Kerala News

മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവം; സുരേഷ് ഗോപി ചോദ്യം ചെയ്യലിന് ഹാജരായി

  • 15th November 2023
  • 0 Comments

മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ ചോദ്യം ചെയ്യലിന് ഹാജരായി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. നടക്കാവ് പോലീസ് സ്റ്റേഷനിലാണ് ചോദ്യം ചെയ്യലിന് ഹാജരായത്. കേരളമൊന്നാകെ എസ് ജി ക്കൊപ്പം എന്ന മുദ്രാവാക്യവുമായി ബി ജെ പി പ്രവർത്തകർ സ്റ്റേഷനകത്തേക്ക് തള്ളി കയറാൻ ശ്രമിച്ചത് പോലീസുംപ്രവർത്തകരും തമ്മിൽ ഉന്തും തള്ളിലും കലാശിച്ചു. സുരേഷ് ഗോപിയുടെ കൂടെ അദ്ദേഹത്തിന്റെ അഭിഭാഷകരും സ്റ്റേഷനിൽ എത്തിയിട്ടുണ്ട്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ, മറ്റു നേതാക്കളായ എം.ടി. രമേശ്, ശോഭ സുരേന്ദ്രൻ, […]

National News

മാധ്യമപ്രവര്‍ത്തകരെ മൂന്നായി തിരിച്ച്‌ റൈഡ്; ന്യൂസ് ക്ലിക്ക് എഡിറ്ററും ടീസ്ത സെതല്‍വാദും ഉള്‍പ്പെടെയുള്ളവര്‍ കസ്റ്റഡിയില്‍

  • 3rd October 2023
  • 0 Comments

ന്യൂസ് ക്ലിക്കിന്റെ ഓഫീസുകളിലും മാധ്യമപ്രവര്‍ത്തകരുടെ വീടുകളും കേന്ദ്രീകരിച്ച് ഡല്‍ഹി പൊലീസ് നടത്തുന്ന റെയ്ഡില്‍ ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുര്‍കായസ്ഥ ഉള്‍പ്പെടെയുള്ളവരെ കസ്റ്റഡിയിലെടുത്തു. മാധ്യമപ്രവര്‍ത്തകരെ മൂന്നായിതിരിച്ച് നടത്തിയ റെയ്‌ഡിൽ ആദ്യ പട്ടികയില്‍ ഉള്‍പ്പെട്ടവരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. എഴുത്തുകാരിയും ഇന്ത്യന്‍ റൈറ്റേഴ്‌സ് ഫോറം സഹസ്ഥാപകയുമായ ഗീത ഹരിഹരന്‍, ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുര്‍കായസ്ഥ, ഗുജറാത്ത് കലാപത്തിന്റെ ഇരകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സാമൂഹ്യപ്രവര്‍ത്തകയും സിറ്റിസണ്‍സ് ഫോര്‍ ജസ്റ്റിസ് ആന്റ് പീസ് അധ്യക്ഷ ടീസ്ത സെതല്‍വാദ് എന്നിവര്‍ കസ്റ്റഡിയിലായി. […]

Local News

കുന്ദമംഗലത്ത് മാധ്യമപ്രവർത്തകന് നേരെ ഗുണ്ടാ ആക്രമണം

  • 29th August 2023
  • 0 Comments

ഗുണ്ടാ- ലഹരി മാഫിയയുടെ ആ ക്രമണത്തിൽ.കുന്ദമംഗലത്ത് മാധ്യമപ്രവർത്തകന് പരിക്കേറ്റു. അദ്ദേഹത്തിന്റെ കാർ കേടുവരുത്തുകയും ചെയ്തിട്ടുണ്ട്. എൻലൈറ്റ് ന്യൂസ് ലേഖകൻ പുതുക്കുടി ബഷീറിനെതിരെയാണ് ഇന്നലെരാത്രി മുണ്ടക്കലിൽ വച്ച് ആക്രമണം നടന്നത്.അദ്ദേഹത്തിന്റെ കാർ മറ്റൊരു സ്കൂട്ടറിൽ ഇടിച്ചെന്നരോപിച്ചാണ് റോഡിന് കുറുകെ ബൈക്കുകൾ നിർത്തി യാത്ര തടസ്സപ്പെടുത്തുകയും കയ്യേറ്റം നടത്തുകയും ചെയ്തത്. സ്കൂട്ടറിനു എന്തെങ്കിലും കേട് സംഭവിച്ചിട്ടുണ്ടെങ്കിൽ അതിനെപ്പറ്റി സംസാരിക്കാൻ തയ്യാറാണെന്ന് പറഞ്ഞെങ്കിലും അസഭ്യവർഷം നടത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത് നെഞ്ചിൽ ചവിട്ടി വീഴ്ത്തുകയായിരുന്നെന്ന് ബഷീർ കുന്ദമംഗലം പോലീസിൽ പരാതിപ്പെട്ടു.നേരത്തെ പല കേസുകളിലും […]

