ഇടുക്കി ജില്ലയില്‍ ജീപ്പ് സഫാരി പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണത്തോടെ അനുമതി
ഇടുക്കി ജില്ലയില്‍ സുരക്ഷാഭീഷണിയെ തുടര്‍ന്ന് ഈ മാസം 5 മുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്ന ജീപ്പ് സഫാരി, ഓഫ്-റോഡ് പ്രവര്‍ത്തനങ്ങള്‍ നാളെ (ജൂലൈ 16) മുതല്‍ ഘട്ടം ഘട്ടമായി പുനരാരംഭിക്കുന്നതിന് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. ഇടുക്കി, ദേവികുളം സബ്ഡിവിഷന് കീഴിലുള്ള ഒന്‍പത് റൂട്ടുകള്‍ക്കാണ് ആദ്യഘട്ടത്തില്‍ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിന് അനുമതി നല്‍കുന്നത്. കേരള അഡ്വഞ്ചര്‍ ടൂറിസം പ്രൊമോഷന്‍ സൊസൈറ്റി (കെഎടിപിഎസ്) സുരക്ഷാ മാനദണ്ഡങ്ങളും റൂട്ട് അടിസ്ഥാനമാക്കിയുള്ള അനുമതികളും പാലിച്ചായിരിക്കണം പ്രവര്‍ത്തനം. റൂട്ടുകളും സുരക്ഷാ മാനദണ്ഡങ്ങളും നിര്‍ണയിക്കുന്നതിനായിഇടുക്കി ദേവികുളം സബ് കളക്ടര്‍മാര്‍ […]







