Kerala News

കസ്റ്റംസിന് മുന്നിലെത്തി കെ അയ്യപ്പന്‍; എത്തിയത് നിയമസഭയുടെ ഔദ്യോഗിക വാഹനത്തില്‍

  • 8th January 2021
  • 0 Comments

മൂന്നു ദിവസം നീണ്ട വാഗ്വാദങ്ങള്‍ക്കു പിന്നാലെ സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ.അയ്യപ്പന്‍ കസ്റ്റംസിന് മുന്നിലെത്തി. നിയമസഭയുടെ ഔദ്യോഗിക വാഹനത്തില്‍ ഇന്ന് പുലര്‍ച്ചെയാണ് അയ്യപ്പന്‍ കൊച്ചിയിലെത്തിയത്. സര്‍ക്കാര്‍ അതിഥിമന്ദിരത്തില്‍ വിശ്രമിച്ച ശേഷം രാവിലെ ഒന്‍പതരയോടെ ഓട്ടോറിക്ഷയില്‍ കസ്റ്റംസ് ഓഫിസിലെത്തി. ഓടിക്കൂടിയ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കാന്‍ അദ്ദേഹം കൂട്ടാക്കിയില്ല. അയ്യപ്പന്‍ കസ്റ്റംസ് ഓഫീസില്‍ എത്തുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെയുള്ളവര്‍ എത്തിയിരുന്നില്ല. ഈ മാസം അഞ്ചിനാണ് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്റെ അസി. പ്രൈവറ്റ് സെക്രട്ടറി കെ.അയ്യപ്പനെ ചോദ്യം ചെയ്യാന്‍ കസ്റ്റംസ് ആദ്യം […]

error: Protected Content !!