National

ജെഎന്‍യുവില്‍ സംഘര്‍ഷം; നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

  • 1st March 2024
  • 0 Comments

ഡല്‍ഹി: ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ സംഘര്‍ഷം. എബിവിപി- ഇടതു സംഘടനാ പ്രവര്‍ത്തകര്‍ തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. സംഘര്‍ഷത്തില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ക്യാമ്പസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യോഗത്തിനിടെയാണ് സംഘര്‍ഷമുണ്ടായത്. ഇന്നലെ രാത്രിയാണ് സംഘര്‍ഷം ഉണ്ടായത്. എബിവിപി പ്രവര്‍ത്തകരാണ് സംഘര്‍ഷമുണ്ടാക്കിയതെന്ന് ഇടത് സംഘടനകള്‍ ആരോപിച്ചു. സ്‌കൂള്‍ ഓഫ് ലാംഗ്വേജിലെ തെരഞ്ഞെടുപ്പ് കമ്മിറ്റി അംഗങ്ങളുടെ തെരഞ്ഞെടുപ്പിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്നുണ്ടായ തര്‍ക്കം നിയന്ത്രണാതീതമാവുകയും അക്രമത്തിലേക്ക് നീങ്ങുകയുമായിരുന്നു. ചില വിദ്യാര്‍ഥികളെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് സര്‍വകലാശാലയിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.ഒരാള്‍ വടികൊണ്ട് വിദ്യാര്‍ഥികളെ […]

National News

ജെ.എന്‍.യു ക്യാമ്പസിനുള്ളില്‍ അജ്ഞാത മൃതദേഹം,അഴുകിയ നിലയിൽ

ജെ.എന്‍.യു ക്യാമ്പസിനുള്ളില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി.മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ മൃതദേഹം അഴുകിയ നിലയിലായിരുന്നു. 45 വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. വെള്ളിയാഴ്ച വൈകുന്നേരം ആറര മണിയോടെ വിവരം ലഭിച്ച പോലീസ്തുടര്‍ന്ന് ക്യാമ്പസിലെത്തിയ പോലീസ് അന്വേഷണം ആരംഭിച്ചു. എന്നാല്‍ മരിച്ച വ്യക്തിയെ തിരിച്ചറിഞ്ഞിട്ടില്ല. കോളേജിലെ വിദ്യാര്‍ഥിയാണോ അധ്യാപകനോ മറ്റ് ജീവനക്കാരനോ ആണോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. സ്ഥലത്ത് ഫോറന്‍സിക് വിദഗ്ധരും എത്തി പരിശോധന നടത്തുന്നുണ്ട്. ക്യാമ്പസിലെ കാടുപിടിച്ച് കിടക്കുന്ന സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്.മൃതദേഹം […]

National News

പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ച നടാഷ നർവാളിനെതിരെ​ യുഎപിഎ ചുമത്തി

ഡൽഹി : ഫെബ്രുവരി 22 ന് ജാഫ്രാബാദ് മെട്രോ സ്റ്റേഷന് പുറത്ത് പൗരത്വ നിയമത്തിനെതിരെ സമാധാനപരമായ പ്രതിഷേധത്തിൽ പങ്കെടുത്ത ജെഎൻയു വിദ്യാർത്ഥി നടാഷ നർവാളിനെതിരെ​ യുഎപിഎ ചുമത്തി. പ്രക്ഷോഭത്തിൽ പങ്കെടുക്കുക മാത്രം ചെയ്ത നടാഷയെയും സുഹൃത്തിനെയും പ്രതിഷേധനത്തിൽ പങ്കെടുത്തതിനെ തുടർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. യാതൊരു പ്രകോപനവും കൂടാതെ ആയിരുന്നു പോലീസ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഡൽഹി കലാപത്തിൽ ഈ നിയമം ചുമത്തപ്പെടുന്ന ഒമ്പതാമത്തെയാളാണ്​ നടാഷ . ഫെബ്രുവരി ഇവരുടെ അറസ്റ്റുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ പ്രകാരമായിരുന്നു […]