National News

മോദിയോട് ചോദ്യം ചോദിചു; മാധ്യമപ്രവർത്തകക്കെതിരെ സൈബർ ബുള്ളിയിംഗ്;അംഗീകരിക്കാനാവാത്തതെന്ന് വൈറ്റ് ഹൗസ്

  • 27th June 2023
  • 0 Comments

മോദിയോട് ചോദ്യം ചോദിച്ച മാധ്യമ പ്രവർത്തകക്കെതിരെ നടന്ന സൈബർ ബുള്ളിയിങ് അംഗീകരിക്കാൻ ആകാത്തതെന്ന് വൈറ്റ് ഹൗസ്. സൈബർ ബുള്ളിയിങ് ജനാധിപത്യത്തിൻ്റെ മൂല്യങ്ങൾക്കെതിരാണെന്നും വൈറ്റ് ഹൗസ് പറഞ്ഞു. കഴിഞ്ഞ ആഴ്ച മോദി നടത്തിയ യുഎസ് സന്ദർശനവേളയിലാണ് വാൾ സ്ട്രീറ്റ് ജേണൽ മാധ്യമപ്രവർത്തകയായ സബ്രീന സിദ്ധീക്കി വിവാദ ചോദ്യം ചോദിച്ചത്. ഇന്ത്യയിലെ മുസ്ലിങ്ങൾ അടക്കമുള്ള ന്യൂനപക്ഷങ്ങളുടെ അവകാശ സംരക്ഷണത്തിനായി സർക്കാർ എന്ത് ചെയ്തു എന്നായിരുന്നു ചോദ്യം.ചോദ്യത്തിന്, ‘ജനാധിപത്യം ഞങ്ങളുടെ സിരകളിൽ ഒഴുകുന്നു. മതം, ജാതി തുടങ്ങിയ കാര്യങ്ങളിലൊന്നും ഒരുതരത്തിലുള്ള വിവേചനത്തിനും […]

Kerala News

നിയമ സഭയിലെ മാധ്യമങ്ങൾക്കുള്ള വിലക്ക്; പിൻവലിക്കാൻ സ്പീക്കർക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

  • 26th February 2023
  • 0 Comments

നിയമ സഭയിലെ ദൃശ്യങ്ങൾ പകർത്താൻ മാധ്യമങ്ങൾക്കുള്ള വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് സ്പീക്കർക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്.കാലങ്ങളായി നിയമ സഭയിൽ ചോദ്യോത്തര വേള വരെയുള്ള നടപടി ക്രമങ്ങൾ പകർത്താൻ മാധ്യമപ്രവർത്തകരെ ഗാലറിയിൽ പ്രവേശിപ്പിക്കുമായിരുന്നു എന്നാൽ കോവിഡിന്റെ പശ്ചാത്തലത്തിൽ പ്രവേശനം റദ്ദാക്കിയിരുന്നു . കോവിഡ് ലോകത്ത് നിന്ന് മാറിയിട്ടും എല്ലാ പ്രോട്ടോകോളുകളും പിൻ വലിച്ചിട്ടും പ്രവർത്തകർക്ക് ഏർപ്പെടുത്തിയിരിക്കുന്ന വിലക്ക് ഇതുവരെയായും പിൻവലിച്ചിട്ടില്ല.ആ വിലക്ക് പിന്വലിക്കണമെന്നാണ് കത്തിൽ വി ഡി സതീശൻ ആവശ്യപ്പെടുന്നത്. കത്തിന്റെ പൂർണരൂപം ജനാധിപത്യ സംവിധാനത്തില്‍ നിയമ നിര്‍മ്മാണ സഭകള്‍, […]

Kerala News

കൊല്ലം റെയിൽവേ സ്റ്റേഷനിൽ മാധ്യമ പ്രവർത്തകന് പോലീസ് മർദ്ദനം; മുഖ്യ മന്ത്രിക്ക് പരാതി നൽകി

കൊല്ലം റെയിൽവെ സ്റ്റേഷനിൽ വച്ച് മാധ്യമ പ്രവർത്തകനെ പോലീസ് കാരണമില്ലാതെ മർദിച്ചതായി പരാതി. വർത്തമാനം പത്രത്തിന്റെ പത്രാധിപൻ ആസിഫ് അലിയെ ആണ് കൊല്ലം റെയിൽവെ സ്റ്റേഷനിലെ പോലീസുകാർ ഉപദ്രവിച്ചത്. സംഭവത്തിൽ ആസിഫ് അലി മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും പരാതി നൽകി. ഔദ്യോഗിക ആവശ്യത്തിന് ശേഷം കൊല്ലത്തുനിന്ന് കോഴിക്കോട്ടേക്ക് മടങ്ങുകയായിരുന്ന ആസിഫ് അലിയെ ട്രെയിൻ കയറാനായി പോകുമ്പോൾ പോലീസുദ്യോഗസ്ഥൻ തടഞ്ഞ് വെച്ച് തിരിച്ചറിയൽ രേഖകൾ ആവശ്യപ്പെട്ടു. എന്തിനാണെന്ന് ചോദിച്ചതോടെ , പോലീസ് സ്റ്റേഷനിൽ കൊണ്ട് പോയി മർദിച്ചതായും […]

News Sports

മാധ്യമ പ്രവര്‍ത്തകനെതിരെ വൃദ്ധിമാന്‍ സാഹയുടെ ആരോപണം; അന്വേഷിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിച്ച് ബിസിസിഐ

  • 26th February 2022
  • 0 Comments

മാധ്യമ പ്രവര്‍ത്തകന്‍ ഭീഷണിപ്പെടുത്തിയെന്ന ഏറെ കോളിളക്കം സൃഷ്ടിച്ച ഇന്ത്യന്‍ വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയുടെ ആരോപണം വിശദമായി അന്വേഷിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിച്ച് ബിസിസിഐ . സാഹ ട്വിറ്ററിലൂടെയാണ് ആരോപണം പുറത്തുവിട്ടത്. വാട്‌സ്ആപ്പ് സന്ദേശത്തിന്റെ സ്‌ക്രീന്‍ ഷോട്ടും അദ്ദേഹം പങ്കുവച്ചിരുന്നു. എന്നാല്‍ മാധ്യമ പ്രവര്‍ത്തകന്റെ പേര് പുറത്തുവിടാന്‍ സാഹ തയ്യാറായിരുന്നില്ല. രാജീവ് ശുക്ല (ബിസിസിഐ വൈസ് പ്രസിഡന്റ്), അരുണ്‍ സിംഗ് ധുമാല്‍ (ട്രഷറര്‍), പ്രഭ്‌തേജ് സിംഗ് ഭാട്ടിയ (ബിസിസിഐ ഉന്നാതാധികാരി സമിതി അംഗം) എന്നിവരടങ്ങുന്നതാണ് മുന്നംഗ […]

National News

മാധ്യമ പ്രവർത്തകനും ചലച്ചിത്ര നിർമാതാവുമായിരുന്ന പ്രദീപ്​ ഗുഹ അന്തരിച്ചു

  • 22nd August 2021
  • 0 Comments

ചലച്ചിത്ര നിർമാതാവും മാധ്യമപ്രവർത്തകനുമായിരുന്ന പ്രദീപ്​ ഗുഹ അന്തരിച്ചു. 69 വയസായിരുന്നു. മുംബൈയിലെ കോകിലബെൻ ധീരുഭായ്​ അംബാനി ആശപത്രിൽ അർബുദ ബാധയെ തുടർന്നായിരുന്നു അന്ത്യം .​ ഋത്വിക്​ റോഷൻ, കരിഷ്മ കപൂർ എന്നിവർ അഭിനയിച്ച ‘ഫിസ’ 2008ൽ പുറത്തിറങ്ങിയ ‘ഫിർ കഭി’ എന്നീ ചിത്രങ്ങളുടെ നിർമാതാവായിരുന്നു നാല്​ പതിറ്റാണ്ടുകാലം മാധ്യമ, പരസ്യം, മാർക്കറ്റിങ്​, ബ്രാൻഡിങ്​ മേഖലകളിൽ പ്രവർത്തിച്ച പ്രദീപ് ഗുഹ . 30 വർഷക്കാലം ടൈംസ്​ ഗ്രൂപ്പിനൊപ്പമുണ്ടായിരുന്നു. കമ്പനിയുടെ പ്രസിഡന്‍റായിഅദ്ദേഹം സേവനം അനുഷ്​ടിച്ചിട്ടുണ്ട് . കമ്പനിയുടെ ബോർഡ്​ ഓഫ്​ […]

Kerala News

എല്ലാ മാധ്യമ പ്രവർത്തകർക്കും അടിയന്തിര പ്രാധാന്യത്തോടെ വാക്സിനേഷൻ നൽകാൻ പ്രത്യേക സംവിധാനം

എല്ലാ മാധ്യമ പ്രവർത്തകർക്കും അടിയന്തിര പ്രാധാന്യത്തോടെ വാക്സിനേഷൻ നൽകാൻ പ്രത്യേക സംവിധാനം. ഇത് സംബന്ധിച്ച് സർക്കാരിൻ്റെ പ്രത്യേക ഉത്തരവ് രണ്ടു ദിവസത്തിനകം പുറത്തിറങ്ങും. ഓൺലൈൻ സംവിധാനമാണ് ഒരുക്കുന്നത്. പോർട്ടൽ രണ്ടു ദിവസത്തിനകം സജ്ജമാക്കുമെന്ന് ജില്ല കോവിഡ് വാക്സീൻ നോഡൽ ഓഫിസർ ഡോ. എം.ജി. ശിവദാസ് കേരള പത്രപ്രവർത്തക അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ കെ സുമേഷിനെ അറിയിച്ചു. കേരള പത്രപ്രവർത്തക അസോസിയേഷൻ നൽകിയ നിവേദനത്തിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. ജില്ല ബ്യൂറോകളിൽ ജോലി ചെയ്യുന്നവർക്ക് മാത്രമല്ല പ്രാദേശിക തലത്തിൽ […]

മാധ്യമ പ്രവർത്തകൻ എസ്‌വി പ്രദീപിന്റെമരണം;അന്വേഷണം പുരോഗമിക്കുന്നു

  • 15th December 2020
  • 0 Comments

മാധ്യമ പ്രവർത്തകൻ എസ്‌വി പ്രദീപിന്റെ മരണത്തിൽ അന്വേഷണം പുരോഗമിക്കുന്നു.തിരുവനന്തപുരം ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണർ പ്രദീപിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. അപകടം ഉണ്ടാക്കിയെന്ന് കരുതപ്പെടുന്ന ടിപ്പർ ലോറിയുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. ടിപ്പർ കേന്ദ്രീകരിച്ചാണ് പ്രത്യേക സംഘത്തിന്റെ അന്വേഷണം. ഇന്നലെ ഉച്ച തിരിഞ്ഞ് 3.10 നാണ് തിരുവനന്തപുരത്ത് നിന്ന് പള്ളിച്ചലിലേക്ക് പോകുന്നതിനിടയിൽ ലോറിയുടെ മധ്യഭാഗം ഇടിച്ച് പ്രദീപ് റോഡിൽ വീഴുകയായിരുന്നു എന്ന് പോലീസ് കണ്ടെത്തിയത് . തുടർന്ന് വാഹനത്തിന്റെ പിൻചക്രങ്ങൾ ശരീരത്തിലൂടെ കയറിയിറങ്ങി എന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ട്.വാഹനത്തെ […]

error: Protected Content !!