സാങ്കേതിക മികവു പുലര്‍ത്തുന്ന സ്ഥാപനങ്ങള്‍ക്ക് മുന്‍ഗണന കൊടുക്കണം ; അരിയില്‍ അലവി
കാരന്തൂര്‍ : തൊഴില്‍ അധിഷ്ഠിത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ചേര്‍ന്നു പഠിക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ സാങ്കേതിക മികവുപുലര്‍ത്തുന്ന മര്‍കസ് ഐ.ടി.ഐ പോലുള്ള സ്ഥാപനങ്ങള്‍ തിരഞ്ഞെടുക്കുന്നത് ഭാവി ജീവിതത്തിന് ഏറെ ഗുണകരമായിരിക്കുമെന്ന് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അലവി അരിയില്‍ പ്രസ്താവിച്ചു. കാരന്തൂര്‍ മര്‍കസ് ഐ.ടി.ഐയില്‍ എന്‍.സി.വി.ടി ട്രേഡുകളുടെ പഠനാരംഭത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ മുഖ്യ അതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ പുരോഗതിക്ക് സാര്‍വത്രിക വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളും തൊഴിലധിഷ്ഠിത പരിശീലനവും അനിവാര്യമാണെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത് കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാനും […]