വളരെ വ്യത്യസ്തമായ സാഹചര്യം, കാര്യങ്ങള്‍ ഏതുനിമിഷവും കൈവിട്ടുപോകാം; യുഎസ് പൗരന്‍മാര്‍ പെട്ടെന്ന് യുക്രെയ്ന്‍ വിടണമെന്ന് ജോ ബൈഡൻ
യുഎസ് പൗരന്‍മാര്‍ എത്രയും പെട്ടെന്ന് യുക്രെയ്ന്‍ വിടണമെന്ന് പ്രസിഡന്റ് ജോ ബൈഡൻ . റഷ്യന്‍ അധിനിവേശമുണ്ടായാല്‍ അമേരിക്കക്കാരെ രക്ഷിക്കാന്‍ പോലും ഒരു കാരണവശാലും യുക്രെയ്‌നിലേക്ക് യുഎസ് സൈനികരെ അയക്കില്ലെന്നും ബൈഡന്‍ ആവർത്തിച്ചു .’ലോകത്തിലെ വലിയ സൈന്യവുമായാണ് നമ്മള്‍ ഇടപാട് നടത്തുന്നത്. വളരെ വ്യത്യസ്തമായ സാഹചര്യമാണ്. കാര്യങ്ങള്‍ ഏതുനിമിഷവും കൈവിട്ടുപോകാം”, ബൈഡന്‍ പറഞ്ഞു. . 24 മണിക്കൂറിനിടെ ബെലാറസ്, യുക്രൈന്‍ അതിര്‍ത്തിയിലെ സേനാവിന്യാസം റഷ്യ വേഗത്തിലാക്കിയെന്ന് പെന്റഗണ്‍ വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു. സര്‍വസജ്ജീകരണങ്ങളുമായി നിലവില്‍ ഏകദേശം 1.3 […]

