ്ട്. കൂടാതെ ജില്ലയിൽ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കാൻ സർവകക്ഷി യോഗം വിളിക്കാനും ആലോചനയുണ്ട്. അതേസമയ, ആർ എസ് എസ് പ്രവർത്തകൻ […]

Kerala News

കെ എസ് ഇ ബി തർക്കത്തിൽ സിപിഎം ഇടപെടുന്നു;ഇന്ന് ചർച്ച

  • 11th April 2022
  • 0 Comments

കെ എസ് ഇ ബി തർക്കത്തിൽ സി പി എം ഇടപെടുന്നു.സി പി എം നേതാവും മുൻ മന്ത്രിയുമായ എ കെ ബാലൻ ഇന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടിയുമായി ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് പാലക്കാട് വെച്ച് ചർച്ച നടത്തും.സി ഐ ടി യു ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് എ കെ ബാലൻ ചർച്ച നടത്തുന്നത്.ജീവനക്കാരെ ശത്രുക്കളായി കണ്ടുകൊണ്ട് സ്ഥാപനം നടത്തിക്കൊണ്ടുപോകാൻ കഴിയില്ലെന്ന് കഴിഞ്ഞ ദിവസം പാർട്ടി സമ്മേളന വേദിയിൽ വെച്ച് എകെ ബാലൻ പ്രതികരിച്ചിരുന്നു. അനുഭവം […]

Kerala News

‘പിടിച്ചു നില്‍ക്കാന്‍ കഴിയില്ല’; സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടുമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി

  • 18th November 2021
  • 0 Comments

നിരക്ക് വര്‍ധന ഇല്ലാതെ വൈദ്യൂതി ബോര്‍ഡിന് പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്നും സംസ്ഥാനത്ത് വൈദ്യൂതി നിരക്ക് കൂടുമെന്നും വൈദ്യൂതി മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. ‘ചെറുതായെങ്കിലും നിരക്ക് വര്‍ധിപ്പിച്ചില്ലെങ്കില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയില്ല. അത്തരമൊരു സാഹചര്യമാണ്. ക്രോപ്പ് സബ്സിഡി ഉള്‍പ്പെടെ നല്‍കണം. അതിന് മറ്റുവരുമാനങ്ങളൊന്നുമില്ല. തീരുമാനം ആയിട്ടില്ല. മുഖ്യമന്ത്രിയുമായി ആലോചിച്ചിട്ടേ കാര്യങ്ങള്‍ തീരുമാനിക്കുകയുള്ളൂ’. നിരക്ക് എത്ര വര്‍ധിപ്പിക്കണമെന്ന് വ്യക്തമാക്കിയുള്ള താരിഫ് പെറ്റീഷന്‍ ഡിസംബര്‍ 31ന് മുമ്പ് നല്‍കാന്‍ ബോര്‍ഡിന് റെഗുലേറ്ററി നിര്‍ദേശം കിട്ടിയിട്ടുണ്ട്. തുടര്‍ന്ന് ഹിയറിങ് നടത്തി റെഗുലേറ്ററി കമ്മിഷനാണ് ഇതില്‍ […]

Kerala News

രാജ്യത്ത് കല്‍ക്കരിക്ഷാമം; സംസ്ഥാനത്ത് ഊര്‍ജ്ജപ്രതിസന്ധിയെന്നും പവര്‍കട്ട് വേണ്ടിവരുമെന്നും വൈദ്യുത മന്ത്രി

  • 10th October 2021
  • 0 Comments

നിലവില്‍ രാജ്യം നേരിട്ടുകൊണ്ടിരിക്കുന്ന ഗുരുതരമായ കല്‍ക്കരിക്ഷാമം കേരളത്തേയും ബാധിച്ചെന്നും അതിന്റെ ഭാഗമായി സംസ്ഥാനത്ത് ഊര്‍ജപ്രതിസന്ധി ഉടലെടുത്തുകഴിഞ്ഞതായും ഇതിനെ മറികടക്കാന്‍ സംസ്ഥാനത്ത് പവര്‍കട്ട് ഏര്‍പ്പെടുത്തേണ്ടി വരുമെന്നും വൈദ്യുതിമന്ത്രി കെ.കൃഷ്ണന്‍കുട്ടി. ആയിരം മെഗാവാട്ടിന്റെ കുറവാണ് കേന്ദ്രത്തില്‍ നിന്ന് ലഭിക്കുന്ന വൈദ്യുതിയില്‍ ഉണ്ടായിട്ടുള്ളത്. കൂടംകുളത്ത് നിന്ന് 30 ശതമാനം മാത്രമാണ് കഴിഞ്ഞ ദിവസം ലഭിച്ചത്. കല്‍ക്കരി ക്ഷാമം ഉടന്‍ പരിഹരിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നില്ല. അതുകൊണ്ടാണ് പവര്‍കട്ടിലേക്ക് പോകേണ്ടിവരുമെന്ന് പറയുന്നത്. വൈദ്യുതി പ്രതിസന്ധി സംബന്ധിച്ച് കെ.എസ്.ഇ.ബി കാര്യങ്ങള്‍ കൃത്യമായി നിരീക്ഷിച്ചുവരികയാണ്. ജനങ്ങള്‍ വൈദ്യുതി […]

error: Protected Content !!