Kerala

മൂഴിക്കലില്‍ ജ്വല്ലറിയില്‍ കവര്‍ച്ച ശ്രമം; കവര്‍ച്ചക്കാര്‍ ഓടിരക്ഷപ്പെട്ടു

മൂഴിക്കല്‍: മൂഴിക്കലില്‍ ജ്വല്ലറിയില്‍ കവര്‍ച്ചാ ശ്രമം. ഈസ്റ്റ് മൂഴിക്കലിലെ ജ്വല്ലറിയുടെ പൂട്ട് തകര്‍ക്കാനായിരുന്നു ശ്രമം എന്നാല്‍ പോലീസ് പട്രോളിങ് വാഹനം കണ്ടപ്പോള്‍ കവര്‍ച്ചക്കാര്‍ ഓടിരക്ഷപ്പെടുകയായിരുന്നു. പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു കവര്‍ച്ച ശ്രമം. കവര്‍ച്ചക്കാര്‍ക്കായി പോലീസ് വ്യാപകമായ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം ഓമശ്ശേരിയിലും തോക്കുചൂണ്ടി കവര്‍ച്ച നടന്നിരുന്നു. അതിനാല്‍ പോലീസ് വളരെ ഗൗരവത്തോടെയാണ് വിഷയം കാണുന്നത്.

Kerala

ഓമശ്ശേരി ജ്വല്ലറിയിലെ കവര്‍ച്ച: പ്രതികള്‍ ബംഗ്ലാദേശ് സ്വദേശികളെന്ന് സ്ഥിരീകരിച്ചു

ഓമശ്ശേരി :ഓമശ്ശേരി ജ്വല്ലറിയിലെ കവര്‍ച്ച കേസിലെ മൂന്ന് പ്രതികളും ബംഗ്ലാദേശ് സ്വദേശികളെന്ന് സ്ഥിരീകരിച്ചു. പ്രതികള്‍ താമസിച്ചിരുന്ന പൂളപൊയ്യിലിലെ മുറിയില്‍ പരിശോധന നടത്തിയതിനെത്തുടര്‍ന്നാണ് ് പ്രതികള്‍ ബംഗ്ലാദേശുകാരെന്ന് പോലീസ് സ്ഥിരീകരിച്ചത്. പ്രതികള്‍ ഉപയോഗിച്ചത് വ്യാജ തിരിച്ചറിയല്‍രേഖയാണെന്നും് മഹാരാഷ്ട്രയിലെ താനെയില്‍നിന്നാണ് ഇവര്‍ ഇത് നിര്‍മിച്ചതെന്നും പോലീസ് സംശയിക്കുന്നു. അതേസമയം ജ്വല്ലറിയില്‍ ഇന്നലെ ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും തെളിവെടുത്തു. രാവിലെ പത്തരയോടെ പോലീസും വിദഗ്ധസംഘവും സംഭവസ്ഥലത്തെത്തി. അടച്ചിട്ട മുറിയില്‍ ജീവനക്കാരുടെ മൊഴി പോലീസ് രേഖപ്പെടുത്തി. പ്രതികളുടേതെന്നു സംശയിക്കുന്ന വിരലടയാളവും ലഭിച്ചതായി […]

error: Protected Content !!