‘പുലിപ്പല്ലല്ലേ, ആറ്റംബോംബൊന്നുമല്ലല്ലോ; ചില ഉദ്യോഗസ്ഥര്‍ അമിത താല്പര്യമെടുത്ത് ആഘോഷമാക്കുന്ന രീതി ഒരുതരത്തിലും അഭികാമ്യമല്ല: ഡോ. ജോണ്‍ ബ്രിട്ടാസ് എംപി
റാപ്പര്‍ വേടന്റെ വിഷയത്തില്‍ സൃഷ്ടിക്കപ്പെട്ട വിവാദത്തെക്കുറിച്ച് പ്രതികരിച്ച് രാജ്യസഭാഗം ഡോ. ജോണ്‍ ബ്രിട്ടാസ് എം പി. വിഷയത്തില്‍ ചില ഉദ്യോഗസ്ഥര്‍ അമിത താല്പര്യമെടുത്ത് ആഘോഷമാക്കുന്ന രീതി ഒരുതരത്തിലും അഭികാമ്യമല്ലെന്നും അദ്ദേഹം പങ്കുവെച്ച ഫേസ്ബുക്ക് കുറുപ്പില്‍ പറയുന്നു. ”വേടന്റെ അമ്മ ശ്രീലങ്കന്‍ വംശജ, ആ കണക്ഷന്‍ കേസില്‍ ഉണ്ടെന്ന് വനംവകുപ്പ്” എന്ന വ്യാഖ്യാന രീതിയെയും അദ്ദഹം ശക്തിയായി എതിര്‍ത്തു. വംശീയ യുദ്ധം നടക്കുന്ന സ്ഥലങ്ങളില്‍ പോലും ഇത്തരത്തിലുള്ള ഉദ്‌ഘോഷമുണ്ടാവില്ലെന്നും അദ്ദേഹം കുറുപ്പില്‍ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം റാപ്പര്‍ […]
