National

ജമ്മു കശ്മീരില്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് കൂടുതല്‍ അധികാരം; വിജ്ഞാപനം ഇറക്കി കേന്ദ്രസര്‍ക്കാര്‍

  • 13th July 2024
  • 0 Comments

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ലഫ്റ്റന്റ് ഗവര്‍ണര്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കി കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉത്തരവിറക്കി. ലഫ്റ്റനന്റ് ഗവര്‍ണറുടെ അനുമതിയില്ലാതെ ഇനി ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാന്‍ കഴിയില്ല. 2019 ലെ ജമ്മു കശ്മീര്‍ പുനഃസംഘടന നിയമത്തിലെ സെക്ഷന്‍ 55 പ്രകാരം ഭേദഗതി വരുത്തിയ നിയമങ്ങള്‍ വിജ്ഞാപനം ചെയ്തു. നിലവില്‍ മനോജ് സിന്‍ഹയാണ് ജമ്മു കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍. പൊലീസ്, അഴിമതി വിരുദ്ധ വിഭാഗം, അഖിലേന്ത്യ സര്‍വീസ് തുടങ്ങിയവയിലെ പ്രധാന നിര്‍ദേശങ്ങള്‍ക്ക് ലഫ്റ്റനന്റ് ഗവര്‍ണറുടെ അനുമതി തേടണമെന്ന് ഉത്തരവില്‍ പറയുന്നു. […]

National

ജമ്മു കശ്മീരിലെ കത്വയിലുണ്ടായ ഭീകരക്രമണം; 5 സൈനികര്‍ക്ക് വീരമൃത്യു; ആക്രമണം നടത്തിയത് അതിര്‍ത്തി കടന്നെത്തിയ ഭീകരരെന്ന് നിഗമനം

ന്യൂഡല്‍ഹി: ജമ്മുകശ്മീരിലെ കത്വയില്‍ ഇന്നലെ സൈനിക വ്യൂഹത്തിന് നേരെ ആക്രമണം നടത്തിയത് അതിര്‍ത്തി കടന്നെത്തിയ ഭീകരരെന്ന് നിഗമനം. ആക്രമണത്തിന് പിന്നില്‍ കൂടുതല്‍ ഭീകരര്‍ ഉണ്ടായിരുന്നു എന്നാണ് നിഗമനം. ഇവരെ കണ്ടെത്താന്‍ സൈന്യത്തിന്റെ കമാന്‍ഡോ സംഘം വനമേഖലയില്‍ തെരച്ചില്‍ തുടരുകയാണ്. ജമ്മുകാശ്മീരിലെ കത്വ ജില്ലയിലെ മച്ചേഡി മേഖലയില്‍ വൈകീട്ടാണ് ഭീകരാക്രമണമുണ്ടായത്. ആക്രമണത്തില്‍ അഞ്ച് ജവാന്മാര്‍ വീരമൃത്യു വരിച്ചു. 6 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വീരമൃത്യു വരിച്ചവരില്‍ ഒരാള്‍ പൊലീസുകാരനും ഉള്‍പ്പെടുന്നു. സൈന്യത്തിന്റെ കമാന്‍ഡോ സംഘവും വനമേഖലയില്‍ പെട്രാളിംഗിനായി അധികമായി […]

National

ജമ്മുകശ്മീരിലെ കുല്‍ഗാമില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരെ സൈന്യം വധിച്ചു

ശ്രീനഗര്‍: ജമ്മുകശ്മീരിലെ കുല്‍ഗാമിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരെ സൈന്യം വധിച്ചു. റെഡ് വാനി മേഖലയില്‍ ഭീകരരുടെ രഹസ്യസാന്നിധ്യമുണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സൈന്യം തിരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നു. അതിനിടെയുണ്ടായ ഏറ്റുമുട്ടലിലാണ് സൈന്യം ഭീകരരെ വധിച്ചത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കൂടുതല്‍ ഭീകരര്‍ ഒളിച്ചിരിപ്പുണ്ടോയെന്നറിയാന്‍ സൈന്യം തിരച്ചില്‍ തുടരുകയാണ്.

National News

അതിർത്തിയിൽ പാകിസ്താന്‍ റേഞ്ചേഴ്‌സിന്റെ പ്രകോപനം; വെടിവെപ്പില്‍ ഒരു ബി.എസ്.എഫ്. ജവാന് വീരമൃത്യു

  • 9th November 2023
  • 0 Comments

ജമ്മു കശ്മീരിലെ സാംബ ജില്ലയില്‍ രാംഘര്‍ സെക്ടറില്‍ അന്താരാഷ്ട്ര അതിര്‍ത്തിയിൽ നടന്ന പാക് വെടിവെപ്പിൽ ഒരു ബി.എസ്.എഫ്. ജവാന് വീരമൃത്യു. പാക് അര്‍ധ സൈനിക വിഭാഗമായ പാകിസ്താന്‍ റേഞ്ചേഴ്‌സാണ് വെടി വെപ്പ് നടത്തിയത്. പ്രകോപനമില്ലാതെയായിരുന്നു പാക് വെടിവെപ്പ്. ബി.എസ്.എഫ്. ഔട്ട്‌പോസ്റ്റുകളെ ലക്ഷ്യമിട്ടായിരുന്നു വെടിവെപ്പ്. 24 ദിവസത്തിനിടെ മൂന്നാം തവണയാണ് പാകിസ്താന്‍ റേഞ്ചേഴ്‌സ് വെടിനിര്‍ത്തല്‍ ലംഘിക്കുന്നത്. വെടിയേറ്റ ബി.എസ്.എഫ്. ജവാനെ ആദ്യം പ്രാദേശിക ആശുപത്രയിലും പിന്നീട് ജമ്മുവിലെ ജി.എം.സി. ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല . പാകിസ്താന്‍ […]

National News

ഹിമാചലിലും ജമ്മുവിലും കനത്ത മഴ തുടരുന്നു; മിന്നൽ പ്രളയത്തിൽ 16 മരണം

  • 29th July 2021
  • 0 Comments

ഹിമാചലിലും ജമ്മുവിലും കനത്ത മഴ തുടരുന്നു. ഹിമാചൽപ്രദേശിലും കശ്മീരിലും കനത്ത മഴയെ തുടർന്ന് മിന്നൽ പ്രളയമുണ്ടായി . മിന്നൽ പ്രളയത്തിൽ പെട്ട് 16 പേർ മരിച്ചു. 21 പേരെ കാണാതായി. ഇവർക്കു വേണ്ടി തിരച്ചിൽ തുടരുന്നു. ജമ്മുവിലെ കിഷ്​ത്​വാർ ജില്ലയിലെ ഹൊൻസാർ ഗ്രാമത്തെയാണ് പ്രളയം തകർത്തത്. ഗ്രാമത്തിൽ ഇന്ന് പുലർച്ചെയുണ്ടായ പ്രളയത്തിൽ പെട്ട 7 പേരുടെ മൃതദേഹം കണ്ടെത്തി. 14 പേരെ കാണാതായെന്നാണ് ഔദ്യോഗിക അറിയിപ്പ്. എന്നാൽ മുപ്പതോളം പേരെ കാണാനില്ലെന്നാണ് സൂചന. കൂടാതെ ലഡാക്കിലെ കാർഗിലിൽ […]

National News

മെഹ്ബൂബ മുഫ്തിയുടെ മോചനം ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി

ന്യൂദല്‍ഹി: രാജ്യത്തെ രാഷ്ടീയ നേതാക്കളെ തടവിറയിലാക്കി വെക്കുന്നതിലൂടെ രാജ്യത്തെ ജനാധിപത്യത്തിന് പരിക്കേൽപ്പിക്കുകയാണ് കേന്ദ്രസർക്കാറെന്ന് രാഹുൽ ഗാന്ധി. അദ്ദേഹത്തിന്റെ ട്വീറ്ററിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജമ്മു ആന്‍ഡ് കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പി.ഡി.പി നേതാവുമായ മെഹ്ബൂബ മുഫ്തിയെ തടവറയിൽ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് അദ്ദേഹം കേന്ദ്ര സർക്കാരിന് വിമർശിച്ചിരിക്കുന്നത്. ‘രാജ്യത്തെ രാഷ്ട്രീയ നേതാക്കളെ തടവിലാക്കിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ ജനാധിപത്യത്തെ പരിക്കേല്‍പ്പിക്കുകയായിരുന്നു. മെഹ്ബൂബ മുഫ്തിയെ മോചിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു,’ എന്നാണ് അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം

National News

കണ്ണന്‍ ഗോപിനാഥിനോട് ജോലിയില്‍ തുടരണമെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡൽഹി: കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതില്‍ പ്രതിഷേധിച്ച് രാജിവച്ച മലയാളി ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥിനോട് തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെട്ട് നോട്ടീസ്. കണ്ണൻ ഗോപിനാഥൻ താമസിച്ചിരുന്ന ദാദ്രാ ഹവേലി ഗസ്റ്റ് ഹൗസിന് മുന്നിലാണ് നോട്ടീസ് പതിപ്പിച്ചിരിക്കുന്നത്. സര്‍ക്കാര്‍ ഇതുവരെ രാജി സ്വീകരിച്ചിട്ടില്ല അതുകൊണ്ട് രാജിക്കാര്യത്തില്‍ തീരുമാനമാകുന്നത് വരെ ജോലിയില്‍ തുടരനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ജമ്മുകാശ്മീർ വിഷത്തിൽ സ്വതന്ത്ര അഭിപ്രായം രേഖപ്പെടുത്താൻ സാധിക്കില്ലെന്ന് ചൂണ്ടിക്കാണിച്ച് ഈ മാസം 21നാണ് കണ്ണൻ ഗോപിനാഥ് കേന്ദ്ര ആഭ്യന്ത്രര മന്ത്രാലയത്തിന് രാജി […]

error: Protected Content !!