ജോലിയിൽ തിരികെ പ്രവേശിക്കില്ല: നിലപാടിൽ ഉറച്ച് ഐഎഎസ് ഉദ്യോഗസ്ഥന്‍
കഴിഞ്ഞ ദിവസം രാജിവെച്ച മലയാളി ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്‍ ജോലിയില്‍ തിരികെ പ്രവേശിക്കില്ലെന്ന് വ്യക്തമാക്കി. കഴിഞ്ഞ ദിവസം വീട്ടില്‍ എത്തിയപ്പോഴാണ് നോട്ടീസിനെ കുറിച്ച് താൻ അറിഞ്ഞത്. രാജി സ്വീകരിക്കാത്തതിനാല്‍ ജോലിയില്‍ തിരികെ പ്രവേശിക്കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ എന്റെ അഭിപ്രായം ഞാന്‍ ജനങ്ങളോട് പറഞ്ഞതാണ്. അതില്‍ ഉറച്ച് നില്‍ക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ഇനിയും ജോലിയില്‍ തിരികെ പ്രവേശിക്കുന്നത് ശരിയാകുമെന്ന് കരുതുന്നില്ലെന്ന് കണ്ണന്‍ ഗോപിനാഥന്‍ ഒരു മുഖ്യ മാധ്യമത്തോട് പറഞ്ഞു. കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതില്‍ […]