News

ജെഎന്‍യു വിസിയെ മാറ്റണം; ബിനോയ് വിശ്വം എംപി കത്ത് നല്‍കി

ജെഎന്‍യുവില്‍ ആക്രമണമുണ്ടായ പശ്ചാത്തലത്തില്‍ വിസി ജഗദീഷ് കുമാറിനെ നീക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് മന്ത്രി രമേശ് പൊക്രിയാലിന് സിപിഐ നേതാവ് ബിനോയ് വിശ്വം എം പി കത്ത് നല്‍കി. കഴിഞ്ഞ ദിവസം ബിനോയ് വിശ്വം ജെഎന്‍യു കാമ്പസ് സന്ദര്‍ശിച്ചിരുന്നു. വിസിയെ സ്ഥാനത്ത് നിന്ന് നീക്കുന്നത് വരെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍. അതേസമയം കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം ഇന്ന് ജഗദീഷ് കുമാറുമായി ചര്‍ച്ച നടത്തും. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുമായി ചര്‍ച്ച […]

Local

പ്രതിഷേധ പ്രകടനവും സംഗമവും നടത്തി

കുന്ദമംഗലം : ഫ്രറ്റേണിറ്റി മൂവ്മെന്റ് കുന്നമംഗലം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ജെ.എൻ.യു വിലെ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും നേരെയുണ്ടായ എ.ബി.വി.പി – ആർ.എസ്.എസ് ഗുണ്ടാവിളയാട്ടത്തിനെതിരെ കുന്നമംഗലത്ത് പ്രതിഷേധപ്രകടനവും സംഗമവും നടന്നു. പ്രതിഷേധസംഗമം ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ജില്ലാ സെക്രട്ടറി മുസ്‌ലിഹ് പെരിങ്ങോളം ഉദ്ഘാടനം ചെയ്തു. പ്രകടനത്തിന് നൂറുദ്ധീൻ ചെറൂപ്പ, ലുലു കുന്നമംഗലം, മുസ്അബ്‌ പെരിങ്ങോളം, ഷാദ് കുറ്റിക്കാട്ടൂർ, മുബീന പെരിങ്ങോളം, മുആദ് ഒളവണ്ണ തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.

News

ജെഎന്‍യുവിലെ അക്രമം അസഹിഷ്ണുതയുടെ അഴിഞ്ഞാട്ടം; മുഖ്യമന്ത്രി

തിരുവനന്തപുരം: ജെഎന്‍യുവില്‍ വിദ്യാര്‍ഥികള്‍ക്കു നേരെ ഉണ്ടാകുന്ന കടന്നാക്രമണം അസഹിഷ്ണുതയുടെ അഴിഞ്ഞാട്ടമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ല്‍ വിദ്യാര്‍ഥികളെയും അധ്യാപകരെയും നാസി മാതൃകയില്‍ ആക്രമിച്ചവര്‍ രാജ്യത്ത് അരക്ഷിതാവസ്ഥയും കലാപവും സൃഷ്ടിക്കാന്‍ ഇറങ്ങിയവരാണ്. ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റിനെ ആശുപത്രിയില്‍ കൊണ്ടുപോയ ആംബുലന്‍സ് തടയാന്‍ എബിവിപിക്കാര്‍ തയ്യാറായി എന്ന വാര്‍ത്ത കലാപ പദ്ധതിയുടെ വ്യാപ്തി സൂചിപ്പിക്കുന്നതാണെന്ന് പിണറായി ഫെയ്സ്ബുക്കില്‍ കുറിച്ചു. പോസ്റ്റിന്റെ പൂര്‍ണരൂപം വിദ്യാര്‍ത്ഥികള്‍ക്കു നേരെ ഉണ്ടാകുന്ന കടന്നാക്രമണം അസഹിഷ്ണുതയുടെ അഴിഞ്ഞാട്ടമാണ്. ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാല ക്യാമ്പസില്‍ വിദ്യാര്‍ത്ഥികളെയും […]

