News

ജപ്പാന്‍ പൈപ്പ് പൊട്ടി വെള്ളം പാഴാവുന്നു; നടപടിയെടുക്കാതെ അധികൃതര്‍

  • 19th June 2020
  • 0 Comments

കാരന്തൂര്‍ മെഡിക്കല്‍ കോളേജ് റോഡില്‍ ജപ്പാന്‍ കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം പാഴാവുന്നു. ബൈപ്പാസ് റോഡിന് സമീപത്ത് പാലക്കോട്ട് വയലിലാണ ഒരു മാസത്തോളമായാണ് പൈപ്പ് പൊട്ടി വെള്ളം ഒഴുകാന്‍ തുടങ്ങിയിട്ട്. തൊട്ടടുത്ത് വള്ളിയേക്കാട് റോഡില്‍ വീണ്ടും പൈപ് പൊട്ടിയിട്ടുണ്ട. ഇവിടെയും സ്ഥിതി വ്യത്യസ്ഥമല്ല. സമീപവാസികള്‍ വാട്ടര്‍ അതോറിറ്റിയില്‍ അറിയിച്ചെങ്കിലും ഇതുവരെ നടപടി ഉണ്ടായിട്ടില്ല. കുന്ദമംഗലത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരത്തില്‍ ജപ്പാന്‍ പൈപ്പ് പൊട്ടി വെള്ളം ഒഴുകിപ്പോവുന്നത് പതിവാണ്. കാരന്തൂര്‍ മുതല്‍ കുന്ദമംഗലം ടൗണ്‍ വരെ നിരവധി സ്ഥലങ്ങളില്‍ […]

Local

ജപ്പാന്‍ പൈപ്പുകള്‍ പൊട്ടുന്നത് തുടര്‍ക്കഥ;വേനലിലും കുടിവെള്ളം പാഴാകുന്നു

ചേരിഞ്ചാല്‍ – കോട്ടാംപറമ്പ് റോഡില്‍ ജപ്പാന്‍ കുടിവെള്ള പൈപ്പുകള്‍ പൊട്ടി ഉണ്ടായ വലിയ ഗര്‍ത്തങ്ങള്‍ അപകട ഭീഷണി ഉയര്‍ത്തുന്നു. കുന്ദമംഗലത്ത് പല പ്രദേശങ്ങളിലും ഇടക്കിടത്ത് ജപ്പാന്‍ പൈപ്പുകള്‍ പൊട്ടുന്നത് പതിവ് കാഴ്ചയാണ്. മര്‍ക്കസ് റോഡലും മാസങ്ങളായി പൈപ്പ് പൊട്ടിയിട്ട്. കുന്ദമംഗലം എംഎല്‍എ റോഡില്‍ നവജ്യോതി സ്‌കൂളിന് മുന്‍പില്‍ ഒരു മാസത്തോളമായി പൊട്ടിയൊലിച്ചിട്ടും നടപടിയായിട്ടില്ല. പൈപ്പ് പൊട്ടുന്നത് സ്ഥിരമായതോടെ ഒട്ടും സ്പീഡ് ഇല്ലാതെയാണ് ഇപ്പോള്‍ വെള്ളം തുറന്ന് വിടുന്നത്. എന്നാല്‍ സ്പീഡ് ഇല്ലാത്തതിനാല്‍ ടാങ്കിലേക്കും മറ്റും വെള്ളം കയറാത്ത […]

Local

പത്താംമൈല്‍ പണ്ടാരപ്പറമ്പ് റോഡിന്റെ ശോചനീയാവസ്ഥ;നാട്ടുകാര്‍ പ്രക്ഷോപത്തിലേക്ക്

  • 10th February 2020
  • 0 Comments

പത്താംമൈല്‍ പണ്ടാര പറമ്പ് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ പ്രക്ഷോഭത്തിലേക്ക്. ജപ്പാന്‍ കുടിവെള്ള പദ്ധതിക്ക് പൈപ്പ് എടുത്തിട്ട് റോഡില്‍ രൂപപ്പെട്ട കിടങ്ങുകളാണ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടാവുന്നത്. അതുപോലെതന്നെ കഴിഞ്ഞ കാലവര്‍ഷത്തില്‍ റോഡിന്റെ പല ഭാഗങ്ങളും തകര്‍ന്നു. ഇത് ചെറു വാഹനങ്ങള്‍ക്ക് യാത്ര വളരെ ബുദ്ധിമുട്ടായ അവസ്ഥയിലാണ്. റോഡില്‍ പൈപ്പിടല്‍ കഴിഞ്ഞാല്‍ ശരിയായ രീതിയില്‍ പുനര്‍നിര്‍മിക്കാത്തതാണ് ഇത്തരത്തില്‍ കിടങ്ങുകള്‍ രൂപപ്പെടാന്‍ കാരണമെന്ന് നാട്ടുകാര്‍ പറയുന്നു.

