ജമ്മു കശ്മീരിൽ ഭീകരാക്രമണത്തിൽ രണ്ട് സൈനികർക്ക് വീരമൃത്യു

  • 26th November 2020
  • 0 Comments

ജമ്മു കശ്മീരിൽ ഭീകരാക്രമണത്തിൽ രണ്ട് സൈനികർക്ക് വീരമൃത്യു. ദ്രുതകർമ സേനക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ശ്രീനഗറിന് സമീപപ്രദേശത്താണ് ആക്രമണമുണ്ടായത്. സൈനികർക്ക് നേരെ മൂന്ന് ഭീകരരാണ് വാഹനത്തിലെത്തി വെടിയുതിർത്തത്. ജെയ്ഷെ ഭീകരരുടെ സാന്നിധ്യമുള്ള മേഖലയിലാണ് ആക്രമണം നടന്നത്. ആക്രമണ ശേഷം ഭീകരർ രക്ഷപ്പെട്ടു. പ്രദേശം സുരക്ഷാസേന വളഞ്ഞിരിക്കുകയാണെന്ന് കശ്മീർ ഐ.ജി വിജയ് കുമാർ വാർത്താ ഏജൻസിയോട് പറഞ്ഞു.

National News

ഭീകരാക്രമണം അഞ്ചു സൈനികർക്ക് വീര മൃത്യു

ജമ്മു കശ്മീർ : ശനിയാഴ്ച്ച രാത്രി താഴ്വരയിലെ ഒരു വീട്ടിൽ ഭീകരർ കയറുകയും കുടുംബത്തെ ബന്ദിയാക്കുകയും ചെയ്‌തെന്ന വിവരമറിഞ്ഞെത്തിയ സൈനികരും ഭീകരരും തമ്മിൽ ഏറ്റു മുട്ടൽ. തുടർന്നുണ്ടായ വെടിവെപ്പിൽ മേജറടക്കം അഞ്ച് സൈനികർ വീര മൃത്യു . ആക്രമണത്തിൽ രണ്ടു ഭീകരരും കൊല്ലപ്പെട്ടുവെന്നാണ് പുറത്ത് വരുന്ന വിവരം ഹന്ദ്വാര മേഖലയിലാണ് ഏറ്റമുട്ടലുണ്ടായത്. പ്രദേശങ്ങളിൽ സൈന്യം സുരക്ഷ ശക്തമാക്കി.

error: Protected Content !!