അവന് ഒരവസരം കൂടി നൽകൂ; രവീന്ദ്ര ജഡേജയെ ചെന്നൈ സൂപ്പർ കിംഗ്സ് ക്യാപ്റ്റനാക്കണെമെന്ന് സുനിൽ ഗാവസ്‌കർ
രവീന്ദ്ര ജഡേജയെ ഒരിക്കൽ കൂടി ചെന്നൈ സൂപ്പർ കിംഗ്സ് ക്യാപ്റ്റനാക്കണെമെന്ന് മുൻ താരവും കമൻ്റേറ്ററുമായ സുനിൽ ഗവാസ്കർ. താനാണെങ്കിൽ ജഡേജയെ ക്യാപ്റ്റനും ഋതുരാജ് ഗെക്‌വാദിനെ വൈസ് ക്യാപ്റ്റനാക്കുമായിരു ന്നുവെന്ന് ർ സ്പോർട്സിൽ നടന്ന ചർച്ചക്കിടെ ഗവാസ്‌ക്കർ പറഞ്ഞു. “ഞാനാണെങ്കിൽ ജഡേജയ്ക്ക് ഒരു തവണ കൂടി അവസരം നൽകും. കഴിഞ്ഞ വർഷം അവന് നല്ലതായിരുന്നില്ല. ക്യാപ്റ്റൻസി എളുപ്പമുള്ള പണിയല്ല. കഴിഞ്ഞ വർഷം അവനത് ബുദ്ധിമുട്ടായി തോന്നിയിട്ടുണ്ടാവും. ഇപ്പോൾ അവന് കുറേക്കൂടി മത്സരപരിചയമായി. ഞാൻ ജഡേജയ്ക്ക് ഒരു തവണ കൂടി […]