Kerala News

എല്‍.ഡി.എഫ് സര്‍ക്കാറിന്‍റെ പ്രതിച്ഛായ തകര്‍ക്കാനുള്ള പ്രതിപക്ഷ ശ്രമം വിലപ്പോവില്ലെന്ന് ജോസ് കെ. മാണി

വ്യക്തികള്‍ക്കെതിരായ കേസുകള്‍ മുന്‍നിര്‍ത്തി എല്‍.ഡി.എഫ് സര്‍ക്കാറിന്‍റെ പ്രതിച്ഛായ തകര്‍ക്കാനുള്ള പ്രതിപക്ഷ ശ്രമം വിലപ്പോവില്ലെന്ന് കേരള കോൺഗ്രസ് നേതാവ് ജോസ് കെ. മാണി. സംവരണ വിഷയത്തില്‍ മലക്കംമറിഞ്ഞതിന്‍റെ ജാള്യത മറയ്ക്കാനുള്ള ശ്രമാണ് പ്രതിപക്ഷത്തിന്‍റേതെന്നും തെരഞ്ഞെടുപ്പുകള്‍ അടുത്തതോടെ സര്‍ക്കാറിന്‍റെ ജനക്ഷേമ പദ്ധതികളില്‍ നിന്നും ശ്രദ്ധതിരിക്കാനുള്ള നീക്കമാണിതെന്നും ജോസ് കെ. മാണി പറഞ്ഞു.

Kerala

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പങ്കിടും: കേരള കോണ്‍ഗ്രസ്സ്

കോട്ടയം: ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം പങ്കിടാൻ ജോസ് കെ മാണി വിഭാഗവും പി ജെ ജോസഫ് വിഭാഗവും തമ്മിൽ ധാരണയിലെത്തി. ആദ്യ ടേമില്‍ ജോസ് കെ. മാണി വിഭാഗത്തിലെ സെബാസ്റ്റ്യന്‍ കളത്തിങ്കല്‍ പ്രസിഡന്റ് ആകും. രണ്ടാം ടേമില്‍ ജോസഫ് വിഭാഗത്തിന്റെ സ്ഥാനാര്‍ത്ഥി പ്രസിഡന്റ് സ്ഥാനം വഹിക്കാനും ധാരണയായി. ഇരുവിഭാഗങ്ങളും രണ്ടു സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതോടെയാണ് പ്രസിഡണ്ട് സ്ഥാനം വിവാദത്തിലായത് നേരത്തെ തന്നെ വിഭാഗീയത പിടിമുറുക്കിയ കേരള കോണ്‍ഗ്രസിൽ തിരഞ്ഞെടുപ്പ് പ്രതിസന്ധിയിലാക്കി. തുടര്‍ന്ന് ഇരു വിഭാഗങ്ങളും തമ്മിലുള്ള തര്‍ക്കം […]

error: Protected Content !!