kerala Kerala

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മൊബൈല്‍ കടത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍; രണ്ടു പേര്‍ ഓടിരക്ഷപെട്ടു

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മൊബൈല്‍ കടത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍. പനങ്കാവ് സ്വദേശി അക്ഷയ് ആണ് പിടിയിലായത് . ഇയാളുടെ കൂടെയുണ്ടായിരുന്ന രണ്ട് പേര്‍ ഓടിരക്ഷപ്പെട്ടു. ജയില്‍ കോമ്പൗണ്ടില്‍ അതിക്രമിച്ച് കയറി മതിലിന് മുകളിലൂടെ എറിഞ്ഞ് നല്‍കാനായിരുന്നു ശ്രമം. ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവമുണ്ടായത്. മൂന്ന് പേര്‍ ജയില്‍ കോമ്പൗണ്ടില്‍ അതിക്രമിച്ച് കയറുന്നത് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളിലൂടെയാണ് ഇത് ഉദ്യോഗസ്ഥര്‍ കണ്ടത്. ജയിലിന് പുറത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്ക് ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കുകയും ചെയ്തു. […]

Kerala kerala

പൂജപ്പുരയിലെ ജയില്‍ ക്യാന്റീനില്‍ മോഷണം;നാല് ലക്ഷം രൂപ നഷ്ടപ്പെട്ടതായി പ്രാഥമിക നിഗമനം

തിരുവനന്തപുരം: പൂജപ്പുരയിലെ ജയില്‍ ക്യാന്റീനില്‍ മോഷണം. നാല് ലക്ഷം രൂപ നഷ്ടപ്പെട്ടതായാണ് പ്രാഥമിക നിഗമനം. ഇന്നലെയാണ് മോഷണം നടന്നത്. പിന്നില്‍ തടവുകാരായ മുന്‍ ജീവനക്കാരനാണെന്നാണ് സംശയം. സ്ഥലത്തെക്കുറിച്ച് ധാരണയുള്ളവരാണ് മോഷണം നടത്തിയത്. കഫറ്റീരിയയിലെ സിസിടിവികള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കി. പൂജപ്പുരയില്‍ നിന്ന് ജഗതി ഭാഗത്തേക്കുള്ള റോഡരികിലായാണ് കഫറ്റീരിയ പ്രവര്‍ത്തിക്കുന്നത്. താക്കോല്‍ സൂക്ഷിച്ചിരുന്ന ചില്ല് കൂട് തകര്‍ത്തതിന് ശേഷം താക്കോലെടുത്ത് ഓഫീസ് റൂമില്‍ നിന്ന് പണം കവരുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

kerala Kerala

ഗോവിന്ദച്ചാമി ജയില്‍ചാടി ആദ്യം പോയത് പുതിയതെരു ഭാഗത്തേക്ക്; കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്

കണ്ണൂര്‍: ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടത്തില്‍ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്. ജയില്‍ ചാടിയ ശേഷം ഗോവിന്ദച്ചാമി രണ്ട് തവണ ജയിലിന് മുന്നിലെ റോഡിലൂടെ നടന്നുപോയി. ദിശ തെറ്റി ആദ്യം പോയത് തളിപ്പറമ്പ് ഭാഗത്തേക്കാണ്. രാവിലെ ആറ് മണിയോടെ വീണ്ടും ജയിലിന് മുന്നിലൂടേയും നടന്നുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ സെല്ലിന്റെ സമീപത്തുള്ള ദൃശ്യങ്ങള്‍ ഉള്‍പ്പെടെ നേരത്തെ പുറത്ത് വന്നിരുന്നു. രണ്ട് കമ്പികള്‍ അറുത്തുമാറ്റിയാണ് ഗോവിന്ദച്ചാമി പുറത്തു കടന്നത്. സെല്ലിന്റെ ഏറ്റവും താഴെ ഭാഗത്ത് നിന്ന് ഇഴഞ്ഞ് ഗോവിന്ദച്ചാമി […]

National

സിഖ് വിരുദ്ധ കലാപം: കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാറിന് ജീവപര്യന്തം തടവുശിക്ഷ

