ചോദ്യം ഇഷ്ടപ്പെട്ടില്ല;മൈക്ക് ഓൺ ആണെന്നറിയാതെ മാധ്യമപ്രവർത്തകനെ തെറി വിളിച്ച് ബൈഡന്‍
വൈറ്റ് ഹൗസില്‍ പത്രസമ്മേളനം നടത്തുന്നതിനിടെ മാധ്യമപ്രവര്‍ത്തകനെ പരസ്യമായി തെറി വിളിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍.ഫോക്‌സ് ന്യൂസിലെ മാധ്യമപ്രവര്‍ത്തകനെ ‘സ്റ്റുപിഡ് സണ്‍ ഓഫ് എ ബിച്’ (Stupid son of a Bitch) എന്ന് മൈക്കിലൂടെയാണ് ബൈഡന്‍പതിഞ്ഞ സ്വരത്തിൽ വിളിച്ചത്. വൈറ്റ്ഹൗസില്‍ നടന്ന പത്രസമ്മേളനത്തിനിടെ തിങ്കളാഴ്ചയായിരുന്നു സംഭവം. പരിപാടി കഴിഞ്ഞ് മാധ്യമപ്രവര്‍ത്തകര്‍ മുറിയില്‍ നിന്ന് ഇറങ്ങുമ്പോള്‍, ഫോക്‌സ് ന്യൂസിലെ ഒരു റിപ്പോര്‍ട്ടര്‍, വിലക്കയറ്റം ഒരു രാഷ്ട്രീയ ബാധ്യതയാണോ എന്ന് ചോദ്യം ബൈഡനോട് ഉന്നയിച്ചു. ഇതില്‍ ക്ഷുഭിതനായാണ് ബൈഡന്‍ […]