National

ജെഎന്‍യു അക്രമം; നാലുപേര്‍ അറസ്റ്റില്‍

ജെഎന്‍യും സര്‍വകലാശാലയില്‍ മുഖംമൂടി ധരിച്ച് ക്യാമ്പസിലെ വിദ്യാര്‍ത്ഥികള്‍ക്കു അധ്യാപകര്‍ക്കും നേരെ ആക്രമണം നടത്തിയനാല് പേരെ പൊലീസ് പിടികൂടി. എബിവിപി പ്രവര്‍ത്തകരാണ് ആക്രമിച്ചതെന്നാണ് വിദ്യാര്‍ത്ഥി യൂണിയന്റെ പ്രതികരണം. വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റും എസ്എഫ്ഐ നേതാവുമായ ഐഷി ഘോഷിനും സര്‍വകലാശാലയിലെ സെന്റര്‍ ഓഫ് സ്റ്റഡി ഓഫ് റീജണല്‍ ഡെവലപ്മെന്റിലെ അധ്യാപിക പ്രൊഫ. സുചിത്ര സെന്നിനും അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റു. മുഖംമൂടി ധരിച്ചെത്തിയ സംഘമാണ് ഹോസ്റ്റലിലും കാമ്പസിലും അക്രമം അഴിച്ചു വിട്ടത്. ഇത് ഇടത് സംഘടനകളെന്നാണ് എ.ബി.വി.പിയുടെ ആരോപണം. അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ […]

National

ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥി സമരം ഇന്നും തുടരും; അധ്യാപകരും പ്രതിഷേധത്തില്‍

  • 19th November 2019
  • 0 Comments

ന്യൂഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരം ഇന്നും തുടരും. ഹോസ്റ്റല്‍ ഫീസ് വര്‍ധനയടക്കമുള്ള വിഷയങ്ങളില്‍ പ്രതിഷേധിച്ച് നടത്തുന്ന സമത്തില്‍ ഇന്നലെ വിദ്യാര്‍ത്ഥികളെ പോലീസ് ക്രൂരമായി മര്‍ദിച്ചിരുന്നു. തുടര്‍ന്ന് ഇതില്‍ പ്രതിഷേധിച്ച് അധ്യാപകരും രംഗത്തെത്തിയിരുന്നു. പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് അധ്യാപക സംഘടനകള്‍ ഇന്ന് ക്യാമ്പസില്‍ പ്രതിഷേധ യോഗം ചേരും. ഇന്നലെ വിദ്യാര്‍ത്ഥികള്‍ നടത്തിയ മാര്‍ച്ചില്‍ ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികളെ പോലും പോലീസ് തല്ലിച്ചതച്ചെന്ന് അധ്യാപകര്‍ ആരോപിച്ചു. വിദ്യാര്‍ഥികളെ ക്രൂരമായി തല്ലിച്ചതയ്ക്കുന്നതിന്റേയും ചോരയൊലിച്ചുനില്‍ക്കുന്ന സമരക്കാരുടേയുമൊക്കെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലും ടെലിവിഷന്‍ വാര്‍ത്തകളിലും നിറഞ്ഞിരുന്നു. […]

National

ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥി പ്രക്ഷോപം ശക്തമാവുന്നു

  • 11th November 2019
  • 0 Comments

ന്യൂദല്‍ഹി: ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥി വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥി പ്രക്ഷോഭം ശക്തമാവുന്നു. ഫീസ് വര്‍ധന, ഹോസ്റ്റലുകളിലെ സമയ നിയന്ത്രണം, വസ്ത്രത്തിന് പ്രത്യേക കോഡ് തുടങ്ങിയ നയങ്ങള്‍ക്കെതിരെയാണ് പ്രതിഷേധം. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പങ്കെടുക്കുന്ന ബിരുദദാന ചടങ്ങിന്റെ വേദിയ്ക്ക് സമീപമാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിക്കുന്നത്. ചടങ്ങിനെത്തിയ കേന്ദ്രമന്ത്രി രമേഷ് പൊക്രിയാലിനെ വിദ്യാര്‍ത്ഥികള്‍ തടഞ്ഞു.തുടര്‍ന്ന് വിദ്യാര്‍ത്ഥികളില്‍ പലരേയും പൊലീസ് അറസ്റ്റ് ചെയ്ക് നീക്കി. കഴിഞ്ഞ രണ്ട് ആഴ്ചയോളമായി ജെ.എന്‍.യുവില്‍ വിദ്യാര്‍ഥികള്‍ സമരത്തിലാണ്. പുതിയ സമയക്രമത്തിലെ അതൃപ്തി വിദ്യാര്‍ഥികള്‍ രേഖാമൂലം വൈസ് ചാന്‍സലറെ […]

error: Protected Content !!