കരാര്‍ കൃഷിയിലേക്കോ കോര്‍പ്പറേറ്റ് കൃഷിയിലേക്കോ ഇല്ല; കര്‍ഷകര്‍ക്ക് ഉറപ്പ് നല്‍കി റിലയന്‍സ്
കര്‍ഷകരുടെ ജിയോ ബഹിഷ്‌കരണാഹ്വാനത്തിന് പിന്നാലെ കര്‍ഷകര്‍ക്ക് ഉറപ്പുമായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്. കരാര്‍ കൃഷിയിലേക്കോ കോര്‍പ്പറേറ്റ് കൃഷിയിലേക്കോ ഇല്ലെന്ന് റിലയന്‍സ് കര്‍ഷകര്‍ക്ക് ഉറപ്പ് നല്‍കി. ഇക്കാര്യം റിലയന്‍സ് പുറത്തിറങ്ങിയ പ്രസ്താവനയിലൂടെയാണ് വ്യക്തമാക്കിയത്. താങ്ങുവിലയില്‍ കുറവ് വരുത്തി കര്‍ഷകരില്‍ നിന്നും ഉല്‍പ്പന്നങ്ങള്‍ സംഭരിക്കില്ല, ഏതെങ്കിലും പ്രദേശത്ത് കരാര്‍ കൃഷിക്കായി റിലയന്‍സ് ഭൂമി വാങ്ങില്ല, അങ്ങനെ ഭൂമി വാങ്ങി കരാര്‍ കൃഷി നടത്തിയിട്ടില്ല, ഇനിയും നടത്തില്ല. രാജ്യത്തെ അന്നദാതാക്കളായ കര്‍ഷകരുടെ ക്ഷേമം ഉറപ്പാക്കി മാത്രമെ മുന്നോട്ട് പോവുകയുള്ളൂവെന്നും റിലയന്‍സ് പ്രസ്താവനയില്‍ […]