  • 25th February 2025
  • 0 Comments

ന്യൂഡല്‍ഹി: 1984 ലെ സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട കൊലപാതകക്കേസില്‍ കോണ്‍ഗ്രസ് മുന്‍ എംപി സജ്ജന്‍ കുമാറിന് ജീവപര്യന്തം തടവുശിക്ഷ. ഡല്‍ഹിയിലെ പ്രത്യേക കോടതി ജഡ്ജി കാവേരി ബവേജയാണ് വിധി പ്രസ്താവിച്ചത്. 1984 നവംബര്‍ 1 ന് കലാപത്തില്‍ ജസ്വന്ത് സിങ്, മകന്‍ തരുണ്‍ദീപ് സിങ് എന്നിവര്‍ കൊല്ലപ്പെട്ട കേസിലാണ് ശിക്ഷ. ജീവപര്യന്തം തടവിന് പുറമേ, കലാപമുണ്ടാക്കിയതിന് സെക്ഷന്‍ 147 പ്രകാരം രണ്ട് വര്‍ഷവും, കലാപത്തിനായി മാരകായുധങ്ങള്‍ ഉപയോഗിച്ചതിന് മൂന്ന് വര്‍ഷം തടവും പിഴയും, മരണമോ ഗുരുതരമായ […]

Kerala kerala

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് കൊലക്കേസ് പ്രതി ചാടിപ്പോയി.

  • 21st August 2024
  • 0 Comments

തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് കൊലക്കേസ് പ്രതി ചാടിപ്പോയി. ജയിലിലെ തടവുപുള്ളിയാണ് ജയില്‍ ചാടിയത്. ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥനെ തള്ളിയിട്ടാണ് ഓടി രക്ഷപ്പെട്ടത്. ഇടുക്കി സ്വദേശി മണികണ്ഠനാണ് ജയില്‍ ചാടിയത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. പ്രതിയെക്കുറിച്ച് സൂചന ലഭിക്കുന്നവര്‍ സെന്‍ട്രല്‍ ജയിലില്‍ അറിയിക്കണമെന്നാണ് നിര്‍ദ്ദേശം.

National

മുംബൈയിലെ അമരാവതി സെന്‍ട്രല്‍ ജയിലില്‍ സ്‌ഫോടനം; എറിഞ്ഞത് നാടന്‍ ബോംബ്

മുംബൈ: മുംബൈയിലെ അമരാവതി സെന്‍ട്രല്‍ ജയിലില്‍ സ്‌ഫോടനം. അമരാവതി സെന്‍ട്രല്‍ ജയിലിലെ ആറ്, ഏഴ് ബാരക്കുകള്‍ക്ക് പുറത്താണ് സ്‌ഫോടനം നടന്നത്. ശനിയാഴ്ച്ച 8.30ഓടെയാണ് സ്ഫോടനം ഉണ്ടായത്. എന്നാല്‍ സംഭവത്തെ തുടര്‍ന്ന് ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വിവരമറിഞ്ഞ് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും അമരാവതി സിപി-ഡിസിപിയും ബോംബ് സ്‌ക്വാഡും സംഭവ സ്ഥലത്തെത്തി അന്വേഷണം നടത്തിവരികയാണ്. നാടന്‍ ബോംബ് ഉപയോഗിച്ചാണ് സ്ഫോടനം നടന്നത് എന്നാണ് പ്രാഥമിക നിഗമനം. പ്ലാസ്റ്റിക് പന്തിന്റെ ആകൃതിയിലുള്ള ബോംബാണ് കണ്ടെത്തിയത് എന്ന് അമരാവതി പൊലീസ് കമ്മീഷണര്‍ നവിന്‍ചന്ദ്ര […]

GLOBAL International

ജൂലിയന്‍ അസാന്‍ജ് ജയില്‍മോചിതനായി; വിക്കിലീക്‌സ് സ്ഥാപകന്റെ മോചനം അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം

  • 25th June 2024
  • 0 Comments

ലണ്ടന്‍: യു.എസ് സൈന്യത്തിന്റെ രഹസ്യരേഖകള്‍ ചോര്‍ത്തിയെന്ന കേസില്‍ തടവില്‍ കഴിയുന്ന വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജ് ജയില്‍മോചിതനായി. ബ്രിട്ടനിലെ ബെല്‍മാര്‍ഷ് ജയിലില്‍ കഴിയുകയായിരുന്ന അസാന്‍ജ് ജയില്‍മോചിതനായെന്നും പിന്നാലെ ആസ്‌ട്രേലിയയിലെ വീട്ടിലേക്ക് മടങ്ങിയെന്നും വിക്കിലീക്‌സ് അറിയിച്ചു. അഞ്ച് വര്‍ഷത്തിലേറെയായുള്ള ജയില്‍വാസത്തിനൊടുവിലാണ് ജാമ്യം. യു.എസ് രഹസ്യരേഖകള്‍ പുറത്തുവിട്ട സംഭവത്തില്‍ അസാന്‍ജിനെതിരെ നിരവധി കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

National

വിവാദ ആള്‍ദൈവം ജിലേബി ബാബ ജയിലില്‍ അന്തരിച്ചു

ചണ്ഡീഗഢ്: 120 ഓളം സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും വീഡിയോ പകര്‍ത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ ജയിലിലായിരുന്ന വിവാദ ആള്‍ദൈവം ജിലേബി ബാബ അന്തരിച്ചു. 14 വര്‍ഷത്തെ തടവുശിക്ഷ അനുഭവിച്ചുവരികയായിരുന്ന ജിലേബി ബാബ എന്ന ബില്ലു റാം ഹിസാര്‍ സെട്രല്‍ ജയിലിലാണ് മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണമെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നെന്ന് സബ് ഇന്‍സ്പെക്ടര്‍ ഭൂപ് സിംഗ് ദി ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.

National

മുഖ്താര്‍ അന്‍സാരിയുടെ മരണകാരണം ഹൃദയാഘാതമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

  • 31st March 2024
  • 0 Comments

ലഖ്‌നൗ: ഉത്തര്‍ പ്രദേശിലെ രാഷ്ട്രീയ നേതാവും മുന്‍ എം.എല്‍.എയുമായ മുഖ്താര്‍ അന്‍സാരിയുടെ മരണകാരണം ഹൃദയാഘാതമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. അതേസമയം ജയിലില്‍വെച്ച് വിഷം നല്‍കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് കുടുംബം ആരോപിക്കുന്നു. അഞ്ച് ഡോക്ടര്‍മാര്‍ അടങ്ങിയ സംഘമാണ് മൃതദേഹം വെള്ളിയാഴ്ച പോസ്റ്റുമോര്‍ട്ടം നടത്തിയത്. ഹൃദയത്തില്‍ മഞ്ഞ അടയാളം കണ്ടതായും ഇത് രക്തം കട്ടപിടിച്ചതിന്റെ ലക്ഷണമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജയില്‍ രേഖകള്‍ പ്രകാരം പറയുന്നത് ഇദ്ദേഹത്തിന് ഹൃദ്രോഗവും മറ്റു അസുഖങ്ങളുമുണ്ടെന്നാണ്. കൂടാതെ വിഷാദരോഗം, ത്വക്ക് അലര്‍ജി, പ്രമേഹം എന്നിവ ഉണ്ടായിരുന്നതായും പറയപ്പെടുന്നു. കടുത്ത […]

National

ഞാന്‍ സ്വര്‍ഗത്തിലാണ്, ആസ്വദിക്കുകയാണ്; ജയിലില്‍ നിന്നും സോഷ്യല്‍ മീഡിയയില്‍ ലൈവില്‍ വന്ന് കൊലക്കേസ് പ്രതി

  • 15th March 2024
  • 0 Comments

ബറേലി: ഉത്തര്‍പ്രദേശിലെ ബറേലി ജയിലില്‍ നിന്നും സോഷ്യല്‍ മീഡിയയില്‍ ലൈവില്‍ വന്ന് കൊലക്കേസ് പ്രതി. ഷാജഹാന്‍പൂരിലെ സദര്‍ ബസാര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ 2019 ഡിസംബര്‍ 2 ന് പൊതുമരാമത്ത് വകുപ്പ് കോണ്‍ട്രാക്ടര്‍ രാകേഷ് യാദവിനെ വെടിവച്ചു കൊന്ന കേസിലെ പ്രതി ആസിഫാണ് ജയിലില്‍ നിന്നും ലൈവില്‍ വന്നത്. രണ്ട് മിനുട്ടുള്ള വിഡിയോവില്‍ ഞാന്‍ സ്വര്‍ഗത്തിലാണെന്നും ആസ്വദിക്കുകയാണെന്നും ആസിഫ് പറയുന്നുണ്ട്. വീഡിയോ വൈറലായതോടെ ഇത് ശ്രദ്ധയില്‍പെട്ട ഇരയുടെ സഹോദരന്‍ ജില്ലാ മജിസ്‌ട്രേറ്റിന് പരാതി നല്‍കി. കൊലക്കേസ് പ്രതികള്‍ക്ക് […]

error: Protected Content !!