Local

വീണ്ടും പൈപ്പ് പൊട്ടി; പൊറുതിമുട്ടി കുന്ദമംഗലത്തെ ജനങ്ങള്‍

കുന്ദമംഗലം; ഐഐഎം ഗേറ്റിന് സമീപത്ത് വീണ്ടും പൈപ്പ് പൊട്ടി. ഫാമിലി വെഡ്ഡിങ് സെന്ററിന് മുന്നിലായാണ് പൈപ്പ് പൊട്ടി റോഡ് താറുമാറായത്. കുന്ദമംഗലം മുതല്‍ കാരന്തൂര്‍ വരെ ജപ്പാന്‍ കുടിവെള്ള പൈപ്പ് പൊട്ടുന്നത് സ്ഥിര സംഭവമാണ്. ഇത്തരത്തില്‍ പൈപ്പ് പൊട്ടി റോഡില്‍ കുഴികള്‍ വീഴുന്നതില്‍ നാട്ടുകാര്‍ പല തവണ പരാതി കൊടുത്തിരുന്നു. പലപ്പോളും ഇരുചക്ര വാഹനങ്ങളും കുഴിയില്‍ വീണ് അപകടത്തില്‍ പെട്ടിരുന്നു. കുന്ദമംഗലം എംഎല്‍എ റോഡിലും ഇത്തരത്തില്‍ നിരവധി തവണ പൈപ്പ് പൊട്ടിയിരുന്നു. ഇതുമൂലം കാല്‍നടയാത്രക്കാരും കുട്ടികളും ഏറെ […]

Trending

ജപ്പാന്‍ പദ്ധതിക്കായി വെട്ടിപ്പൊളിച്ചു; യാത്ര ചെയ്യാനാവാതെ മാമ്പുഴക്കാട്ട് മീത്തല്‍ റോഡ്

ഒളവണ്ണ: ജപ്പാന്‍ കുടിവെള്ള പദ്ധതിക്കായി വെട്ടിപ്പൊളിച്ച ശേഷം ശരിയായ രീതിയില്‍ പുനനര്‍നിര്‍മിക്കാഞ്ഞതിനാല്‍ യാത്ര ചെയ്യാനാവാതെ ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡിലെ മാമ്പുഴക്കാട്ട് മീത്തല്‍ റോഡ്. എട്ടു മാസം മുന്‍പാണ് ജപ്പാന്‍ കുടിവെള്ളത്തിനായി റോഡ് വെട്ടിപ്പൊളിച്ചിരുന്നത്. കാലവര്‍ഷം വന്നതോട് കൂടി കിടങ്ങിലെ മണ്ണ് മുഴുവന്‍ ഒലിച്ച്‌പോയി റോഡിന്റെ നടുവിലായി വലിയൊരു ഗര്‍ത്തമായി മാറിയിരിക്കുകയാണ്. 400 മീറ്ററോളമാണ് റോഡ് ഇത്തരത്തില്‍ ബൈക്ക് യാത്രക്കാര്‍ക്കോ ഓട്ടോറിക്ഷക്കോ പൊലും പോകാനാവാതെ സഞ്ചാര യോഗ്യമല്ലാതായത്. പ്രദേശവാസികള്‍ക്ക് അസുഖം വന്നാല്‍ പോലും ആശുപത്രിയിലെത്തിക്കാന്‍ ഇപ്പോള്‍ ഈ […]

Local

കാരന്തൂര്‍ മുതല്‍ കുന്ദമംഗലം വരെ… പരിഹാരമാവാതെ കുഴികള്‍ കടന്നുള്ള യാത്ര

കുന്ദമംഗലം: ദേശീയ പാതയില്‍ കാരന്തൂര്‍ മതല്‍ കുന്ദമംഗലം വരെ കുഴികള്‍ താണ്ടിയുള്ള യാത്രക്ക് പരിഹാരമായില്ല. കാരന്തൂര്‍ മുതല്‍ കുന്ദമംഗലം വരെയാണ് അപകടം നിറഞ്ഞ ഈ ജപ്പാന്‍ കുഴികള്‍കൊണ്ട് ജനങ്ങള്‍ ബുദ്ധിമുട്ടിലാവുന്നത്. കാരന്തൂര്‍ മുതല്‍ കുന്നമംഗലം വരെ ഇടതുഭാഗത്ത് പത്തോളം കുഴികളാണ് ഇതുവരെ രൂപപ്പെട്ടത.് ദിവസവും ചെറുതും വലുതുമായ അപകടങ്ങളും ഇവിടെ നിത്യസംഭവമാണ്. ദിവസവും രാവിലെയും വൈകീട്ടും വലിയ ഗതാഗതക്കുരുക്കും ഉണ്ടാവുന്നതോടെ വലിയ ബുദ്ധിമുട്ടിലാമ് ജനങ്ങള്‍ യാത്ര ചെയ്യുന്നത്. മഴക്കാലം ആയതോടെ കുഴികളില്‍ വെള്ളം നിറഞ്ഞ് അപകടങ്ങള്‍ കൂടുകയും […]

error: Protected Content !!