കോയമ്പത്തൂർ സ്ഫോടനം;ജമേഷ മുബീന്റെ മൃതദേഹത്തില്‍ രാസലായനിയുടെ സാന്നിധ്യം,മുന്‍കൂട്ടി വാട്സ്ആപ് സ്റ്റാറ്റസ്
കോയമ്പത്തൂർ സ്ഫോടനം ചാവേർ ആക്രമണമെന്ന സംശയം ബലപ്പെടുന്നു.അറസ്റ്റിലായ പ്രതികള്‍ക്ക് ഐ.എസ് ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്ന കൂടുതല്‍ തെളിവുകള്‍ പോലീസിന് ലഭിച്ചു.കൊല്ലപ്പെട്ട ജമീഷ മുബീനുമായി അടുത്തബന്ധം പുലര്‍ത്തിയ ഫിറോസ് ഇസ്മയിലിനെ 2019-ൽ ദുബായിൽ നിന്ന് തിരിച്ചയച്ചത് ഐ.എസ് ബന്ധത്തെ തുടർന്നാണ്. ജമേഷ മുബീന്റെ ശരീരത്തിൽ തീകത്തുന്ന രാസലായനിയുണ്ടായിരുന്നതായി സൂചന ലഭിച്ചിട്ടുണ്ട്. 13 ശരീര ഭാഗങ്ങളാണ് പരിശോധനയ്ക്കയച്ചത്.തന്റെ മരണവിവരം അറിയുമ്പോള്‍ തെറ്റുകള്‍ പൊറുത്ത് മാപ്പാക്കണമെന്ന് മരിക്കുന്നതിന് മുമ്പ് മുബിന്‍ വാട്‌സാപ്പ് സ്റ്റാറ്റസ് ഇട്ടിരുന്നതായും അന്വേഷണ സംഘം കണ്ടെത്തി.വാട്സ് ആപ്പ് സ്റ്റാറ്റസ് അന്വേഷണസംഘം […]