സെമിനാറിലേക്ക് കോൺഗ്രസിനെ ക്ഷണിക്കില്ലെന്ന് ആവർത്തിച്ച് എം വി ഗോവിന്ദൻ
ജമാഅത്തെ ഇസ്ലാമിയും കോൺഗ്രസും ചേർന്ന് ഐക്യ പ്രസ്ഥാനം നടത്തുകയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ. ആദ്യം ഏക സിവിൽ കോഡിനെതിരെ കോൺഗ്രസ് കൃത്യമായ നിലപാട് പറയട്ടെയെന്നും സെമിനാറിലേക്ക് കോൺഗ്രസിനെ ക്ഷണിക്കില്ലെന്നും ഗോവിന്ദൻ മാസ്റ്റർ മാധ്യമങ്ങളോട് പറഞ്ഞു. സെമിനാറിനു ദേശീയ പ്രാധാന്യമുണ്ട്. ബിജെപി, ആർഎസ്എസ് അജണ്ടയ്ക്കെതിരാണ്. കോൺഗ്രസിനെ ക്ഷണിക്കില്ല. കേവലം ബില്ലല്ല ഇത്. ഹിന്ദുത്വ അജണ്ട നടപ്പാക്കലാണ്. ഫാസിസമാണ്. വർഗീയ നിലപാട് സ്വീകരിക്കാനാവില്ല. കലാപം ഉണ്ടാക്കാനാണിത്. ഏക സിവിൽ കോഡിനെതിരെ കോൺഗ്രസ് കൃത്യമായ നിലപാട് പറയട്ടെ